1. News

വേനൽച്ചൂടിന് ആശ്വാസമായി മാർച്ച് 21 ഓടെ വേനൽ മഴയ്ക്ക് സാധ്യത

കേരളത്തിൽ വേനൽ ചൂടിന് അൽപ്പം ആശ്വാസമായി മാർച്ച്‌ 21/22 ഓടെ കേരളത്തിൽ വിവിധ പ്രദേശങ്ങളിലായി വേനൽ മഴ ലഭിച്ചു തുടങ്ങും. നിലവിൽ തെക്കൻ ജില്ലകളിൽ ചുരുക്കം ചിലയിടങ്ങൾ കേന്ദ്രീകരിച്ച് മഴ ലഭിക്കുന്നുണ്ട് എങ്കിലും 20ന് ശേഷം കൂടുതൽ പ്രദേശങ്ങളിൽ സ്വാഭാവിക രീതിയിൽ ഉള്ള വേനൽ മഴയാണ് ലഭിച്ചു തുടങ്ങുക.

Meera Sandeep
Summer rain likely to start by March 21; A relief from the summer heat
Summer rain likely to start by March 21; A relief from the summer heat

കേരളത്തിൽ വേനൽ ചൂടിന് അൽപ്പം ആശ്വാസമായി മാർച്ച്‌ 21/22 ഓടെ കേരളത്തിൽ വിവിധ പ്രദേശങ്ങളിലായി വേനൽ മഴ ലഭിച്ചു തുടങ്ങും. നിലവിൽ തെക്കൻ ജില്ലകളിൽ ചുരുക്കം ചിലയിടങ്ങൾ കേന്ദ്രീകരിച്ച് മഴ ലഭിക്കുന്നുണ്ട് എങ്കിലും 20ന് ശേഷം കൂടുതൽ പ്രദേശങ്ങളിൽ സ്വാഭാവിക രീതിയിൽ ഉള്ള വേനൽ മഴയാണ് ലഭിച്ചു തുടങ്ങുക.

തുടക്കത്തിൽ സജീവമായ വേനൽമഴ പ്രതീക്ഷിക്കുന്നില്ലെങ്കിലും മധ്യ തെക്കൻ ജില്ലകളിൽ പലയിടങ്ങളിലും മിതമായ ഇടിയോടു കൂടിയ മഴ ലഭിച്ചു തുടങ്ങും. കാസറഗോഡ് കണ്ണൂർ ജില്ലകളിൽ ചില ഇടങ്ങളിലും കോഴിക്കോട് വയനാട് മലപ്പുറം പാലക്കാട്‌ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിലായും മാർച്ച്‌ 20ന് ശേഷം മഴ ലഭിക്കും.

വേനൽ മഴ ആരംഭിക്കുമെങ്കിലും മാർച്ച്‌ മാസം സാധാരണയിൽ കുറവ് മഴയാണ് പ്രതീക്ഷിക്കുന്നത്. മാർച്ചിൽ തെക്കൻ ജില്ലകളിലാണ് പൊതുവിൽ കാര്യമായ മഴ ലഭിക്കാറ്. ഏപ്രിൽ ആദ്യ പകുതിയിലും കേരളത്തിൽ സാധാരണയിൽ കുറവ് മഴ മാത്രമേ മഴ ലഭിക്കൂ എന്നാണ് നിലവിലെ സൂചന. ഏപ്രിൽ പകുതിയോടെ വേനൽ മഴ കേരളത്തിൽ പൊതുവിൽ സജീവമാകും.

As a relief from the summer heat in Kerala, summer rain will start in various parts of Kerala around March 21/22. At present, rainfall is concentrated in a few places in the southern districts, but after the 20th, more areas will start receiving natural summer rain.

Although active summer rain are not expected initially, moderate thundershowers will start at many places in central and southern districts. Some places in Kasaragod, Kannur districts and isolated places in Kozhikode, Wayanad, Malappuram, Palakkad districts will receive rain after March 20.

Although the summer rains will start, the month of March is expected to be less than normal. Southern districts generally receive significant rainfall in March. Current indications are that Kerala will receive less than normal rainfall in the first half of April as well. By mid-April, summer rain will generally be active in Kerala.

English Summary: Summer rain likely to start by March 21; A relief from the summer heat

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds