1. News

റേഷന്‍കാര്‍ഡ് മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള സമയപരിധി ഈ മാസം 30 വരെ

നിലവിലുള്ള റേഷന്‍കാര്‍ഡ് മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള സമയപരിധി ഈ മാസം 30 വരെ നീട്ടി. അര്‍ഹരായവര്‍ ആവശ്യമായ രേഖകള്‍ സഹിതം അക്ഷയ കേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Saranya Sasidharan
The deadline for transfer of ration card to priority category is till 30th of this month
The deadline for transfer of ration card to priority category is till 30th of this month

1. നിലവിലുള്ള റേഷന്‍കാര്‍ഡ് മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള സമയപരിധി ഈ മാസം 30 വരെ നീട്ടി. അര്‍ഹരായവര്‍ ആവശ്യമായ രേഖകള്‍ സഹിതം അക്ഷയ കേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് അക്ഷയാകേന്ദ്രങ്ങള്‍ മുഖേനയോ അല്ലെങ്കിൽ civilsupplieskerala.gov.in എന്ന വെബ്‌സൈറ്റില്‍ സിറ്റിസണ്‍ ലോഗിന്‍ വഴിയോ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം മുന്‍ഗണനാ കാര്‍ഡിന് അര്‍ഹമായ രേഖകളും സമര്‍പ്പിക്കണം. മുൻഗണനാ കാർഡിനു വേണ്ടി നേരത്തേ അപേക്ഷ സമർപ്പിച്ചിട്ടുള്ളവരിൽ നിന്ന് അർഹരായി കണ്ടെത്തിയ 11,348 പേർക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കി മുൻഗണനാ കാർഡുകൾ അനുവദിച്ചിട്ടുണ്ട്.


2. പരാമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് 75 ശതമാനം സബ്‌സിഡിയോടെ ചൂണ്ടയും നൂലും നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം. ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ രജിസ്‌ട്രേഷന്‍/ ലൈസന്‍സ് യാനങ്ങള്‍ സ്വന്തമായിട്ടുള്ള കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ ഗുണഭോക്താക്കള്‍ക്ക് അപേക്ഷിക്കാം. ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ, റിയല്‍ ക്രാഫ്റ്റിന് കീഴിലുള്ള രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ബയോമെട്രിക് ഐ ഡി കാര്‍ഡ്, ക്യു ആര്‍ കോഡ്, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം നവംബര്‍ ഒന്നിനകം ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0474 2792850.

3. കോട്ടുവള്ളി കൃഷിഭവൻ നടപ്പിലാക്കുന്ന ചെറുധാന്യകൃഷി വ്യാപന പദ്ധതിയായ കോട്ടുവള്ളി മില്ലറ്റ് വേൾഡ് പ്രോഗ്രാമിന്റെ ഭാഗമായി ജൈവ രാജ്യം മില്ലറ്റ് ഉത്സവം സംഘടിപ്പിച്ചു. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബിജു പഴമ്പിള്ളി ഉദ്ഘാടനം ചെയ്ത പരിപാടി സ്കൂൾ PTA പ്രസിഡൻ്റ് ഷിജു അദ്ധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് SK ഷിനു വിദ്യാർത്ഥികൾക്ക് ചെറുധാന്യകൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസെടുത്തു. കർഷകനായ ജൈവരാജ്യം മനോജ് ചെറുധാന്യ ഭക്ഷണങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ക്ലാസെടുത്തു. എറണാകുളം ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ക്ലാസിൽ പങ്കെടുത്തു. ജൈവരാജ്യം മില്ലറ്റ് പ്രദർശന മേളയും നടന്നു.

English Summary: The deadline for transfer of ration card to priority category is till 30th of this month

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters