News

പെ​ട്രോ​ളി​ൽ ചേ​ർ​ക്കാ​നായി ക​പ്പ​യി​ൽ​ നി​ന്ന് എ​ഥ​നോ​ൾ

ദേ​ശീ​യ ജൈ​വ ഇ​ന്ധ​ന ന​യം കേന്ദ്രം അം​ഗീ​ക​രി​ച്ചു. കേ​ടാ​യ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ, മ​ര​ച്ചീ​നി, ഉ​രു​ള​ക്കി​ഴ​ങ്ങ്, ചോ​ളം, മ​ധു​ര​ക്കി​ഴ​ങ്ങ്, മ​ക്ക​ച്ചോ​ളം തു​ട​ങ്ങി​യ​വ​യി​ൽ​നി​ന്നു​ള്ള എ​ഥ​നോ​ളും പെ​ട്രോ​ളി​ൽ ചേ​ർ​ക്കാ​ൻ അ​നു​വ​ദി​ച്ച​താ​ണു പ്ര​ധാ​ന മാ​റ്റം.പു​തി​യ ന​യം ഇ​ക്കൊ​ല്ലം ത​ന്നെ നടപ്പിലാക്കും.

ഇ​തു​വ​രെ കരിമ്പിൽ നി​ന്നു​ള്ള എ​ഥ​നോ​ൾ മാ​ത്ര​മേ പെ​ട്രോ​ളി​ൽ ചേ​ർ​ക്കാ​മായി​രു​ന്നു​ള്ളൂ. 
ജൈ​വ ഇ​ന്ധ​ന​ങ്ങ​ളെ മൂ​ന്നു വി​ഭാ​ഗ​മാ​യി തി​രി​ക്കു​ന്ന​താ​ണു കാ​ബി​ന​റ്റ് അം​ഗീ​ക​രി​ച്ച ന​യം. ഒ​ന്നാം ത​ല​മു​റ ഇ​ന്ധ​ന​ങ്ങ​ളി​ൽ മൊ​ളാ​സ​സി​ൽ​നി​ന്നു​ള്ള എ​ഥ​നോ​ൾ, ഭ​ക്ഷ്യേ​ത​ര എ​ണ്ണ​ക്കു​രു​ക്ക​ളി​ൽ​നി​ന്നു​ള്ള ജൈ​വ ഡീ​സ​ൽ എ​ന്നി​വ പെ​ടു​ന്നു. ര​ണ്ടാം​ ത​ല​മു​റ​യി​ൽ മു​നി​സി​പ്പ​ൽ ഖ​രമാ​ലി​ന്യ​ങ്ങ​ളി​ൽ​നി​ന്നു​ണ്ടാ​കു​ന്ന എ​ഥ​നോ​ൾ പെ​ടും. മൂ​ന്നാം ത​ല​മു​റ​യി​ൽ ജൈ​വ സി​എ​ൻ​ജി പെ​ടു​ന്നു. 

ഇ​റ​ക്കു​മ​തി​ച്ചെ​ല​വി​ൽ 4000 കോ​ടി രൂ​പ​യു​ടെ നേ​ട്ടം ഉ​ണ്ടാ​ക്കു​മെ​ന്നു ഗ​വ​ൺ​മെ​ന്‍റ് ക​രു​തു​ന്നു. ഒ​രു ലി​റ്റ​ർ ജൈ​വ എ​ഥ​നോ​ൾ പെ​ട്രോ​ളി​ൽ ചേ​ർ​ത്താ​ൽ 28 രൂ​പ​യു​ടെ വി​ദേ​ശ​നാ​ണ​്യമാ​ണു ലാ​ഭി​ക്കു​ക. ഇ​ക്കൊ​ല്ലം 150 കോ​ടി ലി​റ്റ​ർ എ​ഥ​നോ​ൾ ഉ​ത്പാ​ദി​പ്പി​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. പു​തി​യ ന​യം ഉ​ത്ത​രേ​ന്ത്യ​യി​ൽ വ്യാ​പ​ക​മാ​യ പാ​ടം ക​ത്തി​ക്ക​ൽ കു​റ​യ്ക്കും. മി​ച്ച ധാ​ന്യ​ങ്ങ​ൾ എ​ഥ​നോ​ൾ നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​തു മ​ലി​നീ​ക​ര​ണ​വും കു​റ​യ്ക്കും. 

പ​ട്ട​ണ​ങ്ങ​ളി​ലെ ഖ​ര​മാ​ലി​ന്യ​ത്തി​ൽ​നി​ന്നു ജൈ​വ ഇ​ന്ധ​നം ഉ​ണ്ടാ​ക്കു​ന്ന പ്ലാ​ന്‍റു​ക​ൾ തു​ട​ങ്ങു​ന്ന​വ​ർ​ക്കു പ്ര​വ​ർ​ത്ത​നം ലാ​ഭ​ക​ര​മാ​ക്കാ​ൻ വേ​ണ്ട സ​ബ്സി​ഡി ന​ല്കും. എ​ണ്ണ​ക്ക​ന്പ​നി​ക​ൾ രാ​ജ്യ​ത്തു 12 പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കു​ന്നു​ണ്ട്. 10,000 കോ​ടി രൂ​പ​യാ​ണ് ഇ​തി​നു വേ​ണ്ട ചെ​ല​വ്.പ്ര​തി​ദി​നം ഒ​രു​ല​ക്ഷം ലി​റ്റ​റി​ന്‍റെ പ്ലാ​ന്‍റ് നി​ർ​മി​ക്കാ​ൻ 800 കോ​ടി രൂ​പ​യാ​ണു മ​തി​പ്പുചെ​ല​വ്. രാ​ജ്യ​ത്തു പ്ര​തി​വ​ർ​ഷം 620 ല​ക്ഷം ട​ൺ ഖ​ര​മാ​ലി​ന്യം ഉ​ണ്ടാ​കു​ന്ന​താ​യാ​ണു ക​ണ​ക്ക്.

English Summary: ethanol from cassava

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine