Updated on: 19 September, 2022 6:45 AM IST
Today's Job Vacancies (19/09/2022)

ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരൻ

മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എച്ച്.എം.സി-യുടെ കീഴിൽ കരാർ അടിസ്ഥാനത്തിൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു. ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം സെപ്റ്റംബർ 23 വൈകിട്ട് അഞ്ചിനു മുൻപ് നേരിട്ട് അപേക്ഷ നൽകണം. യോഗ്യത: എട്ടാം ക്ലാസ് പാസ്. മൂവാറ്റുപുഴ നഗരസഭാ പരിധിയിൽ താമസക്കാരും പ്രായം 30നും 50നും ഇടയിലും ആയിരിക്കണം. ഫോൺ: 0485-2836544.

ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, തെറാപ്പിസ്റ്റ് ഒഴിവ്

ജില്ലയില്‍ നാഷണല്‍ ആയുഷ് മിഷന് കീഴില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്കുളള അഭിമുഖം ഈ മാസം 27 ന് രാവിലെ 10.30 ന് പത്തനംതിട്ട ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തും. പ്രായം 01.01.22 ന് 40 വയസ് കവിയരുത്. യോഗ്യത- അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള ബിരുദം, ഡിസിഎ/തത്തുല്യം, മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് പ്രവീണ്യം. കണ്‍സോളിഡേറ്റഡ് പേ 13500 രൂപ. ഒഴിവ് - ഒന്ന്.

തെറാപ്പിസ്റ്റ് തസ്തികയിലേക്കുളള അഭിമുഖം ഈ മാസം 27 ന് രാവിലെ 11ന്. പ്രായം 01.01.22 ന് 40 വയസ് കവിയരുത്. യോഗ്യത- ഒരു വര്‍ഷത്തെ ഗവ.അംഗീകൃത ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ്, കണ്‍സോളിഡേറ്റഡ് പേ 14000 രൂപ. ഒഴിവ് - രണ്ട്. ഫോണ്‍ : 9072 650 492.

ബന്ധപ്പെട്ട വാർത്തകൾ: ഭെല്ലിൽ എഞ്ചിനീയർ, എക്സിക്യൂട്ടീവ് ട്രെയിനി എന്നി തസ്‌തികകളിൽ 150 ഒഴിവുകൾ

നിയമനം

മിനിസ്ട്രി ഓഫ് സിവില്‍ ഏവിയേഷന് കീഴിലുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ - ചെന്നൈ, ദക്ഷിണ മേഖലയിലേക്ക് ജൂനിയര്‍ അസിസ്റ്റന്റ് (ഫയര്‍സര്‍വീസ്, ഓഫീസ്), സീനിയര്‍ അസിസ്റ്റന്റ് (അക്കൗണ്ട് ) എന്നീ തസ്തികകളിലേക്ക് നേരിട്ട് നിയമനം നടത്തുന്നു. എക്‌സ്- സര്‍വീസുകാര്‍ക്ക് കൂടി സംവരണം ചെയ്തിട്ടുള്ള പ്രസ്തുത ഒഴിവുകളിലേക്ക് www.aai.areo എന്ന വെബ്‌സൈറ്റ് വഴി അര്‍ഹരായവര്‍ക്ക് സെപ്റ്റംബര്‍ 30 ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കാം.

വെറ്ററിനറി ഡോക്ടര്‍ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല അടിയന്തര മൃഗചികിത്സ  സേവനം പദ്ധതിയുടെ ഭാഗമായി വെറ്ററിനറി സര്‍ജന്‍മാരെ താത്കാലിക അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നു. 22ന് രാവിലെ 10.30ന് തമ്പാനൂര്‍ എസ്.എസ്. കോവില്‍ റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസ് വെച്ച് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യുവിൽ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471- 2330736.

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിലെ നിരവധി ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷകളയക്കാം

അധ്യാപക ഒഴിവുകൾ

പൂജപ്പുര എൽ.ബി.എസ് വനിതാ എഞ്ചിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് ഡിപ്പാർട്ട്‌മെന്റിൽ നിലവിലുള്ള ഒഴിവുകളിൽ  കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി സെപ്റ്റംബർ 26ന് എഴുത്തു പരീക്ഷയും അഭിമുഖവും നടത്തും. കമ്പ്യൂട്ടർസയൻസ് എഞ്ചിനീയറിംങ്ങിൽ എ.ഐ.സി.റ്റി.ഇ [AICTE] അനുശാസിക്കുന്ന യോഗ്യത ഉള്ളവർക്ക്  പങ്കെടുക്കാം. അപേക്ഷകർ സെപ്റ്റംബർ 24നു വൈകിട്ട് നാലിനു മുൻപായി www.lbt.ac.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ സൈറ്റിൽ ലഭിക്കും. യോഗ്യതയുള്ള അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേദിവസം രാവിലെ പത്തിനു കോളേജ് ഓഫീസിൽ ഹാജരാകണം.

താൽക്കാലിക ഒഴിവ്

തിരുവനന്തപുരം ജില്ലയിൽ വിവിധ ബ്ലോക്കുകളിലേക്ക് രാത്രികാല അടിയന്തര മൃഗചികിത്സാ സേവന പദ്ധതിയുടെ ഭാഗമായി വെറ്ററിനറി സർജൻമാരെ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 22 ന് രാവിലെ 10.30 ന് തമ്പാനൂർ എസ്.എസ് കോവിൽ റോഡിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വച്ച് നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് ഡയറക്ടർ അറിയിച്ചു. ഇന്റർവ്യൂവിന് പങ്കെടുക്കുമ്പോൾ ബയോ ഡേറ്റയും സർട്ടിഫിക്കറ്റുകളുടെ അസ്സലും, പകർപ്പുകളും ഹാജരാക്കണം. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ (KSVC) രജിസ്ട്രേഷനുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.  കൂടുതൽ വിവരങ്ങൾക്ക് 0471-2330736

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (16/09/2022)

സീറ്റ് ഒഴിവ്

ഗവ.ഐടിഐ (വനിത) മെഴുവേലിയില്‍ എന്‍സിവിറ്റി സ്‌കീം പ്രകാരം 2022 ആഗസ്റ്റില്‍ ആരംഭിക്കുന്ന ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഫ്‌ലൈന്‍ ആയി ഈ മാസം 30 വരെ അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്നവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, ഫീസ് എന്നിവ സഹിതം ഐ.ടി.ഐയില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0468 2 259 952, 9495 701 271, 9995 686 848

അധ്യാപക ഇന്റർവ്യൂ

വട്ടിയൂർക്കാവ് ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ   വി.എച്ച്.എസ്.സി വിഭാഗത്തിൽ ഒഴിവുള്ള എന്റർപ്രണർഷിപ് ഡെവലപ്പ്മെന്റ് അധ്യാപക തസ്തികയിലേക്ക് ഇന്റർവ്യൂ നടത്തുന്നു. ദിവസ വേതന അടിസ്ഥാനത്തിലാണ്  നിയമനം. സെപ്തംബർ 22 ന്  രാവിലെ 11 മണിക്ക് സ്കൂളിൽ വെച്ച് നടത്തുന്ന ഇന്റർവ്യൂവിൽ യോഗ്യതയും പ്രവർത്തന പരിചയവും തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം  ഹാജരാകണമെന്ന്  പ്രിൻസിപ്പാൾ  അറിയിച്ചു.

അഭിമുഖം

എറണാകുളം മഹാരാജാസ് കോളജില്‍ 2022-23 അധ്യയന വര്‍ഷത്തേക്ക് ബി.എസ്.സി ഫിസിക്‌സ് ഇന്‍സ്ട്രമെന്റേഷന്‍ (സെല്‍ഫ് ഫിനാന്‍സ് കോഴ്‌സ്) ഒരു അതിഥി അധ്യാപകന്റെ ഒഴിവുണ്ട്. അപേക്ഷകര്‍ എറണാകുളം കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ഫിസിക്‌സ് വിഷയത്തില്‍ ബിരുദാനന്തര ബിരുദം. മിനിമം യോഗ്യത ഉളളവര്‍ വിശദമായ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര്‍ 23-ന് രാവിലെ 10.30 ന് കോളേജ് ഓഫീസില്‍ എത്തിച്ചേരണം.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കാസര്‍കോട് ഗവ.ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ സര്‍വേയര്‍, ഇലക്ട്രീഷന്‍ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്. അഭിമുഖം തിങ്കളാഴ്ച(സെപ്റ്റംബര്‍ 19ന്) രാവിലെ 10ന് നടക്കും. യോഗ്യത-ബന്ധപ്പെട്ട ട്രേഡില്‍ ഡിപ്ലോമ/ ബിരുദം, അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെയുള്ള എന്‍.ടി.സി/ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെയുള്ള എന്‍.എ.സി. ഫോണ്‍ 04994 256440.

താല്‍ക്കാലിക നിയമനം

പേരിയ ഗവ.ഹൈസ്‌ക്കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഫിസിക്കല്‍ സയന്‍സ് താല്‍ക്കാലിക അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴ്ച സെപ്തംബര്‍ 19 ന് രാവിലെ 10 ന്  സ്‌കൂളില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും അതിന്റെ പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍: 04935 260168.

ഓവര്‍സിയര്‍ ഒഴിവ്

ചെങ്കള ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സീയര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒഴിവ്. യോഗ്യത മൂന്ന് വര്‍ഷ പോളിടെക്നിക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ട് വര്‍ഷ ഡ്രാഫ്ട്സ്മാന്‍ സിവില്‍ ഡിപ്ലോമ. അഭിമുഖം സെപ്റ്റംബര്‍ 26ന് രാവിലെ 12ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം അന്നേ ദിവസം രാവിലെ 11നകം എത്തണം. അപേക്ഷ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം നിശ്ചയിച്ച കൗണ്ടറില്‍ ഏല്‍പ്പിക്കണം. ഫോണ്‍ 04994 280224.

അധ്യാപക ഒഴിവ്

കോട്ടയം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള പാമ്പാടി ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്‌കൂളിൽ ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിലേക്ക് ഇംഗ്ലീഷ് ആൻഡ് വർക്ക്‌പ്ലെയ്സ് സ്‌കിൽ വിഷയം പഠിപ്പിക്കുന്നതിനായി അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. ഹയർ സെക്കൻഡറി അധ്യാപക തസ്തികയ്ക്ക് തുല്യമായ യോഗ്യത ഉണ്ടായിരിക്കണം. താൽപര്യമുള്ളവർ സെപ്റ്റംബർ 19ന് രാവിലെ 10ന് യോഗ്യതയും പ്രായവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. വിശദ വിവരത്തിന് ഫോൺ: 0481 2507556

English Summary: Today's Job Vacancies (19/09/2022)
Published on: 18 September 2022, 10:19 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now