1. News

നോർത്ത് സെൻട്രൽ റെയിൽവേയിലെ ആയിരത്തിലധികം അപ്രന്റീസ് ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു

നോർത്ത് സെൻട്രൽ റെയിൽവേയിലെ (north central railway) ആയിരത്തിൽപരം അപ്രന്റിസ് തസ്തികകളിലേക്ക് റെയിൽവേ റിക്രൂട്ട്മെന്റ് സെൽ നിയമനം നടത്തുന്നു. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് RRC, NCR ന്റെ ഔദ്യോഗിക സൈറ്റായ rrcpryj.org-ൽ ഓൺലൈനായി അപേക്ഷിക്കാം. ആകെ 1659 ഒഴിവുകളാണ് ഉള്ളത്. RRB, NCR റിക്രൂട്ട്‌മെന്റ് 2022-നുള്ള അപേക്ഷാ പ്രക്രിയ ഇന്ന് മുതൽ ആരംഭിച്ചു.

Meera Sandeep
RRB NCR Recruitment 2022 : Apply for Apprentice vacancies
RRB NCR Recruitment 2022 : Apply for Apprentice vacancies

നോർത്ത് സെൻട്രൽ റെയിൽവേയിലെ (north central railway)  ആയിരത്തിൽപരം അപ്രന്റിസ് തസ്തികകളിലേക്ക് റെയിൽവേ റിക്രൂട്ട്മെന്റ് സെൽ നിയമനം നടത്തുന്നു.  താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് RRC, NCR ന്റെ ഔദ്യോഗിക സൈറ്റായ rrcpryj.org-ൽ ഓൺലൈനായി അപേക്ഷിക്കാം. ആകെ 1659 ഒഴിവുകളാണ് ഉള്ളത്.  RRB, NCR റിക്രൂട്ട്‌മെന്റ് 2022-നുള്ള അപേക്ഷാ പ്രക്രിയ 2/7/2022 മുതൽ ആരംഭിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: സിഎംഎഫ്ആർഐയിൽ പ്രൊജക്ട് അസോസിയേറ്റ് ഒഴിവ്

അവസാന തിയതി

ഓഗസ്റ്റ് 1-ന് അവസാനിക്കും.

വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥി ഒരു അംഗീകൃത ബോർഡിൽ നിന്ന് കുറഞ്ഞത് 50 ശതമാനം മാർക്കോടെ SSC/മെട്രിക്കുലേഷൻ/10-ാം ക്ലാസ് പരീക്ഷയോ തത്തുല്യമായ പരീക്ഷയോ (10+2 പരീക്ഷാ സമ്പ്രദായത്തിന് കീഴിൽ) വിജയിച്ചിരിക്കണം കൂടാതെ ബന്ധപ്പെട്ട ട്രേഡിൽ ITI പാസായിരിക്കണം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (01/07/2022)

പ്രായപരിധി

ഉദ്യോഗാർത്ഥിയുടെ പ്രായപരിധി 2022 ഓഗസ്റ്റ് 1-ന് 15 വയസ്സിനും 24 വയസ്സിനും ഇടയിൽ ആയിരിക്കണം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ ആർമിയിലെ 458 വിവിധ ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു

ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫീസായി 100 രൂപ അടയ്‌ക്കേണ്ടതാണ്. SC/ST/PWD/വനിതാ അപേക്ഷകർ ഫീസ് അടയ്‌ക്കേണ്ടതില്ല. ഡെബിറ്റ് കാർഡ് / ക്രെഡിറ്റ് കാർഡ് / ഇന്റർനെറ്റ് ബാങ്കിംഗ് തുടങ്ങിയവ ഉപയോഗിച്ച് പേയ്മെന്റ് നടത്താം.

English Summary: RRB NCR Recruitment 2022 : Apply for Apprentice vacancies

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds