1. News

കടൽമീനുകൾക്ക് വില കുറയുന്നു

കൊച്ചി: കയറ്റുമതി കുറയുകയും കടലിൽ മീൻ ലഭ്യത കൂടുകയും ചെയ്തതോടെ ജനപ്രിയ മീനുകൾക്ക് വില കുത്തനെ കുറഞ്ഞു. അതിനാൽ വന്പൻ വില കൊടുത്തു വാങ്ങിയിരുന്ന മീനുകളെല്ലാം തന്നെ ഇപ്പോൾ പോക്കറ്റ് കാലിയാവാതെ സാധാരണക്കാർക്ക് ലഭിച്ചു കൊണ്ടിരിക്കുകയാണ്.

Abdul
Fish
Fish

കൊച്ചി: കയറ്റുമതി കുറയുകയും കടലിൽ മീൻ ലഭ്യത കൂടുകയും ചെയ്തതോടെ ജനപ്രിയ മീനുകൾക്ക് വില കുത്തനെ കുറഞ്ഞു.With the decline in exports and the increase in the availability of fish in the sea. The price of dear fish has come down drastically.  അതിനാൽ വന്പൻ വില കൊടുത്തു വാങ്ങിയിരുന്ന മീനുകളെല്ലാം തന്നെ ഇപ്പോൾ പോക്കറ്റ് കാലിയാവാതെ സാധാരണക്കാർക്ക് ലഭിച്ചു കൊണ്ടിരിക്കുകയാണ്. രണ്ടു മാസം മുൻപ് വരെ കിലോഗ്രാമിന് 250രൂപ വിലയുണ്ടായിരുന്ന അയല ഇപ്പോൾ  ഹാർബറുകളുടെ സമീപം കിലോക്ക് 60 രൂപക്ക് വരെ ലഭിക്കുന്നുണ്ട്.

ലഭ്യതയിലെ വര്‍ധനയ്ക്കു പുറമേ ദൂരെയുള്ള മാര്‍ക്കറ്റുകളിലേക്കു മീന്‍ കാര്യമായി കയറ്റുമതിക്കാര്‍ വാങ്ങാത്തതും ഇതരസംസ്ഥാനങ്ങളിലേക്ക് പോകാത്തതും വിലക്കുറവിനു കാരണമാകുന്നു. വിപണിയില്‍ ഏറെ പ്രിയമുള്ള അയലയാണ് വള്ളക്കാര്‍ക്കും ചെറു വഞ്ചിക്കാര്‍ക്കും സുലഭമായി ലഭിക്കുന്നത്. ഇപ്പോള്‍ കിട്ടുന്ന അയല രുചിയിലും മുന്നിലാണ്. നെയ്‌ സാന്നിധ്യവും കൂടുതലാണ്. ചാളയുടെ വിലയിലും കുറവുണ്ട്. കിലോഗ്രാമിനു 160 രൂപ. എന്നാല്‍ അധികം കിട്ടാനില്ല. എത്തുമ്പോള്‍ത്തന്നെ തീരും. മീന്‍ കിട്ടാതെ വലഞ്ഞ മാസങ്ങളിലൂടെയാണ് കടന്ന് വന്നതെന്നത് എന്നതിനാല്‍ പലരും ഈ അവസരം ആഘോഷമാക്കുന്നുമുണ്ട്.

Fish
Fish

ബോട്ടുകള്‍ വ്യാപകമായി പിടിക്കുന്ന കിളിമീനിനു മുന്‍പു പ്രാദേശികവിപണിയില്‍ വലിയ പ്രിയമില്ലായിരുന്നു. ഇപ്പോള്‍ വില്‍പ്പന മെച്ചമാണ്. വിലക്കുറവു തന്നെയാണ് കാരണം. രണ്ടു ദിവസം മുന്‍പ് ഒരുകിലോ കിളിമീന്‍ 100 രൂപയ്ക്കാണ് വിറ്റത്. പുറമേനിന്ന് എത്തുന്ന തിലാപ്പിയയ്ക്കും ഇതേ വിലയാണ്.  പ്രിയങ്കരമായ വേളൂരിയും കൂടുതല്‍ കിട്ടിത്തുടങ്ങി. രണ്ട് മാസം മുന്‍പ്  കിലോഗ്രാമിനു 400 രൂപയ്ക്കു വരെ വിറ്റ വേളൂരി ഇപ്പോള്‍ 200 രൂപയ്ക്കു കിട്ടും. കരിമീന്‍, നാടന്‍ തിലാപ്പിയ എന്നിങ്ങനെ പുഴമത്സ്യങ്ങളുടെ വില ഉയര്‍ന്നിരിക്കുകയാണ്. കടല്‍മീനുകള്‍ മാര്‍ക്കറ്റില്‍ വന്‍തോതില്‍ വന്നു കയറിത്തുടങ്ങിയതോടെ ഇവയ്ക്കു ഡിമാന്‍ഡ് കുറവുണ്ട്. അതുകൊണ്ടു തന്നെ പലരും ഇവയുടെ വന്‍തോതിലുള്ള വിളവെടുപ്പ് ഓണത്തിനു തൊട്ടുമുന്‍പുള്ള ദിവസങ്ങളിലേക്കു നീട്ടിയിട്ടുമുണ്ട്. എന്തായാലും ലോക്ഡൗണിൽ കുടുങ്ങി സാന്പത്തിക ഞെരുക്കം അനുഭവപ്പെടുന്ന സാധാരണക്കാർ ഇപ്പോൾ തുഛമായ വിലയിൽ മീൻ ലഭിക്കുന്നതിന്‍റെ സന്തോഷത്തിലാണ്.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: അടുപ്പുപയോഗിക്കാതെ ഉച്ചഭക്ഷണം തയ്യാറാക്കാം

English Summary: Sea Fish are getting cheaper

Like this article?

Hey! I am Abdul. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds