1. News

കാർഷികമേഖലയ്ക്ക് കരുത്തുപകരുന്നു പുതിയ നയപ്രഖ്യാപനം

കാർഷികമേഖലയ്ക്ക് കൂടുതൽ കരുത്ത് പകരുന്നതാണ് പുതിയ നയപ്രഖ്യാപനം. കാർഷികമേഖലയുടെ സമഗ്ര ഉന്നമനം ലക്ഷ്യമിട്ട് ഗവർണർ നടത്തിയ നയപ്രഖ്യാപനം കർഷകർക്ക് പുത്തൻ പ്രതീക്ഷകൾ പകരുന്നു.

Priyanka Menon
Governor Addressing Assembly
Governor Addressing Assembly

കാർഷികമേഖലയ്ക്ക് കൂടുതൽ കരുത്ത് പകരുന്നതാണ് പുതിയ നയപ്രഖ്യാപനം. കാർഷികമേഖലയുടെ സമഗ്ര ഉന്നമനം ലക്ഷ്യമിട്ട് ഗവർണർ നടത്തിയ നയപ്രഖ്യാപനം കർഷകർക്ക് പുത്തൻ പ്രതീക്ഷകൾ പകരുന്നു.
എന്തൊക്കെയാണ് സർക്കാർ ലക്ഷ്യം വെക്കുന്ന പുത്തൻ പദ്ധതികൾ?

1. കൃഷിഭവനുകൾ (krishibhavans)സ്മാർട്ട് ആകും. കമ്പ്യൂട്ടർവൽക്കരണം പൂർണമായും നടപ്പിലാക്കാൻ കൃഷിവകുപ്പ് ഒരുങ്ങുന്നു. കൃഷിഭവനുകളിൽ ആധുനികവൽക്കരണം കൊണ്ടുവരും.

2. പാലക്കാട് റൈസ് മിൽ മാതൃകയിൽ സമഗ്ര നെല്ല് സംസ്കരണത്തിന് സംസ്ഥാനമൊട്ടാകെ പ്രവർത്തന പരിധിയുള്ള ഒരു നെല്ല് സഹകരണ സംഘം രൂപീകരിക്കാൻ പദ്ധതിയിടുന്നു.

3. സർക്കാർ കോളേജുകളിലും സ്കൂളുകളിലും വിദ്യാവനം എന്നപേരിൽ ചെറു വനങ്ങൾ വനംവകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കും.

4. സഹകരണ വകുപ്പിനു കീഴിൽ ഇ- പ്ലാറ്റ്ഫോം വഴി കാർഷിക ഉൽപന്നങ്ങൾ വിറ്റഴിക്കാൻ സംവിധാനം ഏർപ്പെടുത്തും.

5. അന്തർ സംസ്ഥാന നദീജല തർക്കങ്ങൾ പരിഹരിച്ച് കാർഷിക മേഖലയ്ക്ക് കൂടുതൽ ജലം ലഭ്യമാകുന്ന രീതിയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

6. നാണ്യവിളകൾ മൂല്യവർധനം(value added products)നടത്തി സപ്ലൈകോ ഔട്ട്‌ലെറ്റുകൾ വഴി വിൽപ്പന നടത്താൻ സൗകര്യമൊരുക്കും.

7. യുവജന സഹകരണസംഘങ്ങൾ രൂപീകരിച്ച് കൃഷി ഉൾപ്പെടെയുള്ള മേഖലകളിൽ ശക്തമായ പ്രവർത്തന പരിപാടികൾക്ക് തുടക്കംകുറിക്കും.

8. കൊല്ലം ജില്ലയിലെ മൺട്രോ തുരുത്തിൽ ക്ലൈമറ്റ് റീ സീലിയന്റ്(climate resilient)ഫാമിംഗ് എന്ന പദ്ധതി കൂടുതൽ വിപുലീകരിക്കും.

9. ചിറ്റൂരിലെ പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പിലാക്കിയ സാമൂഹിക സൂക്ഷ്മ ജലസേചന പദ്ധതിയുടെ സംസ്ഥാനം ഒട്ടാകെയുള്ള പ്രവർത്തനം സാക്ഷാത്കരിക്കും.

10. അടിസ്ഥാനവില പ്രഖ്യാപിച്ചിരിക്കുന്ന വിളകളുടെ വില പരിഷ്കരണം ഓരോ വർഷവും നടപ്പിലാക്കും.

11. നിങ്ങളുടെ നടീൽ വസ്തുക്കളുടെ ഗുണമേന്മ ഉറപ്പുവരുത്താൻ പുതിയ നേഴ്സറി നിയമം കൊണ്ടുവരും.

12. വിഷമുക്തമായ പച്ചക്കറി പഴവർഗങ്ങൾ കൃഷി ചെയ്യാൻ മാതൃകാ പോഷക തോട്ടങ്ങൾ സ്ഥാപിക്കും.

13. നെല്ല് കൃഷി ചെയ്യുന്നവർക്ക് ബ്ലോക്ക് തലത്തിൽ സംശയ നിവാരണത്തിനും പ്രശ്നങ്ങൾ പരിഹരിക്കാനും കോൾ സെൻററുകൾ സ്ഥാപിക്കും.

14. പുതിയ ചെറുകിട ഭക്ഷ്യസംസ്കരണ സംരംഭങ്ങൾ,അഗ്രോ ഫുഡ് പ്രോസസിങ് പാർക്കുകൾ (agro food provessing)സ്ഥാപിച്ച മൂല്യവർധന നടത്താൻ നടപടി സ്വീകരിക്കും.

The new policy announcement will further strengthen the agricultural sector. The policy announcement made by the Governor aimed at the overall upliftment of the agricultural sector gives new hope to the farmers.


15. ജലവിഭവ വകുപ്പിൻറെ ആഭിമുഖ്യത്തിൽ കർഷക കൂട്ടായ്മകളുടെ ഉന്നമനത്തിനുവേണ്ടി കമ്മ്യൂണിറ്റി ബേഡ്സ് മൈക്രോ ഇറിഗേഷൻ പദ്ധതി നടപ്പിലാക്കും.

English Summary: The new policy announcement will further strengthen the agricultural sector

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds