Updated on: 4 December, 2020 11:19 PM IST

തിരുവനന്തപുരം ജില്ലയിലെ 61 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 387 പ്രോജക്ടുകള്‍ക്ക് സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. കാര്‍ഷിക മേഖലയില്‍ 19.53 കോടി രൂപയുടെയും മൃഗസംരക്ഷണ മേഖലയില്‍ 12.22 കോടി രൂപയുടെയും മത്സ്യ മേഖലയില്‍ 13.52 കോടി രൂപയുടെയും പ്രോജക്ടുകള്‍ ഉള്‍പ്പെടെ ആകെ 45.27 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. തരിശുഭൂമി കൃഷിയിലും പാട്ടക്കൃഷിയിലും തൊഴിലുറപ്പു പദ്ധതിയുടെ സാദ്ധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി തരിശുരഹിത ജില്ലയെന്ന ലക്ഷ്യം കൈവരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു അഭ്യര്‍ത്ഥിച്ചു. സുഭിക്ഷ കേരളം പദ്ധതിയ്ക്കായി ജില്ലയില്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും യോഗത്തില്‍ അവലോകനം നടത്തി.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി. ജഗല്‍കുമാര്‍, സുഭിക്ഷ കേരളം ജില്ലാ സാങ്കേതിക സമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. 

Thiruvananthapuram district planning council approved 45 crore projects as part of Subhiksha Keralam. The project will be implemented in 61 local self government  bodies. 19.53 Cr earmarked for agriculture, 12.22 cr for animal husbandry and 13.52 cr for fisheries.387  projects were approved , District panchayath president V.K.madhu said.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: 'വീട്ടില്‍ ഒരു തോട്ടം' കാമ്പയിനിന് തുടക്കമായി

English Summary: Subhiksha Keralam:45 cr projects approved
Published on: 13 June 2020, 12:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now