Updated on: 2 August, 2022 7:56 AM IST
Today's Job Vacancies (02/08/2022)

ഡ്രൈവർ നിയമനം

സംസ്ഥാന ആർക്കൈവ്‌സ് വകുപ്പിൽ താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവറെ (1 എണ്ണം) തെരഞ്ഞെടുക്കുന്നതിനുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ ഓഗസ്റ്റ് 22, 23 തീയതികളിൽ രാവിലെ 11ന് സംസ്ഥാന ആർക്കൈവ്‌സ് ഡയറക്ടറേറ്റിൽ നടത്തും. അഭിമുഖത്തിൽ പങ്കെടുക്കാൻ എത്തുന്നവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ് (LMV with badge) എന്നിവ ഹാജരാകണം. മുൻപരിചയം അഭകാമ്യമായി പരിഗണിക്കും. പ്രായപരിധി 18-50 വയസ്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (01/08/2022)

ഇംഗ്ലീഷ് അധ്യാപക ഒഴിവിലേയ്ക്ക് അപേക്ഷിക്കാം

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ഡോ.അംബേദ്ക്കര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ (പെണ്‍കുട്ടികള്‍) ഹയര്‍ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ് അധ്യാപക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

എം.എ, ബി.എഡ്., സെറ്റ്/തത്തുല്യ യോഗ്യതയുള്ള 20-നും 40-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: സിഎംഎഫ്ആർഐയിൽ പ്രൊജക്ട് അസോസിയേറ്റ് ഒഴിവ്

പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വനിതകള്‍ക്കും മുന്‍ഗണന. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് ഒന്‍പതിനകം ജാതി, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആലപ്പുഴ മിനി സിവില്‍ സ്റ്റേഷന്റെ (അനക്‌സ്) ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. നിയമാനുസൃത വയസിളവ് ലഭിക്കും. ഫോണ്‍: 0477 2252548.

ബന്ധപ്പെട്ട വാർത്തകൾ: നോർത്ത് സെൻട്രൽ റെയിൽവേയിലെ ആയിരത്തിലധികം അപ്രന്റീസ് ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു

ഗസ്റ്റ് അധ്യാപക ഒഴിവ്

കടവത്തൂർ നുസ്രതുൽ ഇസ്ലാം അറബിക് കോളേജിൽ ഈ അധ്യയന വർഷം അറബിക്ക് ഗസ്റ്റ് ലക്ചറർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എം എ അറബിക്, യുജിസി നെറ്റ്/പിഎച്ച്ഡി യോഗ്യതയുളള കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടരുടെ ഉത്തരമേഖലാ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.  അപേക്ഷകർ ആഗസ്റ്റ് പത്തിന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജ് ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാവണം. ഫോൺ: 9497646864, 9495390032, 0490 2390381.

English Summary: Today's Job Vacancies (02/08/2022)
Published on: 02 August 2022, 07:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now