1. News

മൃഗങ്ങളുടെ ജനന നിയന്ത്രണ നിയമങ്ങൾ, 2023 കേന്ദ്ര ഗവണ്മെന്റ് വിജ്ഞാപനം ചെയ്‌തു

മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം, 1960 നു കീഴിൽ 2023 മാർച്ച് 10-ലെ G.S.R 193(E) പ്രകാരം, മൃഗങ്ങളുടെ ജനന നിയന്ത്രണ നിയമങ്ങൾ 2023 കേന്ദ്ര ഗവണ്മെന്റ് വിജ്ഞാപനം ചെയ്‌തു. 2001-ലെ മൃഗങ്ങളുടെ ജനന നിയന്ത്രണ (നായ്ക്കൾ) നിയമങ്ങൾ അസാധുവാക്കിയിട്ടുണ്ട് .2009ലെ 691-നമ്പർ റിട്ട് പെറ്റീഷൻ പ്രകാരമുള്ള ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ നിയമത്തിൽ പരിഗണിച്ചിട്ടുണ്ട് . നായ്ക്കളെ സ്ഥലം മാറ്റുന്നത് അനുവദിക്കാനാവില്ലെന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതി വിവിധ ഉത്തരവുകളിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.

Meera Sandeep
മൃഗങ്ങളുടെ ജനന നിയന്ത്രണ നിയമങ്ങൾ, 2023 കേന്ദ്ര ഗവണ്മെന്റ്  വിജ്ഞാപനം ചെയ്‌തു
മൃഗങ്ങളുടെ ജനന നിയന്ത്രണ നിയമങ്ങൾ, 2023 കേന്ദ്ര ഗവണ്മെന്റ് വിജ്ഞാപനം ചെയ്‌തു

തിരുവനന്തപുരം: മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം, 1960 നു കീഴിൽ 2023 മാർച്ച് 10-ലെ G.S.R 193(E) പ്രകാരം,  മൃഗങ്ങളുടെ ജനന നിയന്ത്രണ നിയമങ്ങൾ 2023 കേന്ദ്ര ഗവണ്മെന്റ്   വിജ്ഞാപനം ചെയ്‌തു. 2001-ലെ  മൃഗങ്ങളുടെ ജനന നിയന്ത്രണ (നായ്ക്കൾ) നിയമങ്ങൾ അസാധുവാക്കിയിട്ടുണ്ട് .2009ലെ 691-നമ്പർ റിട്ട് പെറ്റീഷൻ പ്രകാരമുള്ള   ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ നിയമത്തിൽ പരിഗണിച്ചിട്ടുണ്ട് . നായ്ക്കളെ സ്ഥലം മാറ്റുന്നത് അനുവദിക്കാനാവില്ലെന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതി വിവിധ ഉത്തരവുകളിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.

നിലവിലുള്ള ചട്ടങ്ങൾ അനുസരിച്ച്, തെരുവ് നായ്ക്കളുടെ വന്ധ്യംകരണത്തിനും പ്രതിരോധ കുത്തിവയ്പ്പിനുമുള്ള ആനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാം അതത് തദ്ദേശ സ്ഥാപനങ്ങൾ/മുനിസിപ്പാലിറ്റികൾ/മുനിസിപ്പൽ കോർപ്പറേഷനുകൾ, പഞ്ചായത്തുകൾ എന്നിവയിലൂടെ നടത്തേണ്ടതാണ്. കൂടാതെ, എബിസി പ്രോഗ്രാം നനടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട്   നായ്ക്കളോട് ക്രൂരത  കാണിക്കുന്നത് പരിഹരിക്കേണ്ടതുണ്ട് .

മുനിസിപ്പൽ കോർപ്പറേഷനുകൾ വന്ധ്യംകരണ - പ്രതിരോധ കുത്തിവയ്‌പ്പ് നടപടി  സംയുക്തമായി നിർവഹിക്കണം . നായ്ക്കളെ ഒരു പ്രദേശത്തേക്ക് സ്ഥലം മാറ്റാതെ മനുഷ്യ - തെരുവ് നായ സംഘട്ടനങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും നിയമത്തിലുണ്ട് .

എബിസി പ്രോഗ്രാമിനായി മാത്രം  പ്രത്യേകം അംഗീകൃതമായ അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ  അംഗീകരിച്ച  സംഘടനയാണ്  പദ്ധതി  നടപ്പിലാക്കേണ്ടത് എന്ന് നിയമത്തിൽ പറയുന്നു . അത്തരം സംഘടനകളുടെ പട്ടിക  ബോർഡിന്റെ വെബ്‌സൈറ്റിൽ ലഭ്യമാക്കും, അത് കാലാകാലങ്ങളിൽ നവീകരിക്കുകയും ചെയ്യും.

എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും മൃഗസംരക്ഷണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും നഗരവികസന വകുപ്പിനും കേന്ദ്ര ഗവൺമെന്റ് ഇത് സംബന്ധിച്ച കത്ത് നൽകിയിട്ടുണ്ട്.

English Summary: The Animal Birth Control Rules, 2023 have been notified by the Central Govt

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds