Updated on: 9 February, 2023 11:34 AM IST
അഗ്രികൾച്ചർ സ്റ്റേറ്റ് ടീച്ചർ കോഡിനേറ്റർ ആയ അജീഷ ( നടുക്ക് ) സീനിയർ ആർട്ട് ലിവിങ് ടീച്ചറായ രാമചന്ദ്രൻ സാർ ( വലത്ത് ) അഗ്രി ടിടിപി ടീച്ചറായ ബിനോഷ് ( ഇടത്ത് )

ഇന്ത്യയുടെ 18 ഓളം സംസ്ഥാനങ്ങളിൽ നിന്നായി ഏകദേശം 400 ഓളം കാർഷിക അധ്യാപകരുടെ മഹാസമ്മേളനത്തിന്  ബാംഗ്ലൂർ ആർട്ട് ഓഫ് ലിവിങ് ഇന്റർനാഷണൽ സെന്ററിൽ തുടക്കം കുറിച്ചു.

ശ്രീ ശ്രീ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  അഗ്രികൾച്ചർ സയൻസിന്റെ  നേതൃത്വത്തിൽ ആർട്ട് ഓഫ് ലിവിങ്ങിന്റെ  ബാംഗ്ലൂരിലെ ഇന്റർനാഷണൽ ആശ്രമത്തിൽ വച്ച് അഗ്രിക്കൾച്ചർ  ടീച്ചേഴ്സ് റിഫ്രഷർ  മീറ്റ് 2023 ആണ് ഫെബ്രുവരി 8ന്  തുടങ്ങിയത്.  ശ്രീ ശ്രീ നാച്ചുറൽ ഫാമിംഗ്  എന്ന പ്രകൃതി കൃഷി രീതി  പഠിപ്പിക്കുന്ന അധ്യാപകരുടെ കൂട്ടായ്മയുടെ ഒത്തുചേരലാണ്  ഇത്.

കാർഷിക പുരോഗതിക്ക് യുവാക്കളെ മുമ്പോട്ട് കൊണ്ടുവരണമെന്നും, ഒരു ഏകീകൃത കാർഷിക പാഠ്യ പദ്ധതി നടപ്പിലാക്കണമെന്നും പൂജ്യ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ പ്രസ്തുത  സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. തുടർന്ന് ശ്രീ ശ്രീ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  അഗ്രികൾച്ചർ സയൻസിന്റെ സിഇഒ  വെങ്കിടേഷ്ജി, ചെയർമാൻ ഡോ. പ്രഭാകർ റാവു എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പുതിയ മാറ്റങ്ങൾക്കും തീരുമാനങ്ങൾക്കും വഴിയൊരുങ്ങി. അതിന്റെ ഭാഗമായി ആദ്യമായി ശ്രീ ശ്രീ  നാച്ചുറൽ ഫാമിംഗ്   ഒരു  ഔദ്യോഗിക ഏകീകൃത കാർഷിക പാഠ്യപദ്ധതിയായി. തുടർന്ന് അതാത് സംസ്ഥാനങ്ങളിൽ ഈ കാർഷിക പാഠ്യപദ്ധതിയുടെ സുഗമമായ നടത്തിപ്പ് കാര്യങ്ങൾക്കായി സ്റ്റേറ്റ് ടീച്ചർ കോർഡിനേറ്റർമാരെയും തിരഞ്ഞെടുത്തു. കേരളത്തിന്റെ സ്റ്റേറ്റ് ടീച്ചർ കോർഡിനേറ്ററായി അജീഷയെ തെരഞ്ഞെടുത്തു. എൻ ടി പി ഡെസ്കിന്റെ ഹെഡ് ആയി തനുശ്രീയേയും ടി ടി പി ഡെസ്കിന്റെ ഹെഡ് ആയി  സേജൽ സ്വാമിയേയും തെരഞ്ഞെടുത്തു.

തുടർന്ന് നടന്ന സെമിനാറുകളിലും ചർച്ചകളിലുമായി  വിവിധ സംസ്ഥാനങ്ങളിലെ കാർഷിക നയതന്ത്രജ്ഞരും ഗവേഷകരും പങ്കെടുത്തു.

English Summary: The grand conference of agricultural teachers has started
Published on: 09 February 2023, 11:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now