തക്കാളി വിലയും ഉയരുന്നു

സവാളയ്ക്കു പിന്നാലെ തക്കാളിയുടെ വിലയും ഉയരുന്നു. ഡൽഹിയിൽ തക്കാളിയുടെ ചില്ലറവിൽപ്പന വില 40 മുതൽ 60 വരെ രൂപയായി. ഏതാനും ആഴ്ചകൾക്കിടെ വില 70 ശതമാനത്തോളമാണ് ഉയർന്നത്. ഗ്രേഡ് ഒന്ന് തക്കാളിയുടെ മൊത്ത വ്യാപാരവില.30 രൂപയുണ്ടായിരുന്ന തക്കാളി ഇപ്പോള്‍ വില്‍ക്കുന്നത് 40 മുതല്‍ 60 വരെ രൂപാ വരെ വിലയ്‌ക്കാണ്. പലയിടത്തും 60 രൂപയ്‌ക്കാണ് വില്‍പ്പന നടക്കുന്നത്. ചണ്ഡിഗഡില്‍ കിലോക്ക് 52 രൂപയാണ് തക്കാളിയുടെ വില.മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളുടെ വടക്കന്‍ മേഖലകളിലുണ്ടായ കനത്തമഴയാണ് തക്കാളി ലഭ്യത കുറയാന്‍ കാരണമായത്.കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ തക്കാളി ചെടികള്‍ നശിച്ച് പോയതാണ് വില വര്‍ദ്ധനവിന് കാരണം. വരും ദിവസങ്ങളിൽ തക്കാളി വില ഇനിയും കൂടുമെന്നാണ് റിപ്പോർട്ടുകൾ. ഡൽഹിയിലെ ആസാദപൂരിലെ മണ്ടി മാർക്കറ്റിൽ 25 കിലോയുടെ ഒരു ചാക്കിന് എണ്ണൂറ് രൂപയ്ക്ക് മുകളിലാണ് ഗ്രേഡ് ഒന്ന് തക്കാളിയുടെ മൊത്ത വ്യാപാര വില.
English Summary: Tomato price soaring
Share your comments