1. News

ഇന്നത്തെ ജോലി ഒഴിവുകൾ (13/04/2022)

സിഎംഎഫ്ആർഐയിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ഒരു ഗവേഷണ പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ റിസർച്ച് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താൽകാലിക അടിസ്ഥാനത്തിൽ 2024 മാർച്ച് വരെയാണ് നിയമനം. ഒരു ഒഴിവാണുള്ളത്.

Meera Sandeep
Today's job vacancies (13/04/2022)
Today's job vacancies (13/04/2022)

സിഎംഎഫ്ആർഐയിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവ്

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ഒരു ഗവേഷണ പദ്ധതിയിലേക്ക്  കരാർ അടിസ്ഥാനത്തിൽ റിസർച്ച് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താൽകാലിക അടിസ്ഥാനത്തിൽ 2024 മാർച്ച് വരെയാണ് നിയമനം. ഒരു ഒഴിവാണുള്ളത്. 

സോഷ്യൽ സയൻസിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ഗവേഷണ സംബന്ധമായ പ്രവൃത്തിപരിചയവും വേണം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (11.04.2022)

യോഗ്യരായവർ shyam.cmfri@gmail.com എന്ന വിലാസത്തിലേക്ക് ഏപ്രിൽ 20ന് മുമ്പായി ബയോഡാറ്റ അയക്കണം. അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ മാത്രം ഓലൈൻ ഇന്റർവ്യൂവിന് വിളിക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക. (www.cmfri.org.in)

ഫിസിയോതെറാപ്പിസ്റ്റ് അഭിമുഖം

ആലപ്പുഴ: ജില്ലാ മെഡിക്കല്‍ ഓഫീസിന്‍റെ (ഹോമിയോപ്പതി) പരിധിയിലുള്ള പ്രോജക്ടില്‍ ഫിസിയോതെറാപ്പിസ്റ്റ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിനുള്ള അഭിമുഖം ഏപ്രില്‍ 20ന് നടക്കും.

ഫിസിയോതെറാപ്പിയില്‍ ബിരുദം/ബിരുദാനന്തര യോഗ്യതയുളളവര്‍ യോഗ്യതാ രേഖകളുടെയും തിരിച്ചറിയല്‍ രേഖകളുടെയും അസ്സലും പകര്‍പ്പും സഹിതം രാവിലെ 11ന് ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. പ്രായപരിധി 45 വയസ്. ഫോണ്‍: 0477 2262609, 2962609.

ബന്ധപ്പെട്ട വാർത്തകൾ: ദില്ലി യൂണിവേഴ്സിറ്റിയിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

ഫാര്‍മസിസ്റ്റ് നിയമനം; അഭിമുഖം

ആലപ്പുഴ: ജില്ലാ മെഡിക്കല്‍ ഓഫീസിന്‍റെ (ഹോമിയോപ്പതി)  പരിധിയിലുള്ള സ്ഥാപനങ്ങളില്‍ ഒഴിവുള്ള ഫാര്‍മസിസ്റ്റ് തസ്തികകളില്‍  ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

എന്‍.സി.പി/സി.സി.പി (ഹോമിയോ) കോഴ്സ് വിജയിച്ചവര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം ഏപ്രില്‍ 19ന് രാവിലെ 11ന് ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. പ്രായപരിധി 45 വയസ്. ഫോണ്‍: 0477 2262609, 2962609.

വെറ്ററിനറി ഡോക്ടർ കരാർ നിയമനം

സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ വെറ്ററിനറി ഡോക്ടറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണു നിയമനം. എം.വി.എസ്.സി.(പൗൾട്രി സയൻസ്) യോഗ്യതയുള്ള വെറ്ററിനറി ഡോക്ടർമാർക്ക് അപേക്ഷിക്കാം. പ്രായപരിധി 22നും 30നും മധ്യേ. അപേക്ഷകൾ ഏപ്രിൽ 20നു വൈകിട്ട് അഞ്ചിനു മുൻപായി മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ്, ടി.സി.30/697, പേട്ട, തിരുവനന്തപുരം-24 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 94463 64116, kspdc@tahoo.co.in.

വാക്ക് ഇൻ ഇന്റർവ്യൂ

കേരള വന ഗവേഷണ സ്ഥാപനത്തിൽ രണ്ട് വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ 'ഡെവെലപിങ് ഓർഗാനോ - ലൈയിം നാനോകമ്പോസിറ്റ്‌സ് ഓൺ ഗ്രാഫിൻ മൈക്രോസ്ട്രക്‌ചേഴ്‌സ് എസ്ട്രാക്റ്റഡ് ഫ്രം ഹ്യൂമിക് ആസിഡ്‌സ്' ൽ ഒരു പ്രോജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ഏപ്രിൽ 21ന് രാവിലെ 10ന് വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലെ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾക്ക്: www.kfri.res.in സന്ദർശിക്കുക.

ലാബ് ടെക്‌നീഷ്യന്‍ നിയമനം

തൊണ്ടര്‍നാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഏപ്രില്‍ 20 ന് രാവിലെ 10 ന് നടക്കും.  അപേക്ഷ 18നകം phc.thondernad@gmail.com എന്ന വിലാലസത്തില്‍ ലഭിക്കണം. യോഗ്യത ബി.എസ്.സി. എം.എല്‍.ടി/ഡി.എം.എല്‍.ടി. (മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറുടെ അംഗീകൃത സര്‍ട്ടിഫിക്കറ്റ്).  ഫോണ്‍ 04935 235909.

English Summary: Today's job vacancies (13/04/2022)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds