വാമനപുരം നദി മാലിന്യ മുക്തമാക്കും

Wednesday, 21 November 2018 11:56 PM By KJ KERALA STAFF

വാമനപുരം ബ്ലോക്കിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ പ്രധാന ജലസ്രോതസായ വാമനപുരം നദി മാലിന്യ മുക്തമാക്കുന്നതിന് പുതിയ പദ്ധതിയുമായി വാമനപുരം ബ്ലോക്ക് പഞ്ചായത്ത്. 'വാമനപുരം നദി മാലിന്യ മുക്തമാക്കല്‍' പദ്ധതിയുടെ ആദ്യഘട്ട യോഗം നടന്നു.

വാമനപുരം നദി ജലസമൃദ്ധവും ശുദ്ധിയുള്ളതുമാക്കുക, നീരൊഴുക്ക് വര്‍ധിപ്പിക്കുക, അപചയത്തിന്റെയും ശോഷണത്തിന്റെയും മലിനീകരണത്തിന്റെയും കാരണങ്ങള്‍ വിശകലനം ചെയ്യുക. നദിയുടെ പുനരുജ്ജീവന പദ്ധതികള്‍ തയ്യാറാക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നദിയുടെ ഉത്ഭസ്ഥാനം മുതല്‍ നദി ഒഴുകി വാമനപുരം ബ്ലോക്ക് പ്രദേശത്ത് അവസാനിക്കുന്നതു വരെയുള്ള പരിധിയിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

നദിയുടെ ഉല്‍ഭവസ്ഥാനം മുതലുള്ള സ്ഥല പഠനം, ശാസ്ത്രീയ നദി പഠനം, ബോധവല്‍ക്കരണം, ശുചീകരണ ഉപാധികള്‍ സ്ഥാപിക്കല്‍, മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ സി.സി.ടിവി ക്യാമറകള്‍ സ്ഥാപിക്കല്‍, വേലികളും വയര്‍മെഷുകളും സ്ഥാപിക്കല്‍,നദിയുടെ സമീപമുള്ള വീടുകളില്‍ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കല്‍ എന്നിവയാണ് പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുക.

CommentsMore from Krishi Jagran

കുട്ടി കര്‍ഷകര്‍ക്കായുള്ള 'കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ്-2019': വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍

കുട്ടി കര്‍ഷകര്‍ക്കായുള്ള 'കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ്-2019': വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍ കാര്‍ഷികവൃത്തിയോടുള്ള ആഭിമുഖ്യം കുട്ടികളില്‍ വര്‍ധിപ്പിക്കുക, അന്തസ്സുള്ള തൊഴിലായി കൃഷിയെ അംഗീകരിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ് 2019 ല്‍ പങ…

December 12, 2018

അറിയിപ്പുകൾ

അറിയിപ്പുകൾ പന്നി വളര്‍ത്തല്‍ പരിശീലനം സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ കര്‍ഷകര്‍ക്ക് പന്നി വളര്‍ത്തല്‍ വിഷയത്തില്‍ ഡിസംബര്‍ 13, 14 തീയതികളില്‍ പരിശീലനം നടത്തുന്നു. താല്‍പ്പര്യമുള്ളവര്‍ മുന്‍കൂട്ടി …

December 12, 2018

കുട്ടി കര്‍ഷകര്‍ക്കായുള്ള 'കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ്-2019' ഇത്തവണ പാലക്കാടിന്റെ മണ്ണില്‍

കുട്ടി കര്‍ഷകര്‍ക്കായുള്ള 'കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ്-2019' ഇത്തവണ പാലക്കാടിന്റെ മണ്ണില്‍ കാര്‍ഷികവൃത്തിയോടുള്ള ആഭിമുഖ്യം കുട്ടികളില്‍ വര്‍ധിപ്പിക്കുക, അന്തസ്സുള്ള തൊഴിലായി കൃഷിയെ അംഗീകരിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റിന്റെ (കെസാഫ്…

December 12, 2018


FARM TIPS

വെള്ളീച്ചയെ തടയാം

December 12, 2018

വേനല്‍ക്കാലങ്ങളില്‍ വിളകളുടെ ഇലകളില്‍ ബാധിച്ച് നീരൂറ്റിക്കുടിക്കുന്ന കീടമാണ്‌ വെള്ളീച്ച. ആദ്യകാലങ്ങളില്‍ ഇവ പപ്പായയിലും മരച്ചീനിയിലും മാത്രമാണ് കണ്ടുവ…

സുഗന്ധവ്യഞ്ജനങ്ങൾക്കൊണ്ട് ജൈവകീടനാശിനികള്‍

November 29, 2018

ഗ്രോബാഗിലോ മട്ടുപ്പാവിലോ വീട്ടവശ്യത്തിനു കുറച്ചു മാത്രം ജൈവ കൃഷി ചെയ്യുന്നവരെ പലപ്പോഴും വലയ്ക്കുന്ന ഒന്നാണ് ജൈവകീടനാശിനികളുടെ ചേരുവകൾ. ജൈവകീടനാശിനികള…

കൃഷിയറിവ്‌

November 21, 2018

തക്കാളിച്ചെടികളെ ആക്രമിക്കുന്ന വെള്ളീച്ചയെ തടയാന്‍ പാത്രം കഴുകുന്ന ഡിഷ് വാഷ് ലായനി ഇലകളുടെ അടിവശം തളിക്കുന്നത് നല്ല ഫലം ലഭിക്കും.


CopyRight - 2018 Krishi Jagran Media Group. All Rights Reserved.