1. News

വടക്കേക്കര കൃഷിഭവനു കീഴിൽ ശീതകാല പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി..കൂടുതൽ കൃഷി വാർത്തകൾ...

വടക്കേക്കര കൃഷിഭവന്റെ ആഭിമുഖ്യത്തിൽ മടപ്ലാത്തുരുത്ത് ദയ കൃഷിഗ്രൂപ്പ് നടത്തിയ കോളിഫ്ലവർ വിളവെടുത്തു. വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രശ്മി അനിൽകുമാർ നിർവഹിച്ചു.

Raveena M Prakash

1. അതിതീവ്ര ന്യൂനമർദ്ദ ചുഴലിക്കാറ്റ് സംബന്ധിച്ച കാലാവസ്ഥാ മുന്നറിയിപ്പ് കാരണം തൊഴിൽ ദിനങ്ങൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി 50.027 കോടി രൂപ നഷ്ടപരിഹാരമായി അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക അനുവദിച്ചത്.

2. സംസ്ഥാനത്ത് പുതുതായി വ്യവസായ വകുപ്പിന് കീഴിൽ രൂപം കൊണ്ട പ്ലാന്റേഷൻ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം കനകക്കുന്നിൽ സംഘടിപ്പിക്കുന്ന പ്ലാന്റേഷൻ എക്‌സ്‌പോയിൽ പങ്കെടുക്കുന്നതിന് ഇപ്പോൾ അപേക്ഷിക്കാം. ഫെബ്രുവരി 16 മുതൽ 19 വരെയാണ് എക്‌സിബിഷൻ. ചീഫ് ഇൻസ്‌പെക്ടർ ഓഫ് പ്ലാന്റേഷൻസിന്റെ കീഴിൽ രജിസ്റ്റർ ചെയ്ത എല്ലാ തോട്ടങ്ങൾക്കും, തോട്ടം മേഖലയിൽ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങൾക്കും പങ്കെടുക്കുന്നതിനും ഉത്പ്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കുന്നിതിനും അവസരമുണ്ടാകും. താത്പര്യമുള്ളവർ www.industry.kerala.gov.in ലൂടെ ഫെബ്രുവരി 4 നകം അപേക്ഷ സമർപ്പിക്കണം.

3. ഫെബ്രുവരി 1 മുതൽ കേരളത്തിൽ ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡിലെങ്കിൽ ഹോട്ടൽ പൂട്ടും. മെഡിക്കൽ പരിശോധന നടത്തി ഹെൽത്ത് കാർഡ് എടുക്കാത്ത ജീവനക്കാരുള്ള ഹോട്ടലുകളും, റെസ്റ്റോറെന്റുകളും ഫെബ്രുവരി 1 മുതൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു. ഹെൽത്ത് കാർഡ് ഇല്ലാ എന്ന് കണ്ടെത്തിയാൽ സ്ഥാപനം പൂട്ടി, പേര് വിവരം പ്രസീദ്ധികരിക്കും. എല്ലാത്തരം ഭക്ഷ്യോത്പാദന, വിതരണ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്.

4. ആലങ്ങാട് ഗ്രാമപഞ്ചായത്തിൽ ക്ഷീരഗ്രാമം പദ്ധതി പുരോഗമിക്കുന്നു. ക്ഷീര കർഷകർക്ക് പാൽ ഉൽപാദനത്തിൽ പ്രോത്സാഹനം നൽക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷീരവികസന യൂണിറ്റിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 50 ലക്ഷം രൂപയാണ് പദ്ധതിയിലേക്ക് അനുവദിച്ചിരിക്കുന്ന തുക.

5. ഓൺലൈൻ വിൽപന രംഗത്തു പുതിയ വിപണന തന്ത്രങ്ങളൊരുക്കാൻ തയാറെടുത്തു കുടുംബശ്രീ. ഇതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന വികേന്ദ്രികൃത ഇ- കൊമേഴ്‌സ് ശൃംഖലയായ ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കോമേഴ്സിന്റെ(ONDC) ഭാഗമായി മാറാൻ ഒരുങ്ങി കുടുംബശ്രീ. ആമസോൺ, ഫ്ലിപ്കാർട് തുടങ്ങിയ ഓൺലൈൻ പ്ലാറ്റുഫോമുകൾ കേന്ദ്രികരിച്ചു നിലവിലെ ഇ- കൊമേഴ്‌സ് രംഗം പൊതുശൃംഖലയുടെ ഭാഗമായി പ്രവർത്തിക്കാൻ ലക്ഷ്യമിടുന്ന സർക്കാർ പദ്ധതിയാണ് ONDC.

6. കറുകുറ്റി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ തരിശായിക്കിടക്കുന്ന നൂറ് ഏക്കറോളം പാടശേഖരത്ത് കൃഷിയിറക്കുന്നു. പഞ്ചായത്തിലെ ഒൻപത്, പത്ത്, 11, 16 വാർഡുകളിലായി വ്യാപിച്ചു കിടക്കുന്ന പാടശേഖരത്തിലാണ് കൃഷിയിറക്കുന്നത്. ഇതിന്റെ ഭാഗമായി കരയാംപറമ്പ് ഊളക്ക പാടത്തെ 30 ഏക്കറിൽ ഞാറ് നട്ടുകൊണ്ട് കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ നെൽകൃഷിക്ക് തുടക്കം കുറിച്ചു.

7. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യം ശേഖരിച്ചു സംസ്‌കരിക്കുന്നതിൽ സംസ്ഥാന സർക്കാരിനു കീഴിലുള്ള ക്ലീൻ കേരള കമ്പനിയുടെ പ്രവർത്തനം റെക്കോർഡ് തലത്തിലേക്ക് എത്തി. 21 ദശാംശം 35 ലക്ഷം കിലോ പാഴ്‌വസ്‌തുക്കളാണ് കമ്പനി 2022 ഡിസംബർ മാസകാലയളവിൽ ഹരിതകർമസേന മുഖേന വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ചു സംസ്‌കരിച്ചത്. തൃശൂർ, തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതൽ പാഴ്‌വസ്‌തു ശേഖരണം നടന്നത്.

8. മൂന്നരക്കോടി മുതൽമുടക്കിൽ പത്തോളം പേർക്ക് തൊഴിൽ നൽകുന്ന എസ് കെ ഡയഗണോസ്റ്റിക് സെന്ററിന്റെ ഉദ്‌ഘാടനം വ്യവസായ നിയമമന്ത്രി പി. രാജീവ് നിർവഹിച്ചു. പത്തോളം പേർക്ക് തൊഴിൽ നൽകുന്ന ഈ സംരംഭം കൂടുതൽ ഉയരങ്ങളിലെത്തട്ടെ എന്ന് മന്ത്രി ചടങ്ങിൽ ആശംസിച്ചു. ഹരിപ്പാട് നിന്നുള്ള സംരംഭകനായ സനൽകുമാറാണ് എസ് കെ ഡയഗണോസ്റ്റിക് സെന്ററിന്റെ സ്ഥാപകൻ.

9. കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്ന കെപ്‌കോ കേരള ചിക്കന്‍, ചില്‍ഡ്- ഫ്രഷ് ഫ്രോസണ്‍ ചിക്കന്‍, മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതിന് ഏജന്‍സികള്‍ അനുവദിക്കുന്നതിന് വേണ്ടി ആലപ്പുഴ ജില്ലയില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. താല്പര്യമുള്ളവര്‍ സ്വന്തം വിശദാംശങ്ങളും, ഏജന്‍സി തുടങ്ങാന്‍ ഉദ്ദേശിക്കുന്ന സ്ഥലം എന്നിവ വ്യക്തമാക്കിക്കൊണ്ട് വെള്ള കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ജനുവരി 31ന് മുന്‍പായി മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്, പേട്ട, തിരുവനന്തപുരം- 695024 എന്ന മേല്‍വിലാസത്തിലോ kspdc@yahoo.co.in, kepcopoultry@gmail.com എന്ന ഇ-മെയിലിലോ അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട ഫോണ്‍ നമ്പര്‍ 9495000921 എന്ന നമ്പറിൽ ബന്ധപെടുക.

10. വടക്കേക്കര കൃഷിഭവന്റെ ആഭിമുഖ്യത്തിൽ മടപ്ലാത്തുരുത്ത് ദയ കൃഷിഗ്രൂപ്പ് നടത്തിയ കോളിഫ്ലവർ വിളവെടുത്തു. വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രശ്മി അനിൽകുമാർ നിർവഹിച്ചു. വടക്കേക്കര ഗ്രാമപഞ്ചായത്ത് വാർഡ് ഏഴിൽ ജനകീയാസൂത്രണം 2022-23 ശീതകാല പച്ചക്കറി കൃഷി പദ്ധതി പ്രകാരമാണ് കോളിഫ്ലവർ കൃഷി ചെയ്തത്. തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെയാണ് കൃഷി ഇറക്കിയത്.

11. ആഭ്യന്തര ഡിമാൻഡ് ഉയർന്നതു ഇന്ത്യൻ കശുവണ്ടി സംസ്‌കരണ വ്യവസായത്തിന്റെ വരുമാനം അടുത്ത സാമ്പത്തിക വർഷം 30,000 കോടി രൂപയ്‌ക്കപ്പുറത്തേക്ക് ഉയർത്തുമെന്നും, ഈ സാമ്പത്തിക വർഷവും അടുത്ത വർഷവും വ്യവസായത്തിന്റെ വരുമാനത്തിൽ 15% വാർഷിക വളർച്ച കൈവരിച്ചു എന്ന് ഇന്ത്യൻ ക്യാപിറ്റൽ മാർക്കറ്റിംഗ് കമ്പനിയായ ക്രിസിൽ വ്യക്തമാക്കി, നിലവിലെ എക്കാലത്തെയും ഉയർന്ന നിരക്കാണിത്.

12. മില്ലറ്റുകളുടെ ഉൽപ്പാദനവും സംസ്കരണവും വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ വ്യക്തമാക്കി. പോഷക ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ അളവിൽ തിനകൾ ഉപയോഗിക്കണമെന്ന് മന്ത്രി പറഞ്ഞു. ഇൻഡസ്ട്രി ചേംബർ C. I. I. യുടെ ദേശീയ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

13. കർണാടകയിലെ കൊടേക്കലിൽ ദേശീയ പാത വികസന പദ്ധതിക്ക് പുറമെ ജലസേചനം, കുടിവെള്ളം എന്നിവയുമായി ബന്ധപ്പെട്ട വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ഈ മാസം, ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി കർണാടകയിൽ എത്തുന്നത്. ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യാൻ ജനുവരി 12ന് അദ്ദേഹം ഹുബ്ബള്ളിയിൽ എത്തിയിരുന്നു.

14. ഗോതമ്പ്, ആട്ട എന്നിവയുടെ ചില്ലറ വിൽപ്പന വില വർധിക്കുന്നത് നിയന്ത്രിക്കാൻ സർക്കാർ ഉടൻ നടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യ സെക്രട്ടറി സഞ്ജീവ് ചോപ്ര അറിയിച്ചു. ഗോതമ്പിന്റെയും ആട്ടയുടെയും വില സർക്കാർ പതിവായി നിരീക്ഷിക്കുന്നുണ്ടെന്നും, വില കുറയ്ക്കുന്നതിനുള്ള എല്ലാ ഓപ്ഷനുകളും പരിശോധിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

15. ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്നുള്ള കോമോറിൻ പ്രദേശം എന്നിവിടങ്ങളിൽ വടക്കുകിഴക്ക് ദിശയിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു വീശാൻ സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു.

English Summary: Vadekkekara Krishi Bhawan has cultivated their winter crops

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds