കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ മംഗല്യ സമുന്നതി 2020-21
നിബന്ധനകളും,
മാർഗ്ഗനിർദേശങ്ങളും:-
കേരളത്തിലെ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികൾക്ക് വിവാഹ ധനസഹായം അനുവദിക്കുന്ന മംഗല്യ സമുന്നതി പദ്ധതിയുടെ മാനദണ്ഡങ്ങൾ.
വിവാഹിതയായ പെൺകുട്ടിയുടെ അച്ഛൻ ആയിരിക്കണം സമർപ്പിക്കേണ്ടത്.
● പെൺകുട്ടി സംസ്ഥാനത്തെ സംവരണേതര വിഭാഗങ്ങളിൽപ്പെടുന്ന ആളായിരിക്കണം.
● മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികളുടെ വിവാഹത്തിനാണ് ധനസഹായം നൽകുന്നത്.
● അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം എല്ലാ മാർഗ്ഗങ്ങളിൽ നിന്നും ഒരുലക്ഷം ( 1,00,000/- ) രൂപ കവിയാൻ പാടുള്ളതല്ല.
● അപേക്ഷകർ മുൻഗണന AAY, മുൻഗണന വിഭാഗങ്ങളിലെ റേഷൻകാർഡ് ഉടമകളായിരിക്കണം.
● വിവാഹിതയായ പെൺകുട്ടിയുടെ പ്രായം 22 വയസ്സിന് മുകളിലായിരിക്കണം.
● അപേക്ഷ പൂർണ്ണമായും പൂരിപ്പിച്ചിരിക്കണം.
● അപേക്ഷയോടൊപ്പം നിർബന്ധമായും ഉള്ളടക്കം ചെയ്യേണ്ടുന്ന രേഖകൾ ഉൾപ്പെടുത്താത്തതും അപൂർണ്ണമായിട്ടുള്ളതുമായ അപേക്ഷകൾ നിരസിക്കുന്നതായിരിക്കും.
● ഒരു ലക്ഷം രൂപയാണ് ധനസഹായമായി അനുവദിക്കുന്നത്.
● സർക്കാരിൽ നിന്നുള്ള ഫണ്ടിന്റെ ലഭ്യതക്കനുസൃതമായാണ് അപേക്ഷകർക്ക് ധനസഹായം ലഭ്യമാക്കുന്നത്.
● ധനസഹായം അപേക്ഷകന്റെ / അപേക്ഷകയുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് നേരിട്ട് അനുവദിക്കുന്നതാണ്.
● മാതാപിതാക്കൾ മരണപ്പെട്ടുപോയ/ നഷ്ടപ്പെട്ട പെൺകുട്ടികൾക്ക് സ്വന്തം പേരിൽ അപേക്ഷ സമർപ്പിക്കാവുന്നതും ധനസഹായം ടിയാളുടെ തന്നെ ബാങ്ക് അക്കൗണ്ടിലേക്ക് അനുവദിക്കുന്നതുമാണ്.
● 2020 ഏപ്രിൽ 1 ന് ശേഷം വിവാഹിതരായവർക്കാണ് ധനസഹായം നൽകുന്നത്.
● അപേക്ഷകൾ 19/02/2021 തീയതിക്ക് മുമ്പ് കോർപ്പറേഷനിൽ ലഭ്യമായിരിക്കണം.
● വൈകി ലഭിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
● ലഭ്യമാകുന്ന അപേക്ഷകളിൽ നിന്നും ഏറ്റവും കുറഞ്ഞ വരുമാനമുളള യോഗ്യരായ 100 പേർക്കാണ് ധനസഹായം അനുവദിക്കുന്നത്.
● ഒരേ വരുമാനപരിധിയിൽ ഉള്ളവരെ പരിഗണിക്കുമ്പോൾ
1), മാതാപിതാക്കൾ നഷ്ടപ്പെട്ടവർ.
2), വിവാഹിതയായ പെൺകുട്ടിയുടെ പ്രായം.
3), ഭിന്നശേഷിക്കാർ.
തുടങ്ങിയവയിൽ മുൻതൂക്ക പരിഗണന നൽകിയായിരിക്കും ആനുകൂല്യം അനുവദിക്കുന്നത്.
● 01/04/2020 ന് ശേഷം വിവാഹിരായിട്ടുള്ളവർക്കാണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അർഹത.
അപേക്ഷയോടൊപ്പം താഴെപ്പറയുന്ന രേഖകൾ നിർബന്ധമായും ഹാജരാക്കേണ്ടതാണ്.
1, വിവാഹ സർട്ടിഫിക്കറ്റിന്റെ പകർപ്പ് ( ഗസറ്റഡ് ഉദ്യോഗസ്ഥന്റെ സാക്ഷ്യപ്പെടുത്തലോടുകൂടിയത് )
2, വരുമാന സർട്ടിഫിക്കറ്റ് ( വില്ലേജ് ഓഫീസർ നൽകുന്നത് ) .
3, പെൺകുട്ടിയുടെ ജാതി തെളിയിക്കുന്ന രേഖ
( വില്ലേജ് ഓഫീസർ നൽകുന്ന ജാതി രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് / ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയിട്ടുള്ള SSLC സർട്ടിഫിക്കറ്റിലെ ജാതി രേഖപ്പെടുത്തിയ പേജ് )
4, റേഷൻ കാർഡിന്റെ പകർപ്പ്
( സ്വയം സാക്ഷ്യപ്പെടുത്തിയത് )
5, ഐഡന്റിറ്റി കാർഡ്
( ആധാർ / ഇലക്ഷൻ ID / ഡ്രൈവിംഗ് ലൈസൻസ് )
( സ്വയം സാക്ഷ്യപ്പെടുത്തിയത് )
6, പ്രായം തെളിയിക്കുന്ന രേഖ.
( SSLC Certificate / Birth Certificate ) ( സ്വയം സാക്ഷ്യപ്പെടുത്തിയത് )
7, വിവാഹ ക്ഷണക്കത്ത്. ( ഒറിജിനൽ )
8, അപേക്ഷകന്റെ പേരിലുള്ള ബാങ്ക് പാസ്സ് ബുക്കിന്റെ ആദ്യ പേജിന്റെ പകർപ്പ്.
9. മാതാപിതാക്കൾ മരണപ്പെട്ടുപോയ പെൺകുട്ടിയാണ് അപേക്ഷ സമർപ്പിക്കുന്ന തെങ്കിൽ മാതാപിതാക്കളുടെ മരണ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
10, മാതാപിതാക്കൾ ഉപേക്ഷിച്ചുപോയ പെൺകുട്ടിയാണ് അപേക്ഷകയെങ്കിൽ ആ വിവരം വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും ലഭ്യമാക്കണം.
● ഒരു പെൺകുട്ടിക്ക് ഒരിക്കൽ മാത്രമേ പദ്ധതി പ്രകാരമുള്ള ധനസഹായം അനുവദിക്കുകയുള്ളൂ.
● ഒരേ കുടുംബത്തിലെ രണ്ടിൽ കൂടുതൽ പെൺകുട്ടികൾക്ക് യാതൊരു കാരണവശാലും ധനസഹായം അനുവദിക്കുന്നതല്ല. എന്നാൽ ഒരു സാമ്പത്തിക വർഷം ഒരു കുടുംബത്തിലെ ഒരു കുട്ടിയുടെ പേരിൽ മാത്രമേ അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കുകയുള്ളൂ.
● തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആനുകൂല്യം കൈപ്പറ്റുന്ന പക്ഷം അനുവദിച്ച തുക 15% കൂട്ടുപലിശയും ചേർത്ത് തിരിച്ചടക്കേണ്ടതും പ്രസ്തുത പദ്ധതിയിലേക്ക് തുടർന്ന് അപേക്ഷിക്കാൻ അർഹതയില്ലാത്തതുമാണ്.
● ഭരണ സൗകര്യാർത്ഥം മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നതിന് കോർപ്പറേഷന് അധികാരമുണ്ടായിരിക്കും.
● ധനസഹായം നൽകുന്നത് സംബന്ധിച്ച കോർപ്പറേഷന്റെ തീരുമാനം അന്തിമമാണ്.
● അപേക്ഷകൾ തപാൽ മുഖേനയോ നേരിട്ടോ കോർപ്പറേഷനിൽ ലഭ്യമാക്കേണ്ടതാണ്..
● അപൂർണ്ണമായതോ ആവശ്യമായ രേഖകൾ ഹാജരാക്കാത്തതോ ആയ അപേക്ഷകൾ അറിയിപ്പുകൂടാതെ നിരസിക്കുന്നതാണ്.
● അപേക്ഷ സമർപ്പിക്കുന്ന കവറിന് മുകളിൽ മംഗല്യ സമുന്നതി ( 2020-21 ) പദ്ധതിയിലേയ്ക്കുള്ള അപേക്ഷ" എന്ന് നിർബന്ധമായും രേഖപ്പെടുത്തേണ്ട താണ്.
അപേക്ഷകൾ അയക്കേണ്ട വിലാസം
മാനേജിംഗ് ഡയറക്ടർ ,
കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ,
L2 , കുലീന , TC 9/476 ,
ജവഹർ നഗർ , കവടിയാർ.പി.ഒ , തിരുവനന്തപുരം- 695003