1. News

ഇന്നത്തെ ജോലി ഒഴിവുകൾ (07/03/2023)

താത്കാലിക നിയമനം ജില്ലാ ഹോമിയോ ആശുപത്രിയില്‍ ഓഫീസ് അറ്റന്‍ഡന്റ് കം ഡി.റ്റി.പി ഓപ്പറേറ്റര്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ എസ്സ്.എസ്സ്.എല്‍.സി പാസ്സായവരും, ഗവണ്‍മെന്റ് അംഗീകൃത ഡി.റ്റി.പി കോഴ്സ് പാസ്സായവരും 18 നും 40 നും മദ്ധ്യേ പ്രായ മുളളവരുമായിരിക്കണം. യോഗ്യത, വയസ്സ്, ജോലി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം മാര്‍ച്ച് 14 രാവിലെ 9.30 ന് മുട്ടത്ത് പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് മുന്‍പാകെ ഹാജരാകണം. ഫോണ്‍ 04862 256780.

Meera Sandeep
Today's Job Vacancies (07/03/2023)
Today's Job Vacancies (07/03/2023)

താത്കാലിക നിയമനം

ജില്ലാ ഹോമിയോ ആശുപത്രിയില്‍ ഓഫീസ് അറ്റന്‍ഡന്റ് കം ഡി.റ്റി.പി ഓപ്പറേറ്റര്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ എസ്സ്.എസ്സ്.എല്‍.സി പാസ്സായവരും, ഗവണ്‍മെന്റ് അംഗീകൃത ഡി.റ്റി.പി കോഴ്സ് പാസ്സായവരും 18 നും 40 നും മദ്ധ്യേ പ്രായ മുളളവരുമായിരിക്കണം. യോഗ്യത, വയസ്സ്, ജോലി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം മാര്‍ച്ച് 14 രാവിലെ 9.30 ന് മുട്ടത്ത് പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് മുന്‍പാകെ ഹാജരാകണം. ഫോണ്‍ 04862 256780.

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവ്

കുമളി പഞ്ചായത്തിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളിലേക്ക് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികയിലേക്ക് സേവന തല്‍പ്പരരായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് എസ്എസ്എല്‍സി വിജയമാണ് വിദ്യാഭ്യാസ യോഗ്യത. എസ് സി വിഭാഗത്തില്‍ എസ്എസ്എല്‍സി ജയിച്ചവര്‍ ഇല്ലെങ്കില്‍ തോറ്റവരെയും പരിഗണിക്കും, എസ്ടി വിഭാഗത്തില്‍ എസ്എസ്എല്‍സി ജയിച്ചവര്‍ ഇല്ലെങ്കില്‍ എട്ടാം ക്ലാസ്സുകാരെയും പരിഗണിക്കും. സര്‍ക്കാര്‍ അംഗീകൃത നേഴ്സറി ടീച്ചര്‍ ട്രെയിനിങ് , പ്രീ-പ്രൈമറി ടീച്ചര്‍ ട്രെയിനിങ്, ബാലസേവികാ ട്രെയിനിങ് എന്നിവ ലഭിച്ചവര്‍ക്ക് മുന്‍ഗണന ലഭിക്കും.

ബന്ധപ്പെട്ട വാർത്തകൾ: ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

ഹെല്‍പ്പര്‍ക്ക് എഴുതുവാനും വായിക്കുവാനും കഴിവ് ഉണ്ടാകണം. എസ്എസ്എല്‍സി ജയിക്കാന്‍ പാടില്ല. രണ്ടു തസ്തികകള്‍ക്കും 18 നും 46 നും ഇടയിലാണ് പ്രായ പരിധി. എസ്സി/എസ്ടി വിഭാഗക്കാര്‍ക്ക് 3 വര്‍ഷം വരെ ഉയര്‍ന്ന പ്രായ പരിധിയില്‍ ഇളവ് ലഭിക്കും. അപേക്ഷകള്‍ മാര്‍ച്ച് 17 വൈകീട്ട് 5 മണി. ശിശുവികസന പദ്ധതി ഓഫീസര്‍, ഐസിഡിഎസ് അഴുത അഡീഷണല്‍, ക്ഷേമ ഭവന്‍ ബില്‍ഡിങ്, എസ്ബിഐ ക്കു എതിര്‍ വശം, വണ്ടിപ്പെരിയാര്‍ പിഓ എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷാ ഫോമുകള്‍ കുമിളി പഞ്ചായത്തിലെ അക്ഷയ സെന്ററുകളില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04869 252030.

വെറ്ററിനറി സർജൻമാരുടെ ഒഴിവ്

കോട്ടയം: മൃഗസംരക്ഷണ വകുപ്പ് മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലെ സേവനത്തിന് വെറ്ററിനറി സർജൻമാരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു. വെറ്ററിനറി സയൻസ് ആൻഡ് ആനിമൽ ഹസ്ബൻഡറി ബിരുദം നേടിയിരിക്കണം. കേരള വെറ്ററിനറി കൗൺസിൽ  രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. താല്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം മാർച്ച് എട്ടിന് രാവിലെ 10.30 നു കളക്ടറേറ്റിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഹാജരാകണം. ഫോൺ: 0481 2563726

കരാറടിസ്ഥാനത്തിൽ സൈക്യാട്രിസ്റ്റിനെ നിയമിക്കുന്നു

ജില്ലാ ആശുപത്രിയുടെ അധീനതയിലുള്ള ജില്ലാ മാനസികാരോഗ്യ പദ്ധതിയിൽ ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ സൈക്യാട്രിസ്റ്റിനെ നിയമിക്കുന്നു.  യോഗ്യത: എംഡി/ഡിഎൻബി/ഡിപിഎം. താൽപര്യമുള്ളവർ ഏപ്രിൽ നാലിന് രാവിലെ 10.30ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 0497 2734343.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (05/03/2023)

പാരമ്പര്യേതര ട്രസ്റ്റി നിയമനം

പയ്യന്നൂർ താലൂക്ക് എരമം വില്ലേജിലെ പേരൂൽ വേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.   അപേക്ഷാ ഫോറം മലബാർ ദേവസ്വം ബോർഡ് വെബ്സൈറ്റ്, നീലേശ്വരം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇൻസ്പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ മാർച്ച് 31ന് വൈകീട്ട് അഞ്ച് മണിക്കകം മലബാർ ദേവസ്വം ബോർഡ് കാസർകോട് ഡിവിഷന്റെ നീലേശ്വരം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം.

മത്സ്യഫെഡിൽ ഒഴിവുകൾ

വേങ്ങാട് ഗ്രാമപഞ്ചായത്തിലെ അഞ്ചരക്കണ്ടി ബസ് സ്റ്റാന്റിനുസമീപം സ്ഥാപിച്ച മത്സ്യഫെഡ് ഫിഷ് മാർട്ടിലേക്ക് സെയിൽസ്, കട്ടിങ്, ബില്ലിങ് എന്നിവയിൽ പ്രാവീണ്യമുള്ള യുവതീ യുവാക്കൾ ഉൾപ്പെട്ട സ്വയംസഹായ സംഘങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വേങ്ങാട് ഗ്രാമപഞ്ചായത്ത്, ധർമ്മടം  നിയോജകമണ്ഡലം എന്നിവിടങ്ങളിലുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം മാപ്പിളബേ ഫിഷറീസ് കോംപലക്സിലുള്ള മത്സ്യഫെഡ് ജില്ലാ ഓഫീസിൽ മാർച്ച് എട്ടിന് രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. 

റിസേർച്ച് അസോസിയേറ്റ്

സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിൽ നടപ്പിലാക്കുന്ന പ്രോജക്ടിലേക്ക് Research Associate തസ്തികയിൽ കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന്  അപേക്ഷ ക്ഷണിച്ചു. അപേക്ഷയുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ, മാതൃകാ അപേക്ഷ ഫോറം എന്നിവ www.envt.kerala.gov.in എന്ന വിലാസത്തിൽ ലഭിക്കും. ലഭിക്കുന്ന അപേക്ഷകളിൽ നിന്നു തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്ന അപേക്ഷകരെ മാത്രമേ ഇന്റർവ്യൂവിന് പരിഗണിക്കു. യോഗ്യരായ ഉദ്യോഗാർഥികൾ നിർദ്ദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷയും വിശദമായ ബയോഡേറ്റയും മാർച്ച് 25 നു വൈകിട്ട് അഞ്ചിനു മുൻപ് ഡയറക്ടർ, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ്, കെ.എസ്.ആർ.ടി.സി ബസ് ടർമിനൽ (നാലാം നില) തിരുവനന്തപുരം 695 001 എന്ന വിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്:  0471-2326264, environmentdirectorate@gmail.com

സ്വകാര്യസ്ഥാപനങ്ങളിൽ ഒഴിവ്

തൃശ്ശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യസ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് മാർച്ച് 7ന് ഉച്ചക്ക് 2 മണിക്ക് കൂടിക്കാഴ്ച്ച നടത്തും. റെസ്യൂമെയുമായി തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്ററിൽ എത്തിച്ചേരണം. ഫോൺ: 9446228282

എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യം എല്ലാ പ്രവർത്തി ദിവസങ്ങളിലും ഉണ്ടായിരിക്കും

വാക് ഇൻ ഇന്റർവ്യു

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അനസ്‌തേഷ്യ/ പീഡിയാട്രിക് കാർഡിയോളജി (അനസ്‌തേഷ്യ) വിഭാഗത്തിൽ സീനിയർ റസിഡന്റ് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്- ഇൻ- ഇന്റർവ്യു നടത്തും. അനസ്‌തേഷ്യ/ പീഡിയാട്രിക് കാർഡിയോളജി (അനസ്‌തേഷ്യ) വിഭാഗത്തിൽ പി.ജി.,  ടി.സി.എം.സി. രജിസ്‌ട്രേഷൻ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുൻപരിചയം, മേൽ വിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം മാർച്ച് 13 ന് രാവിലെ 11.30 ന് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.

English Summary: Today's Job Vacancies (07/03/2023)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds