1. News

അന്താരാഷ്ട്ര സോഫ്‌വെയർ കേന്ദ്രത്തിന്റെ അഞ്ചു പദ്ധതികൾ മുഖ്യമന്ത്രി നാടിനു സമർപ്പിച്ചു

അന്താരാഷ്ട്ര സ്വതന്ത്ര സോഫ്‌വെയർ കേന്ദ്രം (ഐസിഫോസ്) വികസിപ്പിച്ചെടുത്ത അഞ്ച് ഐ.ടി. പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. ഐസിഫോസ് ഓപ്പൺ ഹാർഡ്‌വെയർ ഐഒടി വിഭാഗം വികസിപ്പിച്ചെടുത്ത ‘ലോറാവാൻ’ ശൃംഖല 14 ജില്ലകളിൽ നടപ്പിലാക്കുന്നതിന്റെ ഉദ്ഘാടനം, സ്വതന്ത്ര ഹാർഡ്‌വെയർ വികസന കേന്ദ്രത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.

Meera Sandeep
അന്താരാഷ്ട്ര സോഫ്‌വെയർ കേന്ദ്രത്തിന്റെ അഞ്ചു പദ്ധതികൾ മുഖ്യമന്ത്രി നാടിനു സമർപ്പിച്ചു
അന്താരാഷ്ട്ര സോഫ്‌വെയർ കേന്ദ്രത്തിന്റെ അഞ്ചു പദ്ധതികൾ മുഖ്യമന്ത്രി നാടിനു സമർപ്പിച്ചു

തിരുവനന്തപുരം:  അന്താരാഷ്ട്ര സ്വതന്ത്ര സോഫ്‌വെയർ കേന്ദ്രം (ഐസിഫോസ്) വികസിപ്പിച്ചെടുത്ത അഞ്ച് ഐ.ടി. പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. ഐസിഫോസ് ഓപ്പൺ ഹാർഡ്‌വെയർ ഐഒടി വിഭാഗം വികസിപ്പിച്ചെടുത്ത ‘ലോറാവാൻ’ ശൃംഖല 14 ജില്ലകളിൽ നടപ്പിലാക്കുന്നതിന്റെ ഉദ്ഘാടനം, സ്വതന്ത്ര ഹാർഡ്‌വെയർ വികസന കേന്ദ്രത്തിന്റെ ഉദ്ഘാടനം,  ഐസിഫോസ് സഹായ സാങ്കേതിക വിഭാഗം വികസിപ്പിച്ച രണ്ട് ഉപകരണങ്ങളുടെ പ്രകാശനം, ഇ-ഗവേണൻസ് ഹെൽപ്പ്ഡെസ്‌ക്, 'സേവിക' ചാറ്റ്ബോട്ട് എന്നിവയുടെ ഉദ്ഘാടനവും, ഐസിഫോസ് ജെഎൻയുവിന്റെ ഗവേഷണകേന്ദ്രമാകുന്നതിന്റെ പ്രഖ്യാപനവും മുഖ്യമന്ത്രി നിർവഹിച്ചു.

കുറഞ്ഞ ഊർജം ഉപയോഗിക്കുന്നതും നെറ്റ്‌വർക്‌ പ്രോട്ടോകോൾ അധിഷ്ഠിതമായി പ്രവർത്തിക്കുന്നതുമായ ഒരു നെറ്റ്‌വർക്കാണ് ലോറാവാൻ. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഐഒടി ഉപകരണങ്ങൾ ഈ ശൃംഖല ഉപയോഗിച്ച് പ്രാദേശികമായും ഇന്റർനെറ്റ് സഹായത്തോടെ ദേശീയ അന്തർദേശീയ ശൃംഖലകളുമായും വയർലെസ് സംവിധാനത്തിലൂടെ ബന്ധിപ്പിക്കാവുന്ന രീതിയിലാണ് ഇതിന്റെ ക്രമീകരണം. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നതിന് ഐസിഫോസിന്റെ സ്വതന്ത്ര ഐഒടി സംഘമാണ് ഈ ആശയത്തിന് രൂപം നൽകിയത്. ഐഒടി വെബ്സൈറ്റിലേക്കുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തു.

സ്വതന്ത്ര ഹാർഡ്‌വെയർ വികസന കേന്ദ്രം വികസിപ്പിച്ചെടുത്ത 'എയർ ക്വാളിറ്റി മോണിറ്റർ വിത്ത് എനർജി ഹാർവെസ്റ്റിങ്' മുഖ്യമന്ത്രി ഐ.ടി. സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കറിന് നൽകി സ്വതന്ത്ര ഹാർഡ്‌വെയർ വികസന കേന്ദ്രം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഐസിഫോസ് സഹായ സാങ്കേതികവിദ്യാ വിഭാഗം വികസിപ്പിച്ച വേഡ് ബിൽഡർ, ചൈൽഡ് ഡെവലപ്മെന്റ് സെന്റർ ഡയറക്ടർ ഇൻ ചാർജ്ജ് ഡോ. ദീപ ഭാസ്‌കരന് നൽകി പ്രകാശനം ചെയ്തു. ബ്രെയിൽ പഠന ഉപകരണം മുഖ്യമന്ത്രി വഴുതക്കാട് സർക്കാർ അന്ധവിദ്യാലയം  ഹെഡ്മാസ്റ്റർ ബി. വിനോദിന് നൽകി പ്രകാശനം നിർവഹിച്ചു.  ഐസിഫോസ് ജെഎൻയുവിന്റെ ഗവേഷണകേന്ദ്രമാകുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി ഐ ടി സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കറിന് ഫലകം കൈമാറിക്കൊണ്ട് നിർവഹിച്ചു. ഇ- ഗവേണൻസ് ഹെൽപ്ഡെസ്‌കിന്റേയും സേവിക ചാറ്റ്ബോട്ടിന്റേയും ഉദ്ഘാടനം മുഖ്യമന്ത്രി ഇ- ഗവേണൻസ് ഹെൽപ്ഡെസ്‌ക് വെബ്സൈറ്റിന്റെ വെർച്വൽ കർട്ടൻ റൈസർ ലിങ്കിൽ ക്ലിക്ക് ചെയ്തു നിർവഹിച്ചു.

ഐസിഫോസ് സെക്രട്ടറി ആൻഡ് രജിസ്ട്രാർ എം.എസ്. ചിത്ര, ഇ-ഗവേണൻസ് പ്രോഗ്രാം ഹെഡ് ഡോ. രാജീവ് ആർ.ആർ, ഓപ്പൺ ഐഒടി / ഓപ്പൺ ഹാർഡ്വെയർ പ്രോഗ്രാം ഹെഡ് ആർ. ശ്രീനിവാസൻ, സഹായ സാങ്കേതികവിദ്യാവിഭാഗം ടെക്നിക്കൽ ഹെഡ് ജയദേവ് ജി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

English Summary: The Chief Minister submitted five projects of the International Software Center to the state

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds