1. News

സമഗ്ര ആരോഗ്യ പരിശോധനാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് വീണാ ജോർജ്ജ്

കെ.എസ്.ഇ.ബി. ജീവനക്കാര്‍ക്കുള്ള സമഗ്ര ആരോഗ്യ പരിശോധനാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് നിർവഹിച്ചു. തിരുവനന്തപുരം വൈദ്യുതി ഭവനില്‍ നടന്ന ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍‍കുട്ടി അദ്ധ്യക്ഷനായി.

Saranya Sasidharan

1.    നിർധനരായ ജനങ്ങൾക്ക് മാസം അഞ്ച് കിലോ സൗജന്യ ഭക്ഷ്യധാന്യം നൽകുന്ന പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യൺ അന്നയോജന , കേന്ദ്ര സർക്കാർ മൂന്നു മാസത്തേക്ക് കൂടി നീട്ടിയത് കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് ആശ്വാസമേകും.  ഈ മാസം 30ന് പദ്ധതി അവസാനിക്കാനിരിക്കെ പദ്ധതി നീട്ടിയില്ലെങ്കിൽ വിലക്കയറ്റം ഉണ്ടാകുമെന്ന് വിവിധ സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടത് കണക്കിലെടുത്താണ് കേന്ദ്ര സർക്കാർ തീരുമാനമെടുത്തത്. കഴിഞ്ഞ ദിവസം ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് പദ്ധതി നീട്ടുന്നതിനുള്ള തീരുമാനമെടുത്തത്. 
 
2.    അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡ് കൈവശം വെച്ചിട്ടുള്ളവരെ കണ്ടെത്തുന്നത്തിന് സംസ്ഥാന പൊതുവിതരണ വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയായ ഓപ്പറേഷന്‍ യെല്ലോയിൽ പൊതു ജനങ്ങൾക്കും പങ്കാളികളാകാം, അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ള കാര്‍ഡുടമകളെപ്പറ്റിയുള്ള വിവരങ്ങള്‍ പൊതുവിതരണ വകുപ്പിന്റെ 24 മണിക്കൂറും  പ്രവര്‍ത്തിക്കുന്ന 9 1 8 8 5 2 7 3 0 1  എന്ന നമ്പറിലും ടോള്‍ഫ്രീ നമ്പറായ 1967 ലും പൊതുജനങ്ങള്‍ക്ക് വിളിച്ചറിയിക്കാം. ഇത്തരക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാനാണ് ഓപ്പറേഷന്‍ യെല്ലോ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. 
 
3.    കൃഷിക്ക് ഒപ്പം കളമശ്ശേരിയുടെ ഭാഗമായി എല്ലാ സീസണും അടിസ്ഥാനമാക്കി മണ്ഡലത്തില്‍ കൃഷി ചെയ്യുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ഓണം, വിഷു പോലുള്ള ആഘോഷങ്ങള്‍ കണക്കിലെടുത്ത് ഉല്‍പാദനത്തിനൊപ്പം ശീതീകരണ വിപണന സംവിധാനങ്ങളും ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഏലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കീഴില്‍ രൂപീകരിച്ച സ്വയം സഹായ സംഘാംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ഏകദിന കാര്‍ഷിക പരിശീലന ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.  വിദ്യാര്‍ത്ഥികള്‍ക്ക് കൃഷിയോടുള്ള താല്‍പര്യം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയങ്ങളില്‍ കൃഷി ആരംഭിക്കുമെന്നും, പൊതു ഇടങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, മതസ്ഥാപനങ്ങള്‍ എന്നിങ്ങനെ മണ്ഡലത്തില്‍ വ്യാപകമായി കൃഷി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിന് ഏലൂര്‍ നഗരസഭാ ചെയര്‍മാന്‍ എ.ഡി. സുജില്‍ അധ്യക്ഷത വഹിച്ചു. 
 
4.    ലോക റാബീസ് ദിന സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം തൈക്കാട് ഗവ. ആര്‍ട്‌സ് കോളേജില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജജ് നിര്‍വഹിച്ചു. സംസ്ഥാനത്തെ എല്ലാ ആശുപത്രികളേയും ഘട്ടം ഘട്ടമായി മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകളാക്കും. ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ആദ്യപടിയായാണ് എല്ലാ ജില്ലാ ജനറല്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 
 
5.    കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന ഇന്നോവെഷൻ ടെക്നോളജീസ് ഇൻ അഗ്രിക്കൾച്ചർ മീറ്റിംഗ് കല്ലുവാതുക്കൽ കൃഷിഭവനിൽ നടന്നു. കൃഷി ഓഫീസർ സാലിഹ,  ആത്മയുടെ ചാത്തന്നൂർ ബ്ലോക്ക് ടെക്നോളജി മാനേജർ സൂര്യ എന്നിവർ കർഷകർക്ക് വേണ്ട സാങ്കേതികവും ശാസ്ത്രീയവുമായ ക്ലാസുകൾ നയിച്ചു.  ലീഡ്സിന്റെ ഫീൽഡ് അസിസ്റ്റൻറ് സുജിത ലീഡ്സിന്റെ പ്രവർത്തനങ്ങളെ പറ്റി വിശദമാക്കുകയും, കൂടാതെ  ലീഡ്സിന്റെ മാതൃക തോട്ടങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്തു. 
 
6.    സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന 'ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍' പദ്ധതിയുടെ ആലപ്പുഴ നിയോജക മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ഗവ.ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ പി. പി ചിത്തരഞ്ജന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി ആലപ്പുഴ നിയോജക മണ്ഡലത്തില്‍ നിലവില്‍ 532 സംരംഭങ്ങളാണ് ആരംഭിച്ചത്. ഇതില്‍ നിന്നും 46.43 കോടി രൂപയുടെ നിക്ഷേപവും 1171 തൊഴിലുകളും കണ്ടെത്താന്‍ സാധിച്ചതായി അധികൃതര്‍ അറിയിച്ചു.  സംരംഭക വര്‍ഷം 2022-23 ന്റെ ഭാഗമായി മണ്ഡലത്തിലെ വിവിധ ബാങ്കുകളില്‍ നിന്നും സ്വയം തൊഴില്‍ സംരംഭ വായ്പയായി അനുവദിച്ച മൂന്ന് വായ്പകളുടെ അനുമതിപത്രം എം.എല്‍.എ. ചടങ്ങില്‍ വിതരണം ചെയ്തു. ചടങ്ങിന് ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി മഹീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. 
7.    കെ.എസ്.ഇ.ബി. ജീവനക്കാര്‍ക്കുള്ള സമഗ്ര ആരോഗ്യ പരിശോധനാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് നിർവഹിച്ചു.  തിരുവനന്തപുരം വൈദ്യുതി ഭവനില്‍ നടന്ന ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍‍കുട്ടി അദ്ധ്യക്ഷനായി. ഹെല്‍‍ത്ത് വെല്‍‍ഫെയര്‍‌ വകുപ്പ് പ്രിന്‍‍സിപ്പല്‍‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ ഐ.എ.എസ്. മുഖ്യ പ്രഭാഷണം നടത്തി.  സംസ്ഥാന ആരോഗ്യ വകുപ്പ്, റീജിയണല്‍ കാന്‍സര്‍ സെന്റര്‍, മലബാര്‍  കാന്‍‍സര്‍ സെന്റര്‍ എന്നിവയുമായി സഹകരിച്ചുകൊണ്ടാണ് കെ.എസ്.ഇ.ബി.എല്‍ സംസ്ഥാന വ്യാപകമായി ഈ ആരോഗ്യ പരിശോധന പദ്ധതി നടപ്പിലാക്കുന്നത്.
 
8.    ചലചിത്ര നടനും നിർമ്മാതാവും മോഡലുമായ സോനു സൂദിനെ STIHL ഇന്ത്യ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു.  ചെയിൻസോകളും ട്രിമ്മറുകളും ബ്ലോവറുകളും ഉൾപ്പെടെയുള്ള ഹാൻഡ്‌ഹെൽഡ് പവർ ഉപകരണങ്ങളുടെ ഒരു ജർമ്മൻ നിർമ്മാതാവാണ് സ്തിൽ. 
 
9.    നാഷണൽ അഗ്രിക്കൾച്ചർ കോർപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് സംഘടിപ്പിക്കുന്ന 65 ാമത് ആനുവൽ ജനറൽ ബോഡി മീറ്റിംഗ് ന്യൂ ഡൽഹിലെ NCUI ഓഡിറ്റോറിയത്തിൽ നടന്നു. കർഷകർ മുതൽ കോർപ്പറേറ്റുകൾ വരെ പങ്കെടുത്ത ചടങ്ങിൽ നാഫെഡ് ചെയർമാൻ ഡോ ബിജേന്ദർ സിംഗ്, നാഫെഡ് വൈസ് ചെയർമാൻ ഡോ. സുനിൽ കെ ആർ സിംഗ്  എന്നിവർ നേതൃത്വം വഹിച്ചു. 
 
10.    മഹാരാഷ്ട്രയിലെ കർഷകർക്കായി സംസ്ഥാന ഊർജ വകുപ്പ് 2 ലക്ഷം സോളാർ കാർഷിക പമ്പുകൾ ഉടൻ വിതരണം ചെയ്യുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ആദ്യം നഗര പ്രദേശങ്ങളിലും പിന്നീട് ഗ്രാമങ്ങളിലും സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കാൻ ഊർജവകുപ്പ് ഉദ്യോഗസ്ഥർക്ക് ഫഡ്‌നാവിസ് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 
 
11.    ബംഗാൾ ഉൾകടലിൽ നിലനിൽക്കുന്ന ചക്രവാത ചുഴിയുടെ നേരിയ സ്വാധീനഫലമായി അടുത്ത 24 മണിക്കൂറിൽ കേരളത്തിൽ ചിലയിടങ്ങളിൽ മാത്രം ചെറിയ തോതിൽ ഒറ്റപെട്ട മഴ ലഭിച്ചേക്കും. പൊതുവിൽ വെയിൽ തെളിഞ്ഞ കാലാവസ്ഥ തുടരും.  ഒക്ടോബർ ഒന്നോട് കൂടി മ്യാന്മാർ മേഖലയിൽ നിന്നും ബംഗാൾ ഉൾകടലിലേക്ക് മറ്റൊരു ചക്രവാത ചുഴികൂടി പ്രവേശിക്കുന്നതിന്റെ സ്വാധീനഫലമായി ശനി ഞായർ ദിവസങ്ങളിൽ കേരളത്തിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ അനുഭവപ്പെടും ഏതാനും ചിലയിടങ്ങളിൽ മിതമായ തോതിൽ ഈ ദിവസങ്ങളിൽ മഴ ലഭിച്ചേക്കും.
English Summary: Veena George inaugurating the state-level comprehensive health check-up scheme

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds