പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ യുഎഇയും ഇന്ത്യയും കൈകോർക്കുന്നു 

Thursday, 07 June 2018 01:46 PM By KJ KERALA STAFF
പരിസ്ഥിതിക്കു വൻ ഭീഷണിയായിക്കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിന് യുഎഇയും, ഇന്ത്യയും ഒരുമിക്കുന്നു .യുഎഇയിൽ പരിസ്ഥിതി-കാലാവസ്ഥാ മാറ്റ മന്ത്രാലയവും ഇന്ത്യൻ സ്ഥാനപതി കാര്യാലയവും സഹകരിച്ച് വിവിധ പദ്ധതികൾക്കു രൂപം നൽകാ തീരുമാനിച്ചു.സ്വകാര്യ മേഖലയുടെ കൂടി പങ്കാളിത്തത്തോടെ ഊർജിത കർമപരിപാടികൾ ആരംഭിക്കാനും തീരുമാനിച്ചു.പരിസ്ഥിതി മന്ത്രാലയ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ യു.എ.ഇ. ഇന്ത്യൻ സ്ഥാനപതി നവദീപ് സിങ് സൂരി, കാലാവസ്ഥാവകുപ്പ് മന്ത്രി താനി ബിൻ അഹമ്മദ് അൽ സെയൂദി എന്നിവരും,സ്വകാര്യ വ്യവസായ മേഖലകളിൽ നിന്നുള്ള പ്രമുഖരും പങ്കെടുത്തു .

മന്ത്രാലയത്തിൻ്റെ  കണക്കുകൾ പ്രകാരം പ്രതിവർഷം യുഎഇയിൽ 1300 കോടി പ്ലാസ്റ്റിക് ബാഗുകളും 45,000 കോടി പ്ലാസ്റ്റിക് കുപ്പികളും ഉപയോഗിക്കുന്നുണ്ട്. 1.3 കോടി ടൺ പ്ലാസ്റ്റിക്കാണ് ഇന്ത്യയിൽ പ്രതിവർഷം ഉപയോഗിക്കുന്നത്. 2018- ലെ ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ  ആതിഥേയത്വം ഇന്ത്യയാണ്  വഹിച്ചത് . ദിനാചരണത്തിൻ്റെ ഭാഗമായി നടന്ന ചടങ്ങിൽ പ്ലാസ്റ്റിക് മാലിന്യ നിർമാർജന യജ്ഞത്തിന് ആഭിമുഖ്യമറിയിച്ചുകൊണ്ട് കാലാവസ്ഥാവകുപ്പ് മന്ത്രിയും ഇന്ത്യൻ അംബാസിഡറും വ്യവസായപ്രമുഖരും പ്രതിജ്ഞാപത്രത്തിൽ ഒപ്പുവെച്ചു.

പ്രതി വർഷം എൺപത് ലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യമാണ് സമുദ്രങ്ങളിൽ നിക്ഷേപിക്കപ്പെടുന്നത്. ഭൂമിക്ക് ഇവ അമിതഭാരമാകുകയാണ്. ഭാവിതലമുറയ്ക്കായി ലോകരാജ്യങ്ങൾ ഈ വിപത്തിനെതിരെ കൈകോർക്കണം.ഇങ്ങനെ  തുടരുകയാണെങ്കിൽ 2050-ഓടെ കടലുകളിൽ മീനുകളെക്കാൾ പ്ലാസ്റ്റിക് നിറയുമെന്ന് സെയൂദി പറഞ്ഞു. നൂതന ജീവിതസാഹചര്യങ്ങളിൽ പ്ലാസ്റ്റിക് ഒഴിച്ച് നിർത്തിയുള്ള പ്രവർത്തനം പലപ്പോഴും പ്രാവർത്തികമാകണമെന്നില്ല. എന്നാൽ സുസ്ഥിര വികസന ആശയങ്ങൾ നടപ്പാക്കുക വഴി മാലിന്യം പുറന്തള്ളുന്ന തോത് കുറച്ച് ശാസ്ത്രീയമായ നിർമാർജന മാർഗങ്ങൾക്ക് വഴിയൊരുക്കാവുന്നതാണ്.

സുസ്ഥിര വികസന കാഴ്ചപ്പാടാണ് ഇന്ത്യയും യു.എ.ഇയും പിന്തുടരുന്നതെന്ന് യു.എ.ഇ. ഇന്ത്യൻ സ്ഥാനപതി നവദീപ് സിംഗ് സൂരി പറഞ്ഞു. ലോക പരിസ്ഥിതിദിനം ഒരുമിച്ച് ആചരിക്കുക എന്നതിലുപരി ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങൾക്കും ഇന്ത്യയും യു.എ.ഇയും തുടക്കംകുറിച്ചുകഴിഞ്ഞു. ഇന്ത്യൻ എംബസി ജീവനക്കാർക്ക് ദീർഘകാലം ഉപയോഗിക്കാവുന്ന വാട്ടർ ബോട്ടിലുകളാണ് ലഭ്യമാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇയിലെ പ്രമുഖ വ്യവസായ പ്രസ്ഥാനങ്ങളുമായി യോജിക്കുകവഴി പ്ലാസ്റ്റിക് ഉപഭോഗത്തിന്റെ അളവിൽ വലിയ കുറവ് വരുത്താൻ കഴിയുമെന്നും സൂരി പ്രത്യാശപ്രകടിപ്പിച്ചു.

CommentsMore from Krishi Jagran

കുട്ടി കര്‍ഷകര്‍ക്കായുള്ള 'കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ്-2019': വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍

കുട്ടി കര്‍ഷകര്‍ക്കായുള്ള 'കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ്-2019': വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍ കാര്‍ഷികവൃത്തിയോടുള്ള ആഭിമുഖ്യം കുട്ടികളില്‍ വര്‍ധിപ്പിക്കുക, അന്തസ്സുള്ള തൊഴിലായി കൃഷിയെ അംഗീകരിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ് 2019 ല്‍ പങ…

December 12, 2018

അറിയിപ്പുകൾ

അറിയിപ്പുകൾ പന്നി വളര്‍ത്തല്‍ പരിശീലനം സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ കര്‍ഷകര്‍ക്ക് പന്നി വളര്‍ത്തല്‍ വിഷയത്തില്‍ ഡിസംബര്‍ 13, 14 തീയതികളില്‍ പരിശീലനം നടത്തുന്നു. താല്‍പ്പര്യമുള്ളവര്‍ മുന്‍കൂട്ടി …

December 12, 2018

കുട്ടി കര്‍ഷകര്‍ക്കായുള്ള 'കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ്-2019' ഇത്തവണ പാലക്കാടിന്റെ മണ്ണില്‍

കുട്ടി കര്‍ഷകര്‍ക്കായുള്ള 'കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ്-2019' ഇത്തവണ പാലക്കാടിന്റെ മണ്ണില്‍ കാര്‍ഷികവൃത്തിയോടുള്ള ആഭിമുഖ്യം കുട്ടികളില്‍ വര്‍ധിപ്പിക്കുക, അന്തസ്സുള്ള തൊഴിലായി കൃഷിയെ അംഗീകരിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റിന്റെ (കെസാഫ്…

December 12, 2018


FARM TIPS

വെള്ളീച്ചയെ തടയാം

December 12, 2018

വേനല്‍ക്കാലങ്ങളില്‍ വിളകളുടെ ഇലകളില്‍ ബാധിച്ച് നീരൂറ്റിക്കുടിക്കുന്ന കീടമാണ്‌ വെള്ളീച്ച. ആദ്യകാലങ്ങളില്‍ ഇവ പപ്പായയിലും മരച്ചീനിയിലും മാത്രമാണ് കണ്ടുവ…

സുഗന്ധവ്യഞ്ജനങ്ങൾക്കൊണ്ട് ജൈവകീടനാശിനികള്‍

November 29, 2018

ഗ്രോബാഗിലോ മട്ടുപ്പാവിലോ വീട്ടവശ്യത്തിനു കുറച്ചു മാത്രം ജൈവ കൃഷി ചെയ്യുന്നവരെ പലപ്പോഴും വലയ്ക്കുന്ന ഒന്നാണ് ജൈവകീടനാശിനികളുടെ ചേരുവകൾ. ജൈവകീടനാശിനികള…

കൃഷിയറിവ്‌

November 21, 2018

തക്കാളിച്ചെടികളെ ആക്രമിക്കുന്ന വെള്ളീച്ചയെ തടയാന്‍ പാത്രം കഴുകുന്ന ഡിഷ് വാഷ് ലായനി ഇലകളുടെ അടിവശം തളിക്കുന്നത് നല്ല ഫലം ലഭിക്കും.


CopyRight - 2018 Krishi Jagran Media Group. All Rights Reserved.