Updated on: 15 January, 2021 7:37 PM IST
ജനുവരി 24 ന് വൈകിട്ട് അഞ്ചിനകം വിവരം ലഭിക്കണം. ഫോൺ: 0471 2308630.

കേരള സംസ്ഥാന യുവജന കമ്മീഷൻ യുവകർഷകർക്കായി ദ്വിദിനസംഗമം സംഘടി പ്പിക്കുന്നു. ജനുവരി അവസാന വാരം പാലക്കാടാണ് സംഗമം നടക്കുക.

പുത്തൻ കൃഷിരീതികളെയും നവീനമായ സാങ്കേതികവിദ്യകളെയും സംബന്ധിച്ച് യുവ കർഷകർക്കുള്ള സംശയങ്ങൾ ദൂരീകരിച്ച് കൃഷിയിൽ താല്പര്യമുള്ള യുവതയ്ക്ക് ഊർജ്ജം നൽകുകയാണ് സംഗമത്തിന്റെ ഉദ്ദേശം.

ചെറുപ്പക്കാർക്കിടയിൽ ജൈവ കൃഷിരീതിയും അതിനോട് അനുബന്ധമായ സംരംഭകത്വവും പ്രോത്സാഹിപ്പിക്കുകയാണ് യുവ കർഷക സംഗമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം പറഞ്ഞു.

18-40 വയസ്സിനിടയിലുള്ള യുവ കർഷകർക്കും കൃഷിയിൽ താല്പര്യം ഉള്ളവർക്കും സംഗമത്തിൽ പങ്കെടുക്കാം. അപേക്ഷകൾ ബയോഡേറ്റയോടൊപ്പം കേരള സംസ്ഥാന

യുവജനകമ്മീഷൻ, വികാസ് ഭവൻ, തിരുവനന്തപുരം, പിൻ 695033 എന്ന വിലാസത്തിലോ  youthday2020@gmail.com  ലോ ജനുവരി 24 ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. ഫോൺ: 0471 2308630.

കൂടുതൽ അനുബന്ധ വർത്തകൾക്ക് :ബജറ്റ് 2021: മത്സ്യത്തൊഴിലാളികൾക്കായി 1500 കോടി ചിലവഴിക്കും

English Summary: The Youth Commission is organizing a meeting of young farmers
Published on: 15 January 2021, 07:21 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now