News

വാലൻറ്റൈൻ ദിനത്തിൽ പ്രകൃതിയെ പ്രണയിക്കാം

valentine day

ഇന്ന്‌ ലോക പ്രണയ ദിനം.വാലൻറ്റൈൻ ദിവസം കാമുകി കാമുകന്മാക്കും ദമ്പതികൾക്കിടയിൽ ഉള്ളത് മാത്രമാണ് എന്നതാണ് നമ്മുടെ ചിന്ത .പ്രണയം പ്രകൃതിക്ക് വേണ്ടി,അതിനേക്കാൾ ഉപരി മൃഗങ്ങൾ,മരങ്ങൾ,കുട്ടികൾ,രക്ഷിതാക്കൾ തുടങ്ങി എല്ലാവർക്കും ഉള്ളതാണ്.ഇത് ഓരോ ജീവജാലങ്ങളെയും ജീവിക്കാനും ആഘോഷിക്കാനും പ്രേരിപ്പിക്കുന്ന ഘടകം കൂടിയാണ്.

പലർക്കും പ്രണയദിനംവിലപിടിപ്പുള്ള സമ്മാനങ്ങൾ കൈമാറാനും ,ഒരു ദിവസത്തെ അമൃതമായ ഭക്ഷണവും മാത്രമാണ് എന്നാണ് പൊതുവെ ഉള്ള ധാരണ എന്നാൽ നമുക്ക് പ്രകൃതിയെയും സ്നേഹിക്കാം.മനുഷ്യന് വെള്ളവും വായുവുംപോലെതന്നെ പ്രാഥമികാവശ്യങ്ങളിലൊന്നാണ് ഭക്ഷണവും. ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളെ പോലെ തന്നെ വികസനത്തിന് ഭക്ഷ്യ സുരക്ഷയും അത്യാവശ്യമാണ് എന്നതുകൊണ്ടാണ്..ലോകമെമ്ബാടും പിഞ്ചുകുട്ടികളും, വയോവൃദ്ധരും ഉള്‍പ്പടെ ലക്ഷക്കണക്കിന് പേരാണ് ഒരു നേരത്തിനു പോലും ഭക്ഷണമില്ലാതെ പട്ടിണി കിടക്കുന്നത്.

ഭക്ഷണം കഴിഞ്ഞ് വയറു നിറഞ്ഞ ശേഷം മിച്ച ഭക്ഷണം ചവറ്റുകുട്ടയില്‍ വലിച്ചെറിയും മുമ്ബ് ഒരു നിമിഷം എങ്കിലും നിങ്ങള്‍ ഓര്‍ക്കണം. ഇവര്‍ക്ക് കൂടി അവകാശപ്പെട്ട ഭക്ഷണമാണ് നിങ്ങള്‍ വെറുതെ കളയുന്നത്.
ആവശ്യത്തിന് ഭക്ഷണം മാത്രം വിളമ്പി കഴിക്കുക, ബാക്കി വരുന്ന ഭക്ഷണം എച്ചിലാക്കാതെ അതിന് വകയില്ലാത്തവര്‍ക്ക് കൂടി നല്‍കാന്‍ ശ്രമിക്കുക.ഒരു മണി ചോറുപോലും വിലപ്പെട്ടതാണെന്ന് എപ്പോഴും ഓര്‍ക്കുക.

ഇന്നു ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണികളില്‍ ഒന്ന് നമ്മുടെ പ്രവൃത്തികള്‍ മൂലം പ്രകൃതിയുടെ താളം തെറ്റിയിരിക്കുന്നു ജാഗ്രതയോടെ പ്രകൃതിയെ സംരക്ഷിക്കുവാന്‍ നമ്മള്‍ തയ്യാറാകണം. എങ്കില്‍ മാത്രമേ മാനവരാശിക്ക് ഈ ഭൂമിയില്‍ നിലനില്‍പുള്ളു. മനുഷ്യന്‍ നിലനില്‍ക്കുന്നതുതന്നെ പ്രകൃതിയെ ആശ്രയിച്ചാണ്. പ്രകൃതിയുടെ താളലയം നഷ്ടപ്പെടുമ്പോള്‍ പ്രകൃതി സംഹാരതാണ്ഡവമാടുവാന്‍ ആരംഭിക്കും. അതാണ് ഇന്നു വര്‍ദ്ധിച്ചുവരുന്ന പ്രകൃതിദുരന്തങ്ങള്‍ക്കു കാരണം. , പ്ലാസ്റ്റിക് മാലിന്യങ്ങളും ,വാഹനങ്ങളിൽനിന്നുള്ള പുകയും പ്രകൃതിയുടെ താളം തെറ്റിക്കുന്നു. പുതിയ രോഗങ്ങള്‍ പ്രത്യക്ഷപ്പെടുന്നു, ആരോഗ്യം നശിക്കുന്നു.

അവരവരുടെ വീടുകളില്‍ കുറച്ചു സ്ഥലത്തെങ്കിലും വൃക്ഷങ്ങള്‍ നട്ടുവളര്‍ത്താന്‍ ശ്രമിക്കണം. മനുഷ്യനും പ്രകൃതിയും പരസ്പരം കൈകോര്‍ത്ത് മുന്നോട്ടു പോകണം.ജൈവകൃഷി യിലൂടെ വിഷമയമില്ലാത്ത പച്ചക്കറികൾ കഴിക്കാം.അടുത്ത തലമുറക്കായി നമുക്ക് ഈ വാലൻറ്റൈൻ ദിനംമുതൽപ്രകൃതിയെ പ്രണയിക്കാം.


English Summary: valentines day

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine