1. News

റബറിന്റെ താങ്ങു വില കാലാനുസൃതമായി വർധിപ്പിക്കണമെന്നാണ് സംസ്ഥാന നിലപാട്: മുഖ്യമന്ത്രി

റബറിന്റെ താങ്ങു വില കാലാനുസൃതമായി വർധിപ്പിക്കണമെന്നാണ് സംസ്ഥാന നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ആവശ്യപ്പെട്ടപ്പോഴെല്ലാം കേന്ദ്രം അനുകൂല നിലപാടല്ല സ്വീകരിച്ചത്. റബർ മേഖലയുടെ ഉന്നമനത്തിനായുള്ള കമ്പനി രൂപീകരിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചുകഴിഞ്ഞു‌തായും മുഖ്യമന്ത്രി പറഞ്ഞു. കടുത്തുരുത്തി മണ്ഡലം നവകേരള സദസ് കുറവിലങ്ങാട് ദേവമാതാ കോളജ് ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Meera Sandeep
റബറിന്റെ താങ്ങു വില കാലാനുസൃതമായി വർധിപ്പിക്കണമെന്നാണ് സംസ്ഥാന നിലപാട്: മുഖ്യമന്ത്രി
റബറിന്റെ താങ്ങു വില കാലാനുസൃതമായി വർധിപ്പിക്കണമെന്നാണ് സംസ്ഥാന നിലപാട്: മുഖ്യമന്ത്രി

തിരുവനന്തപുരം: റബറിന്റെ താങ്ങു വില കാലാനുസൃതമായി വർധിപ്പിക്കണമെന്നാണ് സംസ്ഥാന നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം  ആവശ്യപ്പെട്ടപ്പോഴെല്ലാം കേന്ദ്രം അനുകൂല നിലപാടല്ല സ്വീകരിച്ചത്. റബർ മേഖലയുടെ ഉന്നമനത്തിനായുള്ള കമ്പനി രൂപീകരിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചുകഴിഞ്ഞു‌തായും മുഖ്യമന്ത്രി പറഞ്ഞു. കടുത്തുരുത്തി മണ്ഡലം നവകേരള സദസ് കുറവിലങ്ങാട് ദേവമാതാ കോളജ് ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനം വികസനമുരടിപ്പ് നേരിടുന്ന സമയത്താണ് 2016ൽ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നത്. പിന്നീടങ്ങോട്ട് സമസ്തമേഖലകളിലും മുന്നേറാൻ നമുക്ക് കഴിഞ്ഞു. കോവിഡ് മഹാമാരിക്കു മുമ്പിൽ സമ്പന്ന രാഷ്ട്രങ്ങൾ പോലും പകച്ച് നിന്നപ്പോൾ ലോകത്തിനു തന്നെ മാതൃകയായി കേരളം ഈ പ്രതിസന്ധിയെ നേരിട്ടു.

കിഫ്ബി മുഖാന്തിരം ലക്ഷ്യം വെച്ചതിനേക്കാൾ അടിസ്ഥാന സൗകര്യമടക്കമുള്ള വികസന പ്രവർത്തനങ്ങൾ നടത്താനായി. ലോകപ്രശസ്ത ബഹുരാഷ്ട്ര കമ്പനികൾ കടന്നുവരുന്ന ദിശയിലേക്ക് കേരളത്തിന്റെ വ്യവസായഅന്തരീക്ഷത്തെ മാറ്റാനും കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കാനും സാധിച്ചു. കാർഷികരംഗത്തും എറെ മുന്നേറാനായി. തരിശുരഹിതമായ നിലങ്ങൾ ഓരോ പഞ്ചായത്തിലും മണ്ഡലത്തിലും സൃഷ്ടിക്കാനായി. വ്യത്യസ്തമായ കാർഷിക രീതികൾ പരീക്ഷിച്ചു. കൃഷിയുടെ വിസ്തീർണ്ണം വർധിപ്പിച്ചു. ഉദ്പാദന ക്ഷമത വർധിപ്പിച്ചു. പച്ചക്കറി ഉൽപ്പാദനം ഇരട്ടിയാക്കി. ഐ.ടി മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വലിയ മുന്നേറ്റം നടത്താനായി. ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ കുതിപ്പുണ്ടായി. രാജ്യത്തിന് പുറത്തുനിന്നുള്ള വിദ്യാർത്ഥികൾ കടന്നുവരുന്ന രീതിയിൽ നമ്മുടെ സർവകലാശാലകൾ വളർന്നു.

ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളാണു വിദ്യാഭ്യാസ മേഖലയിൽ നടക്കുന്നത്. പൊതു വിദ്യാഭ്യാസമേഖലയിൽ അടിസ്ഥാന സൗകര്യവികസനത്തോടൊപ്പം അക്കാദമിക മികവും ഉയർത്താനായി. ദരിദ്രരെ കൂടുതൽ ദാരിദ്രത്തിലേക്ക് തള്ളിവിടുകയും സമ്പന്നരെ അതിസമ്പന്നരും ആക്കുന്ന നയമല്ല നമ്മുടേത്. എല്ലാ ജനവിഭാഗങ്ങളുടെയും ഉയർച്ചയും പുരോഗതിയുമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതന്നും അത് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. അതിനുള്ള തെളിവാണ് നവകേരള സദസിന് ലഭിച്ചു കൊണ്ടിരിക്കുന്ന ജനസമ്മതി എന്നും മുഖ്യമന്ത്രി പറഞ്ഞു.

നവകേരള സദസ് ചെയർമാനും കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ പി.വി.സുനിൽ അധ്യക്ഷനായി. മന്ത്രിമാരായ എ.കെ ശശീന്ദ്രൻ, പി.എ. മുഹമ്മദ് റിയാസ്, ജി.ആർ അനിൽ എന്നിവർ സംസാരിച്ചു. എം.പിമാരായ ജോസ് കെ മാണി, തോമസ് ചാഴികാടൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ വി. വിഗ്‌ന്വേശരി, നവകേരള സദസ് കൺവീനറും തദ്ദേശസ്വയം ഭരണവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ജി. അനീസ് എന്നിവർ പങ്കെടുത്തു.

English Summary: State's stand, support price of rubber should be increased seasonally: CM

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds