1. News

രാജ്യത്തെ ചെമ്മീൻ മേഖല 2024ൽ 5% വളർച്ച കൈവരിക്കും: ക്രിസിൽ റിപ്പോർട്ട്

രാജ്യത്തെ ചെമ്മീൻ മേഖല 2024ൽ 5% വളർച്ച കൈവരിക്കുമെന്ന് ക്യാപിറ്റൽ മാർക്കറ്റിംഗ് കമ്പനിയായ ക്രിസിൽ വെളിപ്പെടുത്തി. ഇന്ത്യയുടെ മത്സ്യമേഖലയിലെ പ്രധാന കണിയായ ചെമ്മീൻ മേഖലയുടെ വരുമാനം 2024 സാമ്പത്തിക വർഷത്തിൽ 5% വർദ്ധിക്കുമെന്നും, ഇത് ചൈനയിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന ഡിമാൻഡ് വഴി കയറ്റുമതി വർദ്ധിപ്പിക്കും എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

Raveena M Prakash
The shrimp export in India will acquire 5% of growth says Crisil Report
The shrimp export in India will acquire 5% of growth says Crisil Report

രാജ്യത്തെ ചെമ്മീൻ മേഖല 2024ൽ 5% വളർച്ച കൈവരിക്കുമെന്ന് ക്യാപിറ്റൽ മാർക്കറ്റിംഗ് കമ്പനിയായ ക്രിസിൽ വെളിപ്പെടുത്തി. ഇന്ത്യയുടെ മത്സ്യമേഖലയിലെ പ്രധാന കണിയായ ചെമ്മീൻ മേഖലയുടെ വരുമാനം 2024 സാമ്പത്തിക വർഷത്തിൽ 5% വർദ്ധിക്കുമെന്നും, ഇത് പ്രധാനമായും ചൈനയിൽ നിന്നുള്ള ഡിമാൻഡ് വർദ്ധിച്ചതിനെ തുടർന്നാണ് എന്ന് ക്രിസിലിന്റെ റിപ്പോർട്ട് പറയുന്നു. ഈ വർദ്ധനവ്, 2022 സാമ്പത്തിക വർഷത്തിൽ $5.3 ബില്യൺ ഡോളറായി കയറ്റുമതി വർദ്ധിപ്പിക്കും. ചെമ്മീനിനു മെച്ചപ്പെട്ട ഡിമാൻഡ് വർധിച്ചതും, അതോടൊപ്പം ചെമ്മീൻ പ്രോസസറുകളെ അവരുടെ ശേഷി വർദ്ധിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുമെന്നും ക്രിസിലിന്റെ റിപ്പോർട്ട് പറയുന്നു.

ഈ വളർച്ച പ്രധാനമായും വോളിയത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും, ഉത്പാദന ചെലവ് മയപ്പെടുത്തുന്നതിനനുസരിച്ച്, ഈ മേഖലയിലെ പ്രവർത്തന മാർജിൻ 7.5 ശതമാനത്തിലേക്ക് മടങ്ങാൻ അനുവദിക്കുന്നു, എന്ന് റിപ്പോർട്ട് കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ സമുദ്ര മത്സ്യമേഖലയിലെ, പ്രധാനമായും ചെമ്മീൻ മേഖലയിൽ നിലനിൽക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളായ കടങ്ങൾ ഇല്ലാതാക്കാനും, ഈ മേഖലയിൽ ഭാഗികമായി ധനസഹായം നൽകാനും സാധ്യതയുണ്ട്, റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. ഇന്ത്യ, ഇക്വഡോർ, വിയറ്റ്നാം എന്നീ രാജ്യങ്ങളാണ് ചെമ്മീൻ വിതരണക്കാരിൽ ആദ്യ മൂന്ന് സ്ഥാനത്തുള്ളത്, യു.എസ്, ഇ.യു, ചൈന എന്നീ രാജ്യങ്ങളാണ് ചെമ്മീനിന്റെ പ്രധാന മൂന്ന് ഉപഭോക്താക്കൾ.

ഈ മൂന്ന് മേഖലകളിലേയ്ക്കും 70 ശതമാനം മത്സ്യ ഉൽപന്നങ്ങളും വിതരണം ചെയ്യുന്നത് ഇന്ത്യയാണെന്നും റിപ്പോർട്ട് പറയുന്നു. 2023 സാമ്പത്തിക വർഷത്തിൽ, ഉൽപ്പാദനം, കണ്ടെയ്നറുകളുടെ കുറവ്, യുഎസ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്കുള്ള ഉയർന്ന ലോജിസ്റ്റിക് ചെലവുകൾ എന്നിവയെ ശക്തമായി ബാധിക്കുന്ന കടുത്ത ചൂട് തരംഗങ്ങൾ കാരണം ഇന്ത്യൻ ചെമ്മീൻ വിപണികളെ ഇത് ശക്തമായി ബാധിച്ചു, ചൈനയിൽ തുടർന്ന് വരുന്ന ലോക്ക്ഡൗണുകൾക്കിടയിൽ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി കുറഞ്ഞു.  ഇത് പിന്നീട് ഇന്ത്യയുടെ ചെമ്മീൻ കയറ്റുമതിയിലെ പ്രധാന എതിരാളികളിൽ ഒന്നായ ഇക്വഡോറിന്റെ ചെമ്മീൻ കയറ്റുമതിയിൽ മുൻതൂക്കം പിടിക്കുന്നതിലേക്ക് നയിച്ചതായി ക്രിസിൽ റേറ്റിംഗ്സ് പറയുന്നു. എന്നിരുന്നാലും, 2023-24 സാമ്പത്തിക വർഷത്തിൽ, സാധാരണ കാലാവസ്ഥയുടെ പിൻബലമുള്ള നല്ല മത്സ്യ ഉൽപന്നങ്ങളും ചൈനയിൽ നിന്നുള്ള സ്ഥിരമായ ഡിമാൻഡും ഇന്ത്യൻ മത്സ്യ കയറ്റുമതി വ്യാപാരികൾക്ക് വരുമാനം വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ചൈനയിലേക്കുള്ള ഇന്ത്യയുടെ ചെമ്മീൻ കയറ്റുമതി മുൻ സാമ്പത്തിക വർഷത്തിലെ 0.8 ബില്യൺ ഡോളറിനെ അപേക്ഷിച്ച് ഈ സാമ്പത്തിക വർഷം 1.2 ബില്യൺ യുഎസ് ഡോളർ കവിയാൻ സാധ്യതയുണ്ട് എന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. മെച്ചപ്പെട്ട ഗുണനിലവാരവും രോഗനിയന്ത്രണ നടപടികളും കാരണം യുഎസിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള ഉപഭോക്താക്കൾ ഇന്ത്യയിൽ നിന്ന് സംസ്കരിച്ച ചെമ്മീനാണ് വാങ്ങാൻ ഇഷ്ടപ്പെടുന്നത്. ഇത് രാജ്യത്തെ വിതരണ ശൃംഖല പുനഃസ്ഥാപിക്കപ്പെടുന്നതോടെ, ഇന്ത്യൻ കയറ്റുമതിക്കാർക്ക് ഇക്വഡോറിയൻ വിതരണക്കാരെ മാറ്റി തങ്ങളുടെ നഷ്ടപ്പെട്ട വിപണി വിഹിതം വീണ്ടെടുക്കാനാകുമെന്ന് വിശ്വസിക്കുന്നു. ചൈനീസ് സമ്പദ്‌വ്യവസ്ഥയിലെ പുനരുജ്ജീവനം ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ കയറ്റുമതിയുടെ വളർച്ചയ്ക്കും സഹായകമാണ്. 8 മുതൽ 10 ശതമാനം വരെ വളർച്ചയുടെ പശ്ചാത്തലത്തിൽ 2024 സാമ്പത്തിക വർഷത്തിൽ വരുമാനം 5 ശതമാനം വരെ കൂടാൻ സാധ്യത കാണുന്നുവെന്ന് ക്രിസിലിന്റെ റേറ്റിംഗ്സ് ഡയറക്ടർ ഹിമാങ്ക് ശർമ്മ പറഞ്ഞു. 

ബന്ധപ്പെട്ട വാർത്തകൾ: ബിഹാൻ മേള: ഒഡീഷയിലെ കാർഷിക വിത്തുത്സവം

Pic Courtesy: Pexels.com

Source: Crisil Report on Shrimp export

English Summary: The shrimp export in India will acquire 5% of growth says Crisil Report

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds