Updated on: 30 January, 2023 8:24 AM IST
Today's Job Vacancies (30/01/2023)

സ്‌കൂൾ കൗൺസിലർമാരെ നിയമിക്കുന്നു

തിരൂവനന്തപുരം നഗരസഭ അമ്മക്കൂട്ടം പ്രോജക്ട് പ്രകാരം തിരുവനന്തപുരം അർബൻ-1 ശിശു വികസന പദ്ധതി പ്രോജക്ട് ഓഫീസ് പരിധിയിലെ സർക്കാർ/എയ്ഡഡ് ഹൈസ്‌കൂൾ, ഹയർ സെക്കന്ററി സ്‌കൂളുകളിൽ സൈക്കോ സോഷ്യൽ സ്‌കൂൾ കൗൺസിലർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. ഒഴിവുകളുടെ എണ്ണം കണക്കാക്കപ്പെട്ടിട്ടില്ല. വിദ്യാഭ്യാസ യോഗ്യത സൈക്കോളജി, ക്ലിനിക്കൽ സൈക്കോളജി, അപ്ലൈഡ് സൈക്കോളജിയിൽ പി.ജി. അല്ലെങ്കിൽ സോഷ്യൽ വർക്കിൽ പി.ജി (മെഡിക്കൽ ആന്റ് സൈക്യാട്രിക് സോഷ്യൽ വർക്കിൽ സ്‌പെഷ്യലൈസേഷൻ).

ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതും ഈ റാങ്ക് ലിസ്റ്റിന് മൂന്ന് വർഷം പ്രാബല്യമുണ്ടായിരിക്കുന്നതുമാണ്.

ബന്ധപ്പെട്ട വാർത്തകൾ: സ്‌റ്റാഫ് സെലക്‌ഷൻ കമ്മിഷൻ ഹവിൽദാർ തസ്‌തികകളിലെ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

അപേക്ഷകൾ തിരുവനന്തപുരം അർബൻ-1 ശിശു വികസന പദ്ധതി ഓഫീസിൽ നിന്നും നേരിട്ട് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയിതി ഫെബ്രുവരി 8 വൈകുന്നേരം 5 മണി. പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഫോട്ടോ പതിച്ച അഡ്രസ്സ് പ്രൂഫ്, പ്രവൃത്തിപരിചയം (ഉണ്ടെങ്കിൽ) എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉള്ളടക്കം ചെയ്യണം. അപേക്ഷ അയക്കേണ്ട വിലാസം: ശിശുവികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ്. തിരുവനന്തപുരം (അർബൻ-1), വള്ളക്കടവ്. പി.ഒ, തിരുവനന്തപുരം- 695009. ഫോൺ: 0471-2464059.

ബി.ടെക്, ഡിപ്ലോമ അപ്രന്റീസ്: ആയിരത്തോളം ഒഴിവുകൾ

സംസ്ഥാനത്തെ വിവിധ സർക്കാർ/ പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തോളം ഒഴിവുകളിലേക്ക് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖലാ ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്പ്‌മെന്റ് സെന്ററും ചേർന്ന് ബിടെക്, ഡിപ്ലോമ അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (28/01/2023)

ബിടെക്, ത്രിവത്സര പോളിടെക്‌നിക്ക് ഡിപ്ലോമ പാസ്സായി മൂന്ന് വർഷം കഴിയാത്തവർക്കും അപ്രന്റീസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവർക്കുമാണ് അവസരം.

ബിടെക്  കഴിഞ്ഞവർക്ക് കുറഞ്ഞത് 9000 രൂപയും ഡിപ്ലോമക്കാർക്ക് 8000 രൂപയും സ്റ്റൈപന്റ് ലഭിക്കും. ട്രെയിനിങ്ങിനു ശേഷം കേന്ദ്ര ഗവൺമെന്റ് നൽകുന്ന പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റ് അഖിലേന്ത്യ തലത്തിൽ തൊഴിൽ പരിചയമായി പരിഗണിച്ചിട്ടുണ്ട്.

എസ് ഡി സെന്ററിൽ രജിസ്റ്റർ ചെയ്ത ശേഷം ഇ-മെയിൽ മുഖേന ലഭിച്ച രജിസ്‌ട്രേഷൻ കാർഡിന്റെ പ്രിന്റും, സർട്ടിഫിക്കറ്റുകളുടെയും മാർക്കിസ്റ്റുകളുടെയും അസലും, പകർപ്പുകളും, വിശദമായ ബയോഡാറ്റയുടെ പകർപ്പുകളും സഹിതം ഫെബ്രുവരി മൂന്നിന് രാവിലെ 9.30 ന് വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്കിൽ ഇന്റർവ്യൂന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2556530. ഇ-മെയിൽ: sdckalamassery@gmail.com. പങ്കെടുക്കുന്ന കമ്പനികളുടെയും ഒഴിവുകളുടെയും വിവരങ്ങളും, ഇന്റർവ്യൂവുമായി ബന്ധപ്പെട്ട വിവരങ്ങളും എന്നിവ www.sdcentre.org യിൽ പ്രസിദ്ധീകരിക്കും.

ബന്ധപ്പെട്ട വാർത്തകൾ: എൽഐസിയിലെ അസി.അഡ്‌മിൻ ഓഫിസർമാരുടെ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച ശമ്പളം

കേരള മീഡിയ അക്കാദമി – ടെലിവിഷൻ ജേർണലിസം ലക്ചറർ തസ്തികയിലേക്ക് അപേക്ഷിക്കാം

കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് കമ്മ്യൂണിക്കേഷനിലെ ടെലിവിഷൻ ജേർണലിസം കോഴ്സിൽ ലക്ചറർ തസ്തികയിലേക്ക് ഫെബ്രുവരി 4 വരെ അപേക്ഷിക്കാം. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദവും ടിവി മേഖലയിൽ കുറഞ്ഞത് അഞ്ചു വർഷത്തെ എഡിറ്റോറിയൽ പ്രവൃത്തി പരിചയവും അധ്യാപന പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്. സർക്കാർ, അക്കാദമി സേവന വേതന വ്യവസ്ഥകൾ പ്രകാരം കരാർ അടിസ്ഥാനത്തിലാവും നിയമനം.

വിശദവിവരങ്ങൾക്ക് www.keralamediaacademy.org     സന്ദർശിക്കുക. ഫോൺ നമ്പർ: 0484 2422275 / 0484 2422068.   അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 4  വൈകിട്ട് അഞ്ചു മണി. ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30, കേരളം എന്ന വിലാസത്തിൽ  അപേക്ഷകൾ ലഭിക്കണം. കവറിനു മുകളിൽ ടെലിവിഷൻ ജേർണലിസം ലക്ചറർ തസ്തികയിലേക്കുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം.

മാർക്കറ്റിങ് എക്സിക്യൂട്ടീവ്

സൈനിക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള കെക്സ്കോൺ ഓഫീസിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് തസ്തികയിൽ വിമുക്ത ഭടന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിമുക്തഭടന്മാരുടെ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. യോഗ്യത ബിരുദവും പ്രവൃത്തി പരിചയവും. വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷകൾ അഡ്രസ്, ഫോൺ നമ്പർ, ഇമെയിൽ, യോഗ്യത തെളിയിക്കുന്ന പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഫെബ്രവരി നാലിനു അഞ്ചിനു മുമ്പ് kexcon.planprojects@gmail.com എന്ന ഇമെയിൽ ലഭിക്കണം. ഫോൺ: 0471 2320772/2320771.

English Summary: Today's Job Vacancies (30/01/2023)
Published on: 30 January 2023, 07:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now