1. News

തേയില കൊതുക് പ്രതിസന്ധി: സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്ലാന്റേഴ്സ് അസോസിയേഷൻ

ഇന്ത്യയിലെ തേയിലത്തോട്ടങ്ങളിലെ തേയില കൊതുക് (Helopeltis theivora) (TMB) പ്രശ്നം നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും, ഉചിതമായ നടപടികൾ കൈക്കൊള്ളണമെന്നും യുണൈറ്റഡ് പ്ലാന്റേഴ്‌സ് അസോസിയേഷൻ ഓഫ് സൗത്ത് ഇന്ത്യ (UPASI) ആവശ്യപ്പെട്ടു.

Raveena M Prakash
Tea mosquito: Plantation association demands that govt should interfere in this issue
Tea mosquito: Plantation association demands that govt should interfere in this issue

ഇന്ത്യയിലെ തേയിലത്തോട്ടങ്ങളിൽ, തേയില കൊതുക് (Helopeltis theivora) വ്യാപകമാവുന്ന സാഹചര്യത്തിൽ, ഈ പ്രശ്നം നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നും, ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും യുണൈറ്റഡ് പ്ലാന്റേഴ്‌സ് അസോസിയേഷൻ ഓഫ് സൗത്ത് ഇന്ത്യ (UPASI) സർക്കാരിനോട് ആവശ്യപ്പെട്ടു. 6.37 ലക്ഷം ഹെക്‌ടർ തേയില കൃഷി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യയെന്ന് യുപിഎസി പ്രസിഡന്റ് ജെഫ്രി റെബെല്ലോ പറഞ്ഞു.

ഉത്തരേന്ത്യയിൽ തേയില വിസ്തൃതി 5.36 ലക്ഷം ഹെക്ടറും, ദക്ഷിണേന്ത്യയിൽ 1.01 ലക്ഷം ഹെക്ടറുമാണ് തേയില കൃഷി ചെയ്യുന്നത്. നിലവിൽ, പശ്ചിമ ബംഗാൾ, ആസാം, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 2.10 ലക്ഷം കർഷകരുള്ള ചെറുകിട തേയില കർഷകർ ഇന്ത്യയുടെ തേയില ഉൽപ്പാദനത്തിന്റെ 52 ശതമാനവും സംഭാവന ചെയ്യുന്നു. തേയില കൊതുകിന്റെ രൂക്ഷമായ ആക്രമണം കാരണം ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും തേയില വ്യവസായത്തിന്റെ നിലനിൽപ്പിനെ തന്നെ ഭീഷണിയാവുന്നു എന്ന് അധികൃതർ പറഞ്ഞു.

തേയില വളർത്തുന്ന താഴ്ന്ന പ്രദേശങ്ങളിലെ തേയിലത്തോട്ടങ്ങളിൽ മാത്രം പരിമിതപ്പെടുത്തിയിരുന്ന ആർദ്ര കാലാവസ്ഥാ കീടമായി കണക്കാക്കപ്പെട്ടിരുന്ന ഈ കീടം, ഇപ്പോൾ ഉയർന്ന പ്രദേശങ്ങളിലെ തേയിലത്തോട്ടങ്ങളിലേക്കും ഭീതിജനകമാം വിധം വ്യാപിച്ചിരിക്കുന്നു. അതുവഴി വ്യവസായത്തിന്റെ സുസ്ഥിരതയെ ഭീഷണിപ്പെടുത്തുന്നുവെന്നും അധികൃതർ വെളിപ്പെടുത്തി. 2021-2022 ഉല്പാദന വർഷത്തിൽ വാൽപ്പാറ തേയില മേഖലയിലെ, തേയില ഉൽപ്പാദനം 2009-2010ൽ 30 മില്യൺ കിലോഗ്രാമിൽ നിന്ന് 16.73 മില്യൺ കിലോഗ്രാമായി കുത്തനെ ഇടിഞ്ഞു. 

വാൽപ്പാറ മേഖലയിൽ മാത്രം 50 ശതമാനത്തോളം ഇടിവാണ് ഉത്പാദനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റ് തേയില വളർത്തുന്ന ജില്ലകളിലേക്ക് ടിഎംബി(TMB) അതിവേഗം പടരുന്നതിനാൽ, ദക്ഷിണേന്ത്യയിലെ എല്ലാ തേയില വളർത്തുന്ന ജില്ലകളിലും ഇത് കനത്ത വിളനാശത്തിന് കാരണമാവുന്നു. കീട ബാധിത തേയിലത്തോട്ടങ്ങൾ ഓരോ വർഷവും കീടനാശിനി പ്രയോഗത്തിനായി ഹെക്ടറിന് 12,000 രൂപയിൽ കൂടുതൽ ചെലവഴിക്കുന്നു, എന്നിരുന്നാലും, ഈ കീടത്തെ നിയന്ത്രിക്കാൻ ഫലപ്രദമായ മരുന്നുകൾ ലഭ്യമല്ലാത്തതിനാൽ ഈ കീടത്തിന്റെ നിയന്ത്രണം കാര്യക്ഷമമല്ല എന്ന് അസോസിയേഷൻ പ്രസിഡന്റ് വ്യക്തമാക്കി.

ബന്ധപ്പെട്ട വാർത്തകൾ: എഴുപത്തഞ്ചിന്റെ നിറവിൽ റബ്ബർ ബോർഡും, റബ്ബർ ആക്ടും...

English Summary: Tea mosquito: Plantation association demands that govt should interfere in this issue

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds