1. News

ഉഷ്ണതരംഗത്തിൽ വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം

ഉഷ്ണതരംഗത്തിൽ വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം. കൊല്ലം ജില്ലാമൃഗസംരക്ഷണ ഓഫീസര്‍ അറിയിപ്പിറക്കി.

Lakshmi Rathish
വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരിടുന്ന ജീവഹാനിക്ക് നഷ്ടപരിഹാരം
വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരിടുന്ന ജീവഹാനിക്ക് നഷ്ടപരിഹാരം

അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്നപശ്ചാത്തലത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരിടുന്ന ജീവഹാനിക്ക് നഷ്ടപരിഹാരം ലഭിക്കും. വേനല്‍ക്കെടുതികള്‍ക്ക് സമാശ്വാസമായി ദുരന്തനിവാരണ നിധിയില്‍ നിന്നുമാണ് ധനസഹായം അനുവദിക്കുക. സര്‍ക്കാര്‍ മൃഗാശുപത്രികള്‍ വഴിയാണ് ദുരന്തനിവാരണ അതോറിറ്റിക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും സാക്ഷ്യപത്രവും ഉറപ്പായും നല്‍കണം. മൃഗപരിപാലകര്‍ക്ക് ഇന്‍ഷുറന്‍സ് മുഖാന്തിരമുളള നഷ്ടപരിഹാരത്തിനും അര്‍ഹതയുണ്ട് എന്ന് കൊല്ലം ജില്ലാമൃഗസംരക്ഷണ ഓഫീസര്‍ ഡോ. എസ്. അനില്‍ കുമാര്‍ അറിയിച്ചു.

English Summary: Those who lose pets in heatwaves can apply for compensation

Like this article?

Hey! I am Lakshmi Rathish. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds