1. News

ഇന്നത്തെ ജോലി ഒഴിവുകൾ (19/01/2023)

സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയിൽ ഒഴിവുള്ള എഡ്യൂക്കേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 4 ന് വൈകിട്ട് അഞ്ചു മണി. വിശദ വിവരം: https://kscsa.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

Meera Sandeep
Today's Job Vacancies (19/01/2023)
Today's Job Vacancies (19/01/2023)

എഡ്യൂക്കേറ്റർ ഒഴിവ്

സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയിൽ ഒഴിവുള്ള എഡ്യൂക്കേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 4 ന് വൈകിട്ട് അഞ്ചു മണി. വിശദ വിവരം: https://kscsa.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

കേരള വന ഗവേഷണ സ്ഥാപനത്തിൽ താൽക്കാലിക ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ തസ്തികയിൽ താൽക്കാലിക ഒഴിവ്. ഒരു ഒഴിവാണുള്ളത്. മൂന്നു വർഷത്തേക്കാണ് (2025 ഡിസംബർ 18 വരെ) നിയമനം. ശമ്പളം പ്രതിമാസം 22000 രൂപ.  അഗ്രികൾച്ചർ / ഫോറസ്ട്രി / എൻവയോൺമെന്റൽ സയൻസ് ഇവയിൽ ഏതെങ്കിലും വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം നിർബന്ധം. ഫോറെസ്റ്റ് കാർബൺ സ്റ്റോക്ക് അസ്സെസ്സ്‌മെന്റിൽ ഗവേഷണ പരിചയം, മണ്ണിന്റെയും ചെടിയുടെയും വിശകലനത്തിലുള്ള പ്രവർത്തി പരിചയം തുടങ്ങിയവ അഭികാമ്യം.

2023 ജനുവരി ഒന്നിന് 36 വയസു കവിയരുത്. പട്ടികജാതി പട്ടിക വർഗ്ഗക്കാർക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗങ്ങൾക്ക് മൂന്ന് വർഷവും വയസ് ഇളവ് ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 30 രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. 

ബന്ധപ്പെട്ട വാർത്തകൾ: ഈ പി എസ് സി തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്

ഗസ്റ്റ് അധ്യാപക നിയമനം

എറണാകുളം ഗവ ലോ കോളേജില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ നിയമ വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  യു.ജി.സി മാനദണ്ഡമനുസരിച്ച് യോഗ്യതയുളള  ഉദ്യോഗാര്‍ത്ഥികൾക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികൾ ജനുവരി 21-ന് രാവിലെ 11-ന് വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ രേഖകളും അവയുടെ പകര്‍പ്പുകളും സഹിതം പ്രിൻസിപ്പൽ  മുമ്പാകെ ഹാജരാകണം.

കരാർ നിയമനം

കോളേജ് വിദ്യാഭ്യാസ വകുപ്പ് ആസ്ഥാന കാര്യാലയത്തിൽ സിസ്റ്റം മാനേജർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജനുവരി 23 മുതൽ ഫെബ്രുവരി 4 വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും. www.kcmd.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.

താൽക്കാലിക നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മൂന്ന് ഡയാലിസിസ് ടെക്നീഷന്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത പ്ലസ് ടു സയന്‍സ് പ്രായപരിധി 20-36. ഡിഎംഇ അംഗീകൃത ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്‌നോളജി കോഴ്‌സ് (ഡിഡിടി)  ഡയാലിസിസ് ടെക്നോളജിയിൽ പി.ജി ഡിപ്ലോമ, ബി.എസ്.സി  ഡയാലിസിസ് ടെക്നീഷ്യൻ. താത്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം ജനുവരി 27 ന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലെ സി.സി.എം. ഹാളിൽ രാവിലെ 11ന് നടക്കുന്ന എഴുത്തു പരീക്ഷയിലും ഇന്‍റര്‍വ്യൂവിലും പങ്കെടുക്കണം. രജിസ്ട്രേഷൻ അന്നേദിവസം രാവിലെ 10 മുതൽ 11 വരെ മാത്രമായിരിക്കും.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (17/01/2023)

താൽക്കാലിക ഒഴിവ്

പോണ്ടിച്ചേരി യൂണിവേഴ്സിറ്റി മാഹി കേന്ദ്രത്തിലേക്ക് ഫാഷൻ ടെക്നോളജി സീനിയർ ടെക്നിക്കൽ അസിസ്റ്റൻ്റ്  താൽക്കാലിക ഒഴിവിലേക്ക് ജനുവരി 20ന് രാവിലെ 10.30 ന് മാഹി സെമിത്തേരി റോഡിൽ എസ് പി ഓഫീസിന് സമീപമുള്ള സർവ്വകലാശാല കേന്ദ്രത്തിൽ വാക് ഇൻ ഇൻറർവ്യൂ ഉണ്ടായിരിക്കും. ഫാഷൻ സ്റ്റഡീസ് അല്ലെങ്കിൽ അനുബന്ധ മേഖലയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉയർന്ന പ്രായപരിധി 35 വയസ്സ്. പ്രതിമാസ ശമ്പളം 32800 രൂപ. വിശദവിവരങ്ങൾക്ക് www.pondiuni.edu.in സന്ദർശിക്കുക.

ഗസ്റ്റ് അധ്യാപക ഒഴിവ്

തിരുവനന്തപുരം ഗവ. ലോ കോളജിൽ 2022-23 അധ്യയന വർഷത്തിൽ പഞ്ചവത്സര എൽ.എൽ.ബി (ബി.എ ഇന്റഗ്രേറ്റഡ്) കോഴ്സിലേക്ക് ഇംഗ്ലീഷ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകന്റെ ഒരു ഒഴിവിൽ നിയമനത്തിനായി ജനുവരി 28ന് രാവിലെ 10ന് ഇന്റർവ്യൂ നടത്തും. കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റ് (കോളജ് വിദ്യാഭ്യാസ വകുപ്പ്) ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി കലാലയ ഓഫീസൽ അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: എച്ച്പിസിഎൽ രാജസ്ഥാൻ റിഫൈനറിയിൽ വിവിധ ക്യാറ്റഗറിയിലായി 142 ഒഴിവുകൾ

എയ്ഡഡ് സ്കൂളിൽ ഒഴിവ്

ആലപ്പുഴ ജില്ലയിലെ ഒരു എയ്ഡഡ് സ്കൂളിൽ എൽ.പി സ്കൂൾ അസിസ്റ്റന്റ് തസ്തികയിൽ ഭിന്നശേഷി വിഭാഗത്തിൽ സംസാര/കേഴ്വി വൈകല്യമുള്ളവർക്കായി സംവരണം ചെയ്തിട്ടുള്ള രണ്ടു സ്ഥിരം ഒഴിവ് നിലവിലുണ്ട്. SSLC/ PLUS TWO and TTC/DE.d, K-TET എന്നിവയാണു യോഗ്യത. പ്രായം 18-40നും മദ്ധ്യേ (2022 ജനുവരി ഒന്നിന്). ശമ്പളം 35600 – 75400 രൂപ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഫെബ്രുവരി ആറിനു മുമ്പ് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.

വാക് ഇൻ ഇന്റർവ്യൂ

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ റെസിഡന്റ് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ഫെബ്രുവരി ഒന്നിന് വാക് ഇൻ ഇന്റർവ്യൂ നടത്തും. കരാറടിസ്ഥാനത്തിലാണ് നിയമനം. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

അഭിമുഖം

പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയുടെ മാഹി കേന്ദ്രത്തിൽ ഫാഷൻ ടെക്നോളജി സീനിയർ ടെക്നിക്കൽ അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ഫാഷൻ സ്റ്റഡീസ് അല്ലെങ്കിൽ അനുബന്ധ മേഖലയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉയർന്ന പ്രായപരിധി 35 വയസ്സ്. പ്രതിമാസ ശമ്പളം 32,800 രൂപ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നാളെ (ജനുവരി 20) രാവിലെ 10.30ന് മാഹി സെമിത്തേരി റോഡിൽ എസ്.പി ഓഫീസിന് സമീപമുള്ള സർവകലാശാല കേന്ദ്രത്തിൽ വാക്-ഇൻ-ഇന്റർവ്യൂവിന് എത്തണമെന്ന് സ്ഥാപനമേധാവി അറിയിച്ചു. വിശദവിവരങ്ങൾക്ക്: www.pondiuni.edu.in

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കണ്ണൂരിലെ ഗവ. ഐ ടി ഐ തോട്ടടയില്‍ ടെക്‌നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്‌സ് സിസ്റ്റം ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത: ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആന്റ് ടെലി കമ്മ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് ഡിഗ്രി/ ഡിപ്ലോമ, 12 വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍ ടി സി എന്‍ എ സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. താല്‍പര്യമുള്ളവര്‍ ജനുവരി 23ന് രാവിലെ 10.30 ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം പ്രിന്‍സിപ്പൽ  മുമ്പാകെ കൂടിക്കാഴ്ച്ചക്ക് ഹാജരാവണം. ഫോണ്‍: 0497 2835183.

അസിസ്റ്റന്റ് സര്‍ജന്‍ നിയമനം

ജില്ലാ ആശുപത്രിയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് സര്‍ജനെ നിയമിക്കുന്നു. താല്‍പര്യമുള്ള എം ബി ബി എസും ടി സി എം സി രജിസ്ട്രേഷനുമുള്ള ഉദ്യോഗാര്‍ഥികള്‍ ജനുവരി 21ന് രാവിലെ 10.30ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0497 2731234.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

എടപ്പാള്‍ നെല്ലിശ്ശേരി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (കൊമേഴ്സ്) തസ്തികയിലേക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ജനുവരി 20ന് 10 മണിക്ക് കോളേജില്‍ വച്ചു നടത്തുന്ന അഭിമുഖത്തിന് എത്തണം. ഫോണ്‍ : 0494 2689655, 8547006802.

ഡി.ടി.പി ഓപ്പറേറ്റര്‍ നിയമനം

ജില്ല പട്ടികജാതി/പട്ടിക വര്‍ഗ്ഗ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കമ്യൂണിക്കേഷന്‍ സെന്ററിലേക്ക് 6 മാസത്തേക്ക് ഡി.ടി.പി ഓപ്പറേറ്റര്‍ കം ക്ലര്‍ക്ക് തസ്തികയില്‍ നിയമനം നടത്തുന്നു. ജെ.ഡി.സി, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള യോഗ്യരായ പട്ടികജാതി/പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 30 ന് ഉച്ചയ്ക്ക് 12 ന് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി മാനന്തവാടി സബ്കളക്ടര്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 04935 240535.

English Summary: Today's Job Vacancies (19/01/2023)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds