1. News

ഇന്നത്തെ ജോലി ഒഴിവുകൾ (10/07/2022)

വിളക്കുടി കുടുംബാരോഗ്യകേന്ദ്രത്തിൽ ഫാർമസിസ്റ്റിന്റെ ഒഴിവിലേക്കു താൽക്കാലികാടിസ്ഥാനത്തിൽ എച്ച്.എം.സി. വഴി നിയമനം നടത്തും. സ്ഥിരം ഫാർമസിസ്റ്റ് എത്തുന്നതുവരെയാണ് നിയമനം. ജൂലൈ 19ന് ഉച്ചയ്ക്ക് രണ്ട് മണിക്കു വിളക്കുടി കുടുംബാരോഗ്യകേന്ദ്രം കോൺഫറൻസ് ഹാളിലാണ് വാക്ക്-ഇൻ-ഇന്റർവൂ. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റും തിരിച്ചറിയൽ രേഖകളും കരുതണം.

Meera Sandeep
Today's Job Vacancies (10/07/2022)
Today's Job Vacancies (10/07/2022)

ഫാർമസിസ്റ്റ് നിയമനം

വിളക്കുടി കുടുംബാരോഗ്യകേന്ദ്രത്തിൽ ഫാർമസിസ്റ്റിന്റെ ഒഴിവിലേക്കു താൽക്കാലികാടിസ്ഥാനത്തിൽ എച്ച്.എം.സി. വഴി നിയമനം നടത്തും. സ്ഥിരം ഫാർമസിസ്റ്റ് എത്തുന്നതുവരെയാണ് നിയമനം. ജൂലൈ 19ന് ഉച്ചയ്ക്ക് രണ്ട് മണിക്കു വിളക്കുടി കുടുംബാരോഗ്യകേന്ദ്രം കോൺഫറൻസ് ഹാളിലാണ് വാക്ക്-ഇൻ-ഇന്റർവൂ. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റും തിരിച്ചറിയൽ രേഖകളും കരുതണം.

അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സംസ്ഥാന പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന നൂതന പദ്ധതിയായ അക്രഡിറ്റഡ് എന്‍ജിനീയര്‍/ഓവര്‍സീയര്‍ നിയമനത്തിന് 21 നും 35 നും  മധ്യേ പ്രായമുള്ള സിവില്‍ എഞ്ചിനീയറിംഗ്-ബിടെക്/ഡിപ്ലോമ/ഐ. ടി.ഐ യോഗ്യതയുള്ള അര്‍ഹരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളിൽ  നിന്നും അപേക്ഷ  ക്ഷണിച്ചു. ജില്ലാതലത്തിൽ  നടത്തുന്ന അഭിമുഖത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. നിയമന കാലാവധി ഒരു വര്‍ഷം. പ്രതിമാസ ഹോണറേറിയം 18,000 രൂപ. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം, ജാതി, വിദ്യാഭ്യാസ  യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം  ജൂലൈ 23-ന് വൈകിട്ട് അഞ്ചിനു മുമ്പായി കാക്കനാട് സിവിൽ  സ്റ്റേഷന്‍ മൂന്നാം  നിലയിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസില്‍  സമര്‍പ്പിക്കണം  കൂടുതല്‍ വിവരങ്ങൾക്ക്  ഫോണ്‍ 0484 2422256.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (07/07/2022)

ഗസ്റ്റ് അധ്യാപക നിയമനം; അഭിമുഖം 15ന്

ആലപ്പുഴ: അമ്പലപ്പുഴ സര്‍ക്കാര്‍ കോളേജില്‍ ഗണിതശാസ്ത്ര വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം ജൂലൈ 15ന് രാവിലെ 10ന് പ്രിന്‍സിപ്പലിന്‍റെ ഓഫീസില്‍ നടക്കും.

കോളജ് വിദ്യാഭ്യാസ വകുപ്പിന്‍റെ മേഖലാ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം.

ഗസ്റ്റ് അധ്യാപക ഒഴിവ്

കോട്ടയം: കുറിച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഹിന്ദി( ജൂനിയർ) താത്ക്കാലിക അധ്യാപക ഒഴിവുണ്ട്. താത്പര്യമുള്ളവർ ജൂലൈ 12ന് രാവിലെ 10ന് ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും സഹിതം ഓഫീസിൽ എത്തണം. ഫോൺ: 0481 2320472.

ബന്ധപ്പെട്ട വാർത്തകൾ: നവോദയ വിദ്യാലയത്തിലെ 1600 ലധികമുള്ള വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

ഗസ്റ്റ് അധ്യാപക നിയമനം

മഞ്ചേരി ഗവ: ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍  എച്ച്.എസ്.എ  ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.  യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ജൂലൈ 13ന് രാവിലെ 10.30ന് സ്ഥാപനത്തില്‍ നടക്കുന്ന ഇന്റര്‍വ്യൂയില്‍ അസല്‍  സര്‍ട്ടിഫിക്കറ്റുകള്‍   സഹിതം  ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സൂപ്രണ്ട്  മുന്‍പാകെ  എത്തണം. ഫോണ്‍: 9446634538.

വാക്-ഇന്‍-ഇന്‍റർവ്യൂ

തൃപ്പൂണിത്തുറ ഗവ ആയുർവേദ കോളേജ്  ആശുപത്രി വികസന  സമിതിയുടെ കീഴില്‍ ഒഴിവുളള ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തില്‍ നിയമനത്തിനായി വാക്-ഇന്‍-ഇന്‍റർവ്യൂ നടത്തുന്നു. മാസ്റ്റർ ഓഫ് ഫിസിയോ തെറാപ്പി യോഗ്യതയുളളവരും 50 വയസില്‍ താഴെ പ്രായമുളളതുമായ ഉദ്യോഗാര്‍ത്ഥികൾക്ക് ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസല്‍ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 16-ന് രാവിലെ 11-ന് തൃപ്പൂണിത്തുറ  ഗവ ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ട് മുമ്പാകെ വാക്ക്-ഇന്‍-ഇന്‍റർവ്യൂവിന് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ 0484-2777489/2776043

ബന്ധപ്പെട്ട വാർത്തകൾ: ബിഎസ്എൻഎല്ലിൽ അപ്രൻറീസുകളെ നിയമിക്കുന്നു; 8000 രൂപ വരെ സ്റ്റൈപെൻഡ്

മേട്രൺ കം റസിഡന്റ് ട്യൂട്ടർ നിയമനം

പട്ടികജാതി വികസന വകുപ്പിനു കീഴിൽ  പ്രവർത്തിക്കുന്ന ഏഴിക്കര,മലയാറ്റൂർ എന്നിവിടങ്ങളിലുള്ള ആൺകുട്ടികളുടെ ഗവ. പ്രീമെട്രിക് ഹോസ്റ്റലുകളിലും, പെരുമ്പാവൂർ, പറവൂർ, മുവാറ്റുപുഴ എന്നിവിടങ്ങളിലുള്ള പെൺകുട്ടികളുടെ ഗവ.പ്രീമെട്രിക് ഹോസ്റ്റലുകളിലും മേട്രൺ കം റസിഡന്റ് ട്യൂട്ടർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ബിരുദവും ബി.എഡുമുള്ള പട്ടികജാതിയിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക്‌ അപേക്ഷിക്കാം .വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ,ജനനതീയതി, വിദ്യാഭ്യാസ യോഗ്യത പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജൂലൈ 16ന്  വൈകുനേരം ആറി ന്  മുൻപായി എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

വൈകുന്നേരം നാല് മണി മുതൽ രാവിലെ എട്ട്  മണി വരെയാണ് പ്രവൃത്തി സമയം.പ്രതിമാസ ഹോണറേറിയം 12,000 രൂപ ആയിരിക്കും.2023 മാർച്ച് വരെയാണ് നിയമനം.

പ്രായപരിധി 2022 ജനുവരിയിൽ  40 വയസ്സ് അധികരിക്കരുത്. ആൺകുട്ടികളുടെ ഹോസ്റ്റലുകളിൽ പുരുഷ ജീവനക്കാരെയും, പെൺകുട്ടികളുടെ ഹോസ്റ്റലുകളിൽ സ്ത്രീ ജീവനക്കാരെയുമാണ് നിയമിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസ്സുമായോ അങ്കമാലി, പറവൂർ, മൂവാറ്റുപുഴ, കുവപ്പടി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളുമായോ ബന്ധപ്പെടേണ്ടതാണ്.

കരാർ നിയമനം

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസർ (അഡ്മിനിസ്‌ട്രേഷൻ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. ജൂലൈ 21ന് വൈകിട്ട് 3 വരെ അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾക്കും അപേക്ഷാഫോമിനും: www.rcctvm.gov.in.

വൈറോളജി  ഇൻസ്റ്റിറ്റ്യൂട്ടിൽ നിയമനം

തിരുവനന്തപുരത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിലെ വിവിധ തസ്തികകളിലേക്ക് നേരിട്ടോ ഡെപ്യൂട്ടെഷൻ വഴിയോ നിയമനം നടത്തുന്നു. സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ്  (1), സയന്റിസ്റ്റ് - E II (6) ,സയന്റിസ്റ്റ് - C (2) എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും www.iav.kerala.gov.in സന്ദർശിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഓഗസ്റ്റ് 31.

സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവ്; എംപ്ലോയബിലിറ്റി സെന്റര്‍ വഴി അപേക്ഷിക്കാം

തിരുവനന്തപുരം നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഏഴ് സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലെ സ്ഥിരം ഒഴിവുകളിലേക്ക് എംപ്ലോയബിലിറ്റി സെന്റര്‍ വഴി നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യതകള്‍ക്കനുസരിച്ചാണ് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കുക.  താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ deetvpm.emp.ibr@kerala.gov.in എന്ന ഇ-മെയില്‍ ഐ.ഡിയിലേക്ക് പേര്, ജനനതീയതി, വയസ്, വിദ്യാഭ്യാസ യോഗ്യത, എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ നമ്പര്‍, എംപ്ലോയ്മെന്റ് എക്സേച്ഞ്ചിന്റെ പേര് എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ട് അപേക്ഷിക്കണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. മെയില്‍ ചെയ്യുമ്പോള്‍ സബ്ജെക്ടില്‍ 'എംപ്ലോയബിലിറ്റി സെന്റര്‍ തിരുവനന്തപുരം-ജോബ് ഡ്രൈവ് ജൂലൈ 2022' എന്ന് രേഖപ്പടുത്തണം.

ഗസ്റ്റ് അധ്യാപക ഒഴിവ്

കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ആർക്കിടെക്ചർ വകുപ്പിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റ്, ബയോഡാറ്റ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂലൈ 11ന് രാവിലെ 10ന് ആർക്കിടെക്ചർ വകുപ്പിൽ എത്തണം. വിശദവിവരത്തിന് വെബ് സൈറ്റ് www.rit.ac.in, ഫോൺ: 0481 2506153, 2507763.

English Summary: Today's Job Vacancies (10/07/2022)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds