Updated on: 9 June, 2023 11:11 AM IST
Tur Daal price rising in country, lets find out why?

രാജ്യത്ത് തുവര പരിപ്പിന്റെ വില കുതിച്ച് ഉയരുന്നു, ഇടയ്ക്കിടെ പരിപ്പിന്റെ വില കുതിച്ചുയരുന്നത് മറ്റ് പയറുവർഗ്ഗങ്ങളുടെ വിലയിലും ചാഞ്ചാട്ടം ഉണ്ടാക്കുന്നു. ഇന്ത്യയാണ് ലോകത്തിൽ പയറുവർഗ്ഗങ്ങളുടെ ഏറ്റവും വലിയ ഉത്പാദകരെങ്കിലും, ഡിമാൻഡ്-സപ്ലൈ വിടവ് നികത്താൻ വൻതോതിൽ ഇറക്കുമതി ചെയ്യേണ്ട പയറിന്റെ കുറവാണ് ഇന്ത്യ നേരിടുന്നത്. ധാന്യങ്ങൾ കച്ചവടം ചെയ്യുന്ന വ്യാപാരികളുടെ പൂഴ്ത്തിവയ്പ്പും, ഇറക്കുമതിയിൽ ആരോപിക്കപ്പെടുന്ന കാർട്ടിലൈസേഷനും വിലക്കയറ്റത്തിന് കാരണമാകുന്നുവെന്ന് അധികൃതർ പറയുന്നു.

ജനുവരി മുതൽ തുവര പരിപ്പിന്റെ വില ഏകദേശം 30% വരെ വർദ്ധിച്ചു. കഴിഞ്ഞയാഴ്ച, സംസ്കരിക്കാത്ത മുഴുവൻ തുവര പരിപ്പിൻറെ വില കിലോയ്ക്ക് 100 രൂപ കടന്നിരുന്നു. ഈ പയറുവർഗ്ഗങ്ങളുടെ വില കുതിച്ചുയർന്നതിനെത്തുടർന്ന് ഒക്ടോബർ 31 വരെ തുവര പരിപ്പ്, ഉലുവ എന്നിവയുടെ സ്റ്റോക്ക് പരിധി ഏർപ്പെടുത്താൻ ജൂൺ 2 ന് കേന്ദ്ര സർക്കാർ തീരുമാനിച്ചു. 
പയറുവർഗ്ഗങ്ങളുടെ സ്റ്റോക്ക് പരിധികൾ മൊത്തക്കച്ചവടക്കാർ, ചില്ലറ വ്യാപാരികൾ, വൻകിട ചില്ലറ വ്യാപാരികൾ, മില്ലർമാർ, ഇറക്കുമതിക്കാർ എന്നിവർക്ക് തീർത്തും ബാധകമാണ്, പൂഴ്ത്തിവെപ്പും അശാസ്ത്രീയമായ ഊഹക്കച്ചവടവും തടയാൻ ഇത് ലക്ഷ്യമിടുന്നു എന്ന അധികൃതർ വ്യക്തമാക്കുന്നു.

പയർ വർഗ്ഗ വ്യാപാരികൾക്കും, അതിന്റെ പ്രോസസ്സറുകൾക്കും സ്റ്റോക്ക് പരിധി ഏർപ്പെടുത്തിയതിന് ശേഷം തുവര പരിപ്പിന്റെ വിലയിൽ നേരിയ കുറവുണ്ടായി. എന്നിരുന്നാലും, തുവര പരിപ്പിന്റെ സപ്ലൈ ക്ഷാമം കാരണം അടുത്ത മൂന്ന്-നാല് മാസങ്ങളിൽ തുവര പരിപ്പ് വില സ്ഥിരമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ സൂചിപ്പിക്കുന്നു. പരിപ്പിന് ക്ഷാമം ഉള്ളതിനാൽ സ്റ്റോക്ക് പരിധി തുവര പരിപ്പ് വിലയിൽ കാര്യമായ ഇടിവിന് കാരണമാകില്ല, എന്നും തുവര പരിപ്പിന്റെ ഉൽപാദനം കുറവായിരിക്കുമ്പോൾ, വില കുറയ്ക്കാൻ ഒന്നും സഹായിക്കില്ല എന്ന് ഓൾ ഇന്ത്യ ദാൽ മില്ലേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് പറഞ്ഞു. 

കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്റെ ഇ-പോർട്ടലിൽ രജിസ്‌ട്രേഷനും സ്റ്റോക്ക് വെളിപ്പെടുത്തലും വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, ഗണ്യമായ എണ്ണം മാർക്കറ്റ് കളിക്കാർ ഒന്നുകിൽ രജിസ്റ്റർ ചെയ്യുന്നില്ല അല്ലെങ്കിൽ സ്ഥിരമായി തങ്ങളുടെ സ്റ്റോക്ക് പൊസിഷനുകൾ അപ്‌ഡേറ്റ് ചെയ്യുന്നതിൽ പരാജയപ്പെടുന്നതായി ഏപ്രിലിൽ കേന്ദ്ര സർക്കാർ കണ്ടെത്തിയിരുന്നു.

ബന്ധപ്പെട്ട വാർത്തകൾ: രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഉഷ്ണതരംഗം; മുന്നറിയിപ്പ് നൽകി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്

Pic Courtesy: Pexels.com 

English Summary: Tur Daal price rising in country, lets find out why?
Published on: 09 June 2023, 10:38 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now