News

ഒരേ മധുരത്തിന് രണ്ട് ഭൗമസൂചക പദവി

rasgulla

ഒഡീഷക്കാരുടെ തനതു രസഗുളയ്ക്കും ഭൗമസൂചക പദവിയായി. ചെന്നൈയിലെ ഭൗമസൂചിക (ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ– ജിഐ) റജിസ്ട്രിയാണ് ഇത് അനുവദിച്ചു നൽകിയത്.സ്വാദിന്റെ മധുരിക്കുന്ന പര്യായം തന്നെയാണ് രസഗുള. ഗോളരൂപത്തിലൊരു മധുര രുചി, അതാണ് രസഗുള. പാലും, പഞ്ചസാരയും, പാൽക്കട്ടിയും ചൂടാക്കി കുറിക്കിയെടുത്താണിതുണ്ടാക്കുന്നത്.

രസഗുള പേറ്റന്റിനായി ഒഡീഷയും ബംഗാളും വർഷങ്ങളായി പോരാട്ടത്തിലായിരുന്നു. .19ാം നൂറ്റാണ്ടിൽ നബീൻ ചന്ദ്രദാസ് എന്ന ബംഗാളിയാണു രസഗുളയ്ക്കു ജന്മം നൽകിയതെന്നു തെളിയിക്കാൻ രേഖകൾ ഹാജരാക്കി 2017ലാണു ബംഗാൾ രഗഗുളയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കിയത്. എന്നാൽ രസഗുളയെ അങ്ങനെയങ്ങു വിട്ടുകൊടുക്കാന്‍ ഒഡീഷക്കാര്‍ തയാറയില്ല. രസുഗുളയ്ക്ക് ബംഗാളിന്റെ ഭൗമസൂചികാ പദവി അനുവദിച്ചു നല്കിയതിനു തൊട്ടു പിന്നാലെ രസഗുളയുടെ അവകാശത്തിനായി രജിസ്ട്രിയെ സമീപിച്ചു.

പുരിയിലെ ജഗന്നാഥ ക്ഷേത്രമാണ് രസഗുളയുടെ ജന്മസ്ഥലമെന്നായിരുന്നു ഒഡീഷയുടെ വാദം.ബംഗാള്‍ അവകാശം സ്ഥാപിച്ച രസഗുളയും തങ്ങളുടെ രസഗുളയും തമ്മില്‍ വ്യത്യാസമുണ്ടെന്നാണ് ഒഡീഷയുടെ വാദം. ഏതായാലും ഇപ്പോൾ ഒഡീഷക്കാരുടെ തനതു രസഗുളയ്ക്കും ഭൗമസൂചക .പദവി അനുവദിച്ചു നൽകിയിരിക്കുകയാണ്.ഒഡീഷാ രസഗുളയെക്കൂടാതെ കാന്ധമാല്‍ മഞ്ഞളിനു ഭൗമസൂചികാ പദവി ലഭിക്കാനും ഒഡീഷ സര്‍ക്കാര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.


English Summary: Two GI Tag for same sweet

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine