1. News

അയൽ പുരയിടത്തിലെ മരം നിങ്ങളുടെ മനസ്സമാധാനം കളയുന്നുണ്ടോ? എങ്കിൽ ഇവിടെ കൊടുക്കാം പരാതി

അയൽ പുരയിടത്തിലെ മരം മുറിക്കുവാൻ ആദ്യം പരാതി രേഖപ്പെടുത്തേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലാണ്. ഇനി പഞ്ചായത്ത് നടപടി സ്വീകരിച്ചില്ലെങ്കിൽ പഞ്ചായത്ത് ഓംബുഡ്സ്മാന് ആയി പരാതി നൽകാം. ഫലപ്രദമായ മറ്റൊരു മാർഗ്ഗം സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് അതായത് റവന്യൂ ഡിവിഷണൽ ഓഫീസർക്ക് പരാതി കൊടുക്കുകയാണ്.

Priyanka Menon
മരം മുറിക്കുവാൻ ആദ്യം പരാതി രേഖപ്പെടുത്തേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലാണ്.
മരം മുറിക്കുവാൻ ആദ്യം പരാതി രേഖപ്പെടുത്തേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലാണ്.

അയൽ പുരയിടത്തിലെ മരം മുറിക്കുവാൻ ആദ്യം പരാതി രേഖപ്പെടുത്തേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലാണ്. ഇനി പഞ്ചായത്ത് നടപടി സ്വീകരിച്ചില്ലെങ്കിൽ പഞ്ചായത്ത് ഓംബുഡ്സ്മാന് ആയി പരാതി നൽകാം. ഫലപ്രദമായ മറ്റൊരു മാർഗ്ഗം സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് അതായത് റവന്യൂ ഡിവിഷണൽ ഓഫീസർക്ക് പരാതി കൊടുക്കുകയാണ്. പഞ്ചായത്തിൽ നിങ്ങളുടെ പരാതി കാര്യക്ഷമമായി അവർ നടപ്പിലാക്കുന്നതിന് ആദ്യത്തെ നടപടി പരാതിക്കാരന് നോട്ടീസ് നൽകൽ ആണ്. 

പരാതിക്കാരന് നോട്ടീസ് ലഭിച്ചാൽ അതിന്റെ സത്യാവസ്ഥ വിശദമായി കാണിച്ച് അയാൾക്ക് തിരിച്ചു മറുപടി കൊടുക്കാം. നിങ്ങൾ നൽകുന്ന മറുപടിയുടെ സത്യാവസ്ഥ അന്വേഷിക്കാൻ പഞ്ചായത്ത് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കാറുണ്ട്. 

Complaints for felling trees in the neighboring backyard should first be lodged with the local self-government body. If the panchayat does not take action, a complaint can be lodged with the panchayat ombudsman. 

പഞ്ചായത്ത് നിയമം 238 വകുപ്പ് അനുസരിച്ച് ഏതെങ്കിലും വൃക്ഷമോ വൃക്ഷത്തിന്റെ ഏതെങ്കിലും ഭാഗമോ അതിന്റെ കായ്കളോ വീണു തന്മൂലം ആൾക്കോ കൃഷിക്കോ വസ്തുവകൾക്കോ ആപത്ത് ഉണ്ടാകാൻ സാധ്യത ഉണ്ടെങ്കിൽ ഗ്രാമപഞ്ചായത്തിന് അപകടം തടയാനായി നോട്ടീസ് മൂലം വൃക്ഷത്തിന്റെ ഉടമസ്ഥന് അത് വെട്ടിക്കളയാൻ അല്ലെങ്കിൽ അതിന്റെ കായ്കൾ നീക്കംചെയ്യുന്നതിനോ ആവശ്യപ്പെടാം. ഗ്രാമപഞ്ചായത്തിലെ അഭിപ്രായത്തിൽ ഏതെങ്കിലും വൃക്ഷമോ അതിന്റെ ശാഖയോ കുടിവെള്ളം മലിനപ്പെടുത്താൻ ഇടയാവുന്നു എങ്കിൽ വൃക്ഷം വെട്ടിമാറ്റാൻ ഗ്രാമപഞ്ചായത്തിന് ആവശ്യപ്പെടാവുന്നതാണ്. പൊതുവഴിയിലെ ഗതാഗതത്തിനു തടസ്സമുണ്ടാക്കുന്ന വേലിയോ മരങ്ങളോ മുറിച്ചു കളയുകയോ വെട്ടി ഒതുക്കുകയും ചെയ്യുന്നതിനും സെക്രട്ടറിക്ക് അധികാരമുണ്ട്

പഞ്ചായത്തിലെ തീരുമാനം ന്യായം അല്ലെങ്കിൽ അപ്പീൽ നിങ്ങൾക്ക് കൊടുക്കാവുന്നതാണ്.

English Summary: tree on the neighbour place showing issues

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds