Updated on: 4 December, 2020 11:19 PM IST
മുഹമ്മക്കടുത്ത് കാവുങ്കൽ വായനശാലയുടെ മുറ്റത്തെ ജൈവപച്ചക്കറി കൃഷി

ആലപ്പുഴ: മുഹമ്മക്കടുത്ത കാവുങ്കൽ വായനശാലയുടെ മുറ്റത്ത് ഇക്കുറി ഓണപ്പൂക്കളമില്ല, കലാ-കായിക മത്സരമില്ല,സംസ്ഥാന തല ഫുട്ട്ബോൾ മത്സരങ്ങളുമില്ല. 60 വർഷമായി ഈ ഗ്രാമത്തെ ഓണാവേശത്തിലാക്കുന്ന കാവുങ്കൽ വായനശാലയുടെ ആഘോഷ പരിപാടികൾ കൊവിഡ് തടഞ്ഞിരിക്കുകയാണ്. ആഘോഷ പരിപാടികൾക്ക് പകരമായി കൃഷിയും ജൈവ പച്ചക്കറി വിപണന കേന്ദ്രവുമെരുക്കി അതിജീവനത്തിന്റെ സന്ദേശം ഉയർത്തുകയാണ് വായനശാല പ്രവർത്തകർ. Library workers are raising the message of survival by setting up farms and organic vegetable markets instead of festive events

കർക്കിടകത്തിന്‍റെ ദുരിതം പെയ്തൊഴിഞ്ഞ് ചിങ്ങനിലാവ് പരക്കുമ്പോൾ കാവുങ്കൽ വായന ശാലയുടെ നേതൃത്വത്തിൽ ഓണാഘോഷം ഗംഭീരമാക്കാനുള്ള ഓട്ടത്തിലായിരിക്കും വായനശാലാ പ്രവർത്തകർ .ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് അത്തനാൾ മുതൽ  മനോഹരമായ അത്തപ്പൂക്കള മത്സരം വായനശാലാ മുറ്റത്തെ മനോഹരമാക്കും. കുട്ടികളുടെ കലാ - കായിക വാസനകളെ പരിപോഷിപ്പിക്കാനുതകുന്ന മത്സരങ്ങളും ഇവിടുത്തെ മൈതാനത്തെ സർഗ്ഗാത്മകമാക്കും. വായനശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗ്രാമീണ ആർട്ട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് സംസ്ഥാന തല ഫുട്ബോൾ മത്സരം കായിക പ്രേമികളുടെ ആവേശമായി മാറാറുണ്ട്. വായനശാല സ്ഥാപിതമായിട്ട് 60 വർഷമായി ക്ലബ്ബ് രൂപീകൃതമായിട്ട് 45 വർഷവുമായി. ക്ലബ്ബ് രൂപീകൃതമായതിനുശേഷം എല്ലാ ഓണക്കാലത്തും ഓണാഘോഷ പരിപാടികൾ മുടക്കമില്ലാതെ നടന്നു വരുകയായിരുന്നു. അപ്പോഴാണ് കോവിഡ് ലോകത്തെന്ന പോലെ ഇവിടെയും ആഘോഷങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. അതുകൊണ്ടാണ് ആഘോഷങ്ങൾക്ക് ബദലായി അതിജീവനത്തിന്റെ കൊടി ഉയർത്തി കൃഷിയിലേക്ക് കടന്നത്.

മുതിർന്ന കർഷകരെയും കൃഷിയിൽ താല്പര്യമുള്ളവരെയും ഉൾപ്പെടുത്തി ഗ്രാമീണ കർഷക ഗ്രൂപ്പ് രൂപീകരിച്ചു .സുഭിക്ഷ കേരളം പദ്ധതിയിൽ രജിസ്റ്ററും ചെയ്തു. അവരിൽ നിന്ന് ഓഹരികളും സ്വീകരിച്ച് കാർഷിക രംഗത്തേയ്ക്ക് ഇറങ്ങിക്കഴിഞ്ഞു. മണ്ണഞ്ചേരിയിലെ പൊന്നാട് കരിയിൽ 8 ഏക്കർ പാട്ടത്തിനെടുത്താണ് നെൽകൃഷി ആരംഭിച്ചത്. അതിവർഷം ദോഷകരമായെങ്കിലും കൃഷി രക്ഷപെടുത്തിയെടുക്കാനുള്ള പ്രയത്നത്തിലാണ് ഈ കൂട്ടായ്മ. ഒരേക്കറിലെ കൃഷി പൂർണ്ണമായും നശിച്ചു .അവിടെ വീണ്ടും വിത്തു വിതച്ച് പോരാടുകയാണ്. പ്രദേശത്തെ അമ്മമാരും സഹോദരിമാരും തൊഴിലാളികളും സർക്കാർ ഉദ്യോഗസ്ഥരും അടക്കം പാടത്തിറങ്ങിയപ്പോൾ പാടത്ത് ഞാറുനിറഞ്ഞു .മഴ ശമിക്കുന്നതോടെ വിപുലമായ തോതിൽ എല്ലാവിധ ജൈവ പച്ചക്കറികളും കൃഷി ചെയ്യാനുള്ള തയ്യാറെടുപ്പുകൾ നടന്നുവരുന്നു.

അത്തക്കള മുയരേണ്ട വായനശാലാ മുറ്റത്ത് ജൈവ പച്ചക്കറി വിപണ കേന്ദ്രം കർഷക ദിനത്തിൽ ഉയർന്നു .നാടൻ പച്ചക്കറി വാങ്ങാൻ ഉപഭോക്താക്കളുടെ തിരക്ക് വർദ്ധിക്കുന്നുണ്ട്. കഞ്ഞിക്കുഴി ,മണ്ണഞ്ചേരി .മാരാരിക്കുളം എന്നീ പ്രദേശങ്ങളിൽ നിന്നാണ് ജൈവ പച്ചക്കറികൾ ഇവിടെ എത്തിക്കുന്നത്. അധികം താമസിക്കാതെ തന്നെ ഗ്രാമീണയുടെ പച്ചക്കറികൾ ഇവിടെ വിപണനം ചെയ്യാനാകുമെന്ന് വായനശാലാ പ്രവർത്തകർ മെട്രോ വാർത്തയോടു പറഞ്ഞു. അങ്ങനെ ഈ ഓണക്കാലത്ത്പുതിയൊരു അതിജീവിന മന്ത്രം നാടിനു പകർന്നു നൽകുകയാണ് കാവുങ്കൽ വായനശാല.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കടൽമീനുകൾക്ക് വില കുറയുന്നു

English Summary: This Onam time own organic vegetable market in the library yard
Published on: 28 August 2020, 01:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now