കരിമ്പുകര്‍ഷകര്‍ക്കും പഞ്ചസാര ഫാക്ടറികള്‍ക്കും ഗുണകരമാകും വിധം എത്തനോളിന്റെ ഉത്പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര ഭക്ഷ്യ വകുപ്പ് തീരുമാനിച്ചു. 2022 ഓടെ പെട്രോളില്‍ 10 ശതമാനവും 2030 ഓടെ 20 ശതമാനവും എത്തനോള്‍ ബ്ലെന്‍ഡിംഗ് നടത്താനാണ് ലക്ഷ്യമിടുന്നത്. ഇതുവഴി കരിമ്പ് കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും കര്‍ഷകര്‍ക്ക് കൃത്യമായി ഉത്പ്പന്നത്തിന്റെ പണം ലഭിക്കാനും സൗകര്യമൊരുങ്ങും. രാജ്യത്തിന് പെട്രോള്‍ ഇറക്കുമതി കുറച്ച് വിദേശനാണ്യചോര്‍ച്ചയും ഒഴിവാക്കാം.
കേന്ദ്ര ഭക്ഷ്യ വകുപ്പ് ,പെട്രോളിയം വകുപ്പ്, ധനകാര്യ വകുപ്പ് സെക്രട്ടറിമാര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. ബാങ്ക് പ്രതിനിധികളും പെട്രോളിയം കമ്പനി പ്രതിനിധികളും കരിമ്പുത്പ്പാദന സംസ്ഥാനങ്ങളുടെ കമ്മീഷണര്‍മാരും പഞ്ചസാര വ്യവസായ പ്രതിനിധികളും പങ്കെടുത്തു. നിലവിലുള്ള പഞ്ചസാര ഫാക്ടറികളെ ശാക്തീകരിക്കാനും പുതിയ എത്തനോള്‍ പ്ലാന്റുകള്‍ ആരംഭിക്കാനും ബാങ്കുകള്‍ വായ്പ നല്‍കും. ഉത്പ്പാദിപ്പിക്കുന്ന എത്തനോള്‍ പെട്രോളിയം കമ്പനികള്‍ സ്വീകരിക്കും.
2018-19 ല്‍ 189 കോടി ലിറ്റര്‍ എത്തനോളാണ് ഫാക്ടറികള്‍ ഉത്പ്പാദിപ്പിച്ചത്. 5% ബ്ലെന്‍ഡിംഗ് ടാര്‍ജറ്റാണ് ഇതുവഴി കൈവരിച്ചത്. 2019-20 ല്‍ ഇത് 190-200 കോടി ലിറ്ററാണ്. അതായത് 5.6% ബ്ലെന്‍ഡിംഗാണ് കൈവരിച്ചത്. ഫാക്ടറികളെ ശാക്തീകരിക്കാന്‍ 18,600 കോടിയുടെ സോഫ്റ്റ് ലോണാണ് നല്‍കുക.362 പ്രോജക്ടുകള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ഇതുവഴി 600 കോടി ലിറ്ററാണ് ഉത്പ്പാദിപ്പിക്കുക. പലിശ ഇളവായി 4045 കോടി രൂപ വരുന്ന അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ സര്‍ക്കാര്‍ വഹിക്കും. 64 പദ്ധതികള്‍ ഇതുവരെ അംഗീകരിച്ചു. ഇതിലൂടെ 165 കോടി ലിറ്റര്‍ അടുത്ത 2 വര്‍ഷത്തിനുള്ളില്‍ ഉത്പ്പാദിപ്പിക്കാന്‍ കഴിയും. ഇതുവഴി 426 കോടി ലിറ്ററില്‍ നിന്നും ഉത്പ്പാദനം 2022 ഓടെ 590 കോടി ലിറ്ററാക്കാന്‍ കഴിയും. അധികമായി ഉത്പ്പാദിപ്പിക്കപ്പെടുന്ന ബി-ഹെവി മൊളാസസ്, കരിമ്പിന്‍ ജ്യൂസ്, പഞ്ചസാര സിറപ്പ്,പഞ്ചസാര എന്നിവയില്‍ നിന്നും എത്തനോള്‍ ഉത്പ്പാദിപ്പിക്കാന്‍ അനുമതി നല്‍കുക മാത്രമല്ല നല്ല വില നല്‍കുകയും ചെയ്യുന്നുണ്ട് സര്‍ക്കാര്‍. ആകെ ഉത്പ്പാദന ക്ഷമതയുടെ 85% എങ്കിലും എത്തനോള്‍ നിര്‍മ്മാണത്തിനായി ഉപയോഗിക്കാനും കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Utilization of excess sugarcane for ethanol production to improve viability of sugar industry; Ethanol is a green fuel and its blending with petrol also saves foreign exchange
The Union Food Department has decided to increase ethanol production to benefit sugarcane growers and sugar factories. Ethanol blending is targeted at 10 per cent by 2022 and 20 per cent by 2030. This will help the farmers to avoid stagnation of sugarcane payment and get the right amount for the produce. The country can reduce petrol imports and avoid foreign exchange leakage.
The decision was taken at a meeting attended by secretaries of the Union Food Department, Petroleum Department and Finance Department. Bank representatives, petroleum company representatives, state commissioners of sugarcane and sugar industry representatives were present. Banks will provide loans to strengthen existing sugar factories and start new ethanol plants. The ethanol produced will be accepted by the petroleum companies.
The factories produced 189 crore liters of ethanol in 2018-19. This achieved a blending target of 5%. In 2019-20, it will be 190-200 crore liters. That is 5.6% blending was achieved. A soft loan of Rs 18,600 crore will be provided to strengthen the factories. 362 projects will benefit from this. It will produce 600 crore liters. The government will bear the interest relief of `4045 crore over the next five years. 64 projects have been approved so far. Through this 165 crore liters can be produced in the next 2 years. This will increase production from 426 crore liters to 590 crore liters by 2022. The government not only allows the production of ethanol from excess B-heavy molasses, sugarcane juice, sugar syrup and sugar, but also offers good prices. The Center has also proposed to use at least 85% of the total production capacity for ethanol production.
ജൈവമാലിന്യത്തില്‍ നിന്നും കമ്പോസ്റ്റ് -വിജയ്പൂര്‍ എന്‍എല്‍എഫില്‍