1. News

Valentine's Day Special: ഫെബ്രുവരി 14 ന് പശുവിനെ ആരാധിക്കാൻ അഭ്യർത്ഥിച്ച് യുപി മന്ത്രി

പശുക്കൾക്ക് ഭക്ഷണം നൽകി അനുഗ്രഹം വാങ്ങിയിട്ട് വാലന്റൈൻസ് ദിനം ആഘോഷിക്കാൻ ഉത്തർപ്രദേശ് മന്ത്രി ഞായറാഴ്ച സംസ്ഥാനത്തെ ജനങ്ങളോട് ആവശ്യപ്പെട്ടു. ഫെബ്രുവരി 14 'Cow Hug Day' ആയി ആഘോഷിക്കാൻ അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ (AWBI) കഴിഞ്ഞ തിങ്കളാഴ്ച പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.

Raveena M Prakash
Valentine's Day special: UP Minister requested to admire cows on valentine's day
Valentine's Day special: UP Minister requested to admire cows on valentine's day

പശുക്കൾക്ക് ഭക്ഷണം നൽകി അനുഗ്രഹം വാങ്ങിയിട്ട് വാലന്റൈൻസ് ദിനം ആഘോഷിക്കണമെന്ന് ഉത്തർപ്രദേശ് മന്ത്രി ഞായറാഴ്ച സംസ്ഥാനത്തെ ജനങ്ങളോട് ആവശ്യപ്പെട്ടു. ഫെബ്രുവരി 14 'Cow Hug Day' ആയി ആഘോഷിക്കാൻ അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ (Animal Welfare Board of India), കഴിഞ്ഞ തിങ്കളാഴ്ച പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. ഈ നീക്കം സോഷ്യൽ മീഡിയയിൽ മീമുകൾക്ക് വിഷയമായതിനെ തുടർന്ന്, പിന്നീട് ഈ നിർദ്ദേശം റദ്ദാക്കി.

'പ്രണയദിനം എന്നറിയപ്പെടുന്ന വാലന്റൈൻസ് ദിനമായ ഫെബ്രുവരി 14ന് പശുക്കളോടുള്ള സ്നേഹവും വിശ്വാസവും പ്രകടിപ്പിച്ച് ഭക്ഷണം നൽകി ആഘോഷിക്കണം, എന്നും കൂടാതെ, അവയുടെ തലയിലും കഴുത്തിലും തൊട്ട് അനുഗ്രഹം വാങ്ങണം, എന്ന് സംസ്ഥാന മൃഗസംരക്ഷണ മന്ത്രി ധർമ്മപാൽ സിംഗ് പ്രസ്താവനയിൽ പറഞ്ഞു. വേദങ്ങളിൽ 'ഗവോ വിശ്വസ്യ മാതരഃ' എന്നാൽ 'പശു ലോകത്തിന്റെ മാതാവ്', ആവുന്നു എന്നാണ്. അതിനാൽ, തന്നെ ഈ ദിവസം ഗോമാതാവിനെ സേവിക്കണമെന്നും, അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ സമൂഹത്തിലെ എല്ലാ വ്രതങ്ങളിലും, ഉത്സവങ്ങളിലും, ആരാധനകളിലും, ആചാരങ്ങളിലും പശുവിന്റെ പാലുൽപ്പന്നങ്ങൾ ഉപയോഗിക്കുന്നു. വൈകാരികമോ മതപരമോ ആയ കാരണങ്ങളാൽ മാത്രമല്ല, മനുഷ്യ സമൂഹത്തിന്റെ സകല ആവശ്യങ്ങൾ നിറവേറ്റുന്നതിലും പശു പരമപ്രധാന പങ്കു വഹിക്കുന്നുണ്ട്, അദ്ദേഹം പറഞ്ഞു. 'അതുകൊണ്ട് തന്നെ പ്രണയ ദിനമായി അറിയപ്പെടുന്ന വാലന്റൈൻസ് ദിനത്തിൽ ഗോമാതാവിനോടുള്ള നമ്മുടെ പ്രത്യേക സ്നേഹം പ്രകടിപ്പിക്കേണ്ടതും, അതിനെക്കുറിച്ചു പരസ്പരം ബോധവാന്മാരാകേണ്ടതും, പ്രചോദിപ്പിക്കുകയും ചെയ്യേണ്ടത് കൂടുതൽ ആവശ്യമായി വരുന്നു' എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ​

പരിസ്ഥിതി സൗഹൃദവും അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതുമായതിനാൽ 'ഹോളി കാ ദഹൻ' വേളയിൽ ചാണകം ഉപയോഗിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. പാശ്ചാത്യ സംസ്കാരത്തിന്റെ പുരോഗതി കാരണം ഇന്ത്യയുടെ വൈദിക പാരമ്പര്യങ്ങൾ ഏതാണ്ട് വംശനാശത്തിന്റെ വക്കിലാണ് എന്നതിനാലാണ് അപ്പീൽ നൽകിയതെന്ന് AWBI നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ബന്ധപ്പെട്ട വാർത്തകൾ: വിപണിയിലെ ഗോതമ്പ് പൊടിയുടെ വിലക്കയറ്റം: ഗോതമ്പിന്റെ കരുതൽ വില കുറച്ച് കേന്ദ്ര സർക്കാർ

English Summary: Valentine's Day special: UP Minister requested to admire cows on valentine's day

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds