1. News

വനിതാ സംരംഭകർക്ക് 30 ലക്ഷം രൂപ വരെ സബ്‍സിഡിയോടെയുള്ള വായ്‌പ

വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സ്വന്തമായി സംരംഭം ചെയ്യുന്നതിനായി 30 ലക്ഷം വരെ ലോൺ ലഭ്യമാക്കുന്നു. നോര്‍ക്ക റൂട്ട്സും വനിത വികസന കോര്‍പ്പറേഷനും ചേര്‍ന്നാണ് വനിതാ സംരംഭകര്‍ക്കായുള്ള ഈ പ്രത്യേക ലോൺ നൽകുന്നത്. കുറഞ്ഞ പലിശയിൽ വായ്പ ലഭ്യമാക്കാൻ നോര്‍ക്കയുമായി ചേര്‍ന്ന് നിരവധി പദ്ധതികൾ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. പ്രവാസി സംരംഭകരുടെ വായ്പകൾക്ക് പ്രത്യേക സബ്‍സിഡി ലഭ്യമാക്കുന്ന പദ്ധതികളുണ്ട്. ഈ പദ്ധിതിയിൽ വനിതകൾക്ക് മുൻതൂക്കം നൽകിയിരിക്കുന്നു.

Meera Sandeep
Subsidized loan up to `30 lakh for women entrepreneurs
Subsidized loan up to `30 lakh for women entrepreneurs

വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സ്വന്തമായി സംരംഭം ചെയ്യുന്നതിനായി 30 ലക്ഷം വരെ ലോൺ ലഭ്യമാക്കുന്നു. നോര്‍ക്ക റൂട്ട്സും വനിത വികസന കോര്‍പ്പറേഷനും ചേര്‍ന്നാണ് വനിതാ സംരംഭകര്‍ക്കായുള്ള ഈ പ്രത്യേക ലോൺ നൽകുന്നത്. കുറഞ്ഞ പലിശയിൽ വായ്പ ലഭ്യമാക്കാൻ  നോര്‍ക്കയുമായി ചേര്‍ന്ന് നിരവധി പദ്ധതികൾ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. പ്രവാസി സംരംഭകരുടെ വായ്പകൾക്ക് പ്രത്യേക സബ്‍സിഡി ലഭ്യമാക്കുന്ന പദ്ധതികളുണ്ട്. ഈ പദ്ധിതിയിൽ വനിതകൾക്ക് മുൻതൂക്കം നൽകിയിരിക്കുന്നു.  വനിത മിത്ര ലോൺ ആണ് കുറഞ്ഞ പലിശ നിരക്കിൽ വനിതകൾക്കായി നൽകുന്നത്. നോർക്ക റൂട്ട്സും വനിതാ വികസന കോർപ്പറേഷനും സംയുക്തമായി വനിതാ സംരംഭകർക്കായി ഒരുക്കുന്ന പുതിയ വായ്പാ പദ്ധതിയാണിത്.

ബന്ധപ്പെട്ട വാർത്തകൾ: ഒരു കോടി രൂപ വരെ ബിസിനസ്സ് ധനസഹായം, അറിയാം 'സ്റ്റാൻഡ്-അപ്പ് ഇന്ത്യ'യെക്കുറിച്ച്

നോര്‍ക്ക വനിത മിത്ര പദ്ധതിയെ കുറിച്ച്

വനിതാ സംരംഭകര്‍ക്ക് 30 ലക്ഷം രൂപ വരെയുള്ള ലോണാണ് ഈ പദ്ധതി അനുവദിക്കുന്നത്. വിദേശത്ത് രണ്ടു വർഷമെങ്കിലും ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്തശേഷം സ്ഥിരമായി മടങ്ങിയെത്തിയ വനിതകൾക്ക് ആണ് ലോൺ നൽകുക. പരമാവധി 30 ലക്ഷം രൂപയാണ് വായ്പാ തുക. നടപ്പു സാമ്പത്തിക വർഷം 1000 വായ്പകൾ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: വനിതാ വികസന കോർപ്പറേഷൻ വഴിയുള്ള വായ്പാ പദ്ധതികൾ

വനിതാ വികസന കോർപ്പറേഷൻെറ ആറു ശതമാനം പലിശ നിരക്കിലുള്ള വായ്പക്ക് ആദ്യ നാലു വർഷം നോർക്ക റൂട്ട്സിന്റെ മൂന്നു ശതമാനം സബ്സിഡി ലഭിക്കും. അതുകൊണ്ട് തന്നെ മൂന്നു ശതമാനം പലിശ നിരക്കിൽ വനിതകൾക്ക് വായ്പ ലഭിക്കും. www.kswdc.org വഴി അപേക്ഷിക്കാം. നോർക്ക റൂട്ട്സിന്റെ എൻ.ഡി.പി.ആർ.ഇ.എം പദ്ധതിയുടെ ഭാഗമായാണ് പുതിയ വായ്പകൾ നൽകുന്നത്.

സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് സഹായം

തിരികെയെത്തിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന പ്രവാസി കേരളീയർക്ക് വേണ്ടി നോര്‍ക്ക റൂട്ട്സ് നടപ്പാക്കുന്ന വിവിധ ദുരിതാശ്വാസ പദ്ധതികളുണ്ട്. വനിതകൾക്കും ഇതിനായി അപേക്ഷിക്കാം. ചികിത്സാസഹായം, മരണാനന്തര സഹായം, വിവാഹ ധനസഹായം, അംഗവൈകല്യ പരിഹാര ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ധനസഹായം എന്നിവ ലഭ്യമാണ്.

നോര്‍ക്ക റൂട്ട്സിൻെറ പ്രവാസി ദുരിതാശ്വാസ നിധിയായ സാന്ത്വനക്ക് കീഴിലുള്ള പദ്ധതികൾക്കായി അപേക്ഷിക്കുന്നവർ കുറഞ്ഞത് രണ്ട് വർഷമെങ്കിലും പ്രവാസ ജീവിതം നയിച്ചവർ ആയിരിക്കണം. കൂടാതെ അപേക്ഷകരുടെ വാർഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല. 2021-22-ൽ പദ്ധതിക്ക് കീഴിൽ 4812 പേര്‍ക്കായി 30 കോടി രൂപ വിതരണം ചെയ്തിരുന്നു.

English Summary: Subsidized loan up to `30 lakh for women entrepreneurs

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds