Updated on: 4 December, 2020 11:19 PM IST

Register for Virtual Fair for Agri & Food Sector Agri-Business Expo 2020 from Oct 15-18, 2020 with Technical Sessions covering a wide range of topics.

FEEL FREE TO GET IN TOUCH : 8893304450 mail event@cruzexpos.com

you can register for the virtual expo on Agriculture Sector on https://agriexpo.coevento.in

കൊച്ചി: കാര്‍ഷികമേഖലയ്ക്കായി വിര്‍ച്വലായി നടക്കുന്ന അഗ്രി-ബിസിനസ് എക്‌സ്‌പോ 2020 ഒക്ടോബര്‍ 15 മുതല്‍ 21 വരെ www.agriexpo.coevento.in എന്ന സൈറ്റില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൃഷി, പക്ഷി-മൃഗ പരിപാലനം, മത്സ്യക്കൃഷി, ക്ഷീരോല്‍പ്പാദനം, ഭക്ഷ്യോല്‍പ്പന്ന സംസ്‌കരണം എന്നിങ്ങനെ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളില്‍ നിന്നുമുള്ള 50-ലേറെ സ്ഥാപനങ്ങളും ബ്രാന്‍ഡുകളും എക്‌സ്‌പോയില്‍ അണിനിരക്കുമെന്ന് സംഘാടകരായ ക്രൂസ് എക്‌സ്‌പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ് പറഞ്ഞു. കോവിഡ് പ്രതിസന്ധിയിലും തളരാതെ വളര്‍ച്ച തുടരുന്ന അപൂര്‍വം മേഖലകളിലൊന്നാണ് കാര്‍ഷികരംഗം എന്നതു കണക്കിലെടുത്താണ് ഇത്തരമൊരു പ്രദര്‍ശനം ഓണ്‍ലൈനായി സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക സംരംഭങ്ങള്‍, യന്ത്രവല്‍ക്കരണം, ഉല്‍പ്പന്നസംസ്‌കരണം, സാങ്കേതികവിദ്യ എന്നിവയിലായിരിക്കും എക്‌സ്‌പോയുടെ ഊന്നല്‍.

ഇന്ത്യയില്‍ മാത്രമല്ല സാര്‍ക് രാജ്യങ്ങളില്‍ മുഴുവനും കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കായി വിര്‍ച്വല്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് എക്‌സ്‌പോ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും ജോസഫ് കുര്യാക്കോസ് പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റേയും സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടേയും സഹകരണത്തോടെയാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. ഈ മേഖലയ്ക്കാവശ്യമായ ഉപകരണങ്ങളും സാങ്കേതികവിദ്യകളും പ്രദര്‍ശിപ്പിക്കുന്ന വിര്‍ച്വല്‍ ബൂത്തുകളായിരിക്കും മേളയിലുണ്ടാവുക. ഇന്ത്യയ്ക്കു പുറമെ ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍, ബിസിനസ്സുകാര്‍, കാര്‍ഷികോല്‍പ്പന്ന വിതരണക്കാര്‍, സര്‍ക്കാര്‍ വകുപ്പ് പ്രതിനിധികള്‍, കാര്‍ഷിക സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍, കൃഷി ഓഫീസര്‍മാര്‍ തുടങ്ങി വലിയൊരു വിഭാഗം ആളുകള്‍ മേള സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആധുനിക കൃഷിമാര്‍ഗങ്ങള്‍ അവലംബിക്കുന്നവര്‍, പ്രമുഖ ബ്രാന്‍ഡുകള്‍, എസ്എംഇ മേഖല എന്നിവര്‍ക്കും എക്‌സ്‌പോ ഗുണകരമാകും.

വിത്തുല്‍പ്പാദനം മുതല്‍ റെഡി റ്റു ഈറ്റ് ഉല്‍പ്പന്നങ്ങള്‍ വരെയുള്ള സമ്പൂര്‍ണ ഭക്ഷ്യശൃംഖലയും ഉള്‍ക്കൊള്ളുന്ന ഫാം റ്റു ഫോര്‍ക്ക് ആണ് എക്‌സ്‌പോയുടെ ഇതിവൃത്തം. ഉപയോഗിക്കാന്‍ തയ്യാറായ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താവിന്റെ മുമ്പിലെത്തുന്നതു വരെയുള്ള വിവിധ പ്രക്രിയകള്‍ എക്‌സ്‌പോയുടെ ഭാഗമാകും. ഈ രംഗത്തെ നൂതന സാങ്കേതികവിദ്യകള്‍, പാക്കേജിംഗ് സംവിധാനങ്ങള്‍ തുടങ്ങിയവയും മേള പരിചയപ്പെടുത്തും. അങ്ങനെ പ്രദര്‍ശകര്‍ക്കും സന്ദര്‍ശകര്‍ക്കും മേള ഒരുപോലെ ഉപകാരപ്രദമാകുമെന്ന് ജോസഫ് കുര്യാക്കോസ് പറഞ്ഞു.

വിദേശത്തു നിന്നും ഇന്ത്യയില്‍ നിന്നുമുള്ള വലുതും ചെറുതമായ സ്വകാര്യ സ്ഥാപനങ്ങള്‍ക്കു പുറമെ കേരള സംസ്ഥാന വ്യവസായ വകുപ്പും മേളയില്‍ പങ്കെടുക്കുന്നുണ്ട്. എസ് സി/എസ് ടി യൂണിറ്റുകള്‍ക്കായി ഒരു എക്‌സ്‌ക്ലൂസീവ് നാഷനല്‍ എസ് സി/എസ് ടി പവലിയനും മേളയുടെ ഭാഗമായുണ്ടാകും.

ഈ രംഗത്തെ സംരഭങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന്റെ പശ്ചാത്തലത്തില്‍ മേളയില്‍ പങ്കെടുക്കുന്നതും സന്ദര്‍ശിക്കുന്നതും ഏറെ നിര്‍ണായകമാവുമെന്നാണ് വിലയിരുത്തല്‍. നാലു ദിവസത്തെ എക്‌സ്‌പോയില്‍ 6,500-ലേറെ ബിസിനസ് സന്ദര്‍ശകരെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. വിര്‍ച്വല്‍ ബൂത്തുകളില്‍ തത്സമയ ചാറ്റിംഗ്, വിഡിയോ പ്രൊമോഷന്‍, ബ്രോഷറുകളുടേയും കാറ്റ്‌ലോഗുകളുടേയും പിഡിഎഫ് ഡൗണ്‍ലോഡുകള്‍, വിര്‍ച്വല്‍ വിസിറ്റിംഗ് കാര്‍ഡുകള്‍, അതിവേഗ അന്വേഷണങ്ങള്‍ എന്നിവ സജ്ജീകരിക്കും. യാത്ര, താമസം, ചരക്കു ഗതാഗതം എന്നിവ ആവശ്യമില്ലാത്തതിനാല്‍ വിര്‍ച്വല്‍ എക്‌സ്‌പോയി സന്ദര്‍ശിക്കുന്നതിന് ചെലവു വരില്ല എന്ന ആകര്‍ഷണവുമുണ്ട്. മേളയുടെ ഒന്നും രണ്ടും ദിവസങ്ങളില്‍ സംഘടിപ്പിക്കുന്ന ടെക്‌നിക്കല്‍ സെഷനുകളും അഗ്രി-ബിസിനസ് എക്‌സ്‌പോ 2020-യുടെ സവിശേഷതയാകും.

കഴിഞ്ഞ പത്തു വര്‍ഷമായി കൊച്ചിയില്‍ ഫുഡ്‌ടെക് കേരള സംഘടിപ്പിക്കുന്ന കൊച്ചി ആസ്ഥാനമായുള്ള ക്രൂസ് എക്‌സ്‌പോയാണ് മേളയുടെ സംഘാടകര്‍. കൊച്ചിക്കു പുറമെ ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, വിയറ്റ്‌നാം, മാലി എന്നിവിടങ്ങളിലും എക്‌സ്‌പോകള്‍ സംഘടിപ്പിച്ചു വരുന്ന സ്ഥാപനമാണ് ക്രൂസ്. പ്രധാനമായും ഫുഡ്, ഫുഡ് പ്രോസസിംഗ്, പാക്കേജിംഗ്, അഗ്രോ ബിസിനസ്, ആതിഥേയ വ്യവസായം ഇന്‍ഡ്‌സ്ട്രിയല്‍ ടെക്‌നോളജി മേഖലകളില്‍ എന്നിവയിലാണ് ക്രൂസ് എക്‌സ്‌പോകളും സമ്മേളനങ്ങളും സംഘടിപ്പിക്കുന്നത്. ഈ രംഗത്ത് കഴിവു തെളിയിച്ച ഒരു കൂട്ടം പ്രൊഫഷനലുകളുടെ പിന്തുണയാണ് പന്ത്രണ്ടു വര്‍ഷം കൊണ്ട് ദക്ഷിണേന്ത്യയിലെ പ്രമുഖ എക്‌സിബിഷന്‍ സംഘാടകരായി വളര്‍ന്ന ക്രൂസിന്റെ പിന്‍ബലം.

ക്രൂസ് എക്‌സ്‌പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ്, പ്രൊജക്റ്റ് മാനേജര്‍ മാര്‍ട്ടിന്‍ പി, കുഫോസ് മുന്‍ വൈസ് ചാന്‍സലര്‍ ഡോ മധുസൂദനക്കുറുപ്പ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Register for Virtual Fair for Agri & Food Sector Agri-Business Expo 2020 from Oct 15-18, 2020 with Technical Sessions covering a wide range of topics.

FEEL FREE TO GET IN TOUCH : 8893304450 mail event@cruzexpos.com

you can register for the virtual expo on Agriculture Sector on https://agriexpo.coevento.in

For more details contact:

Organisers:

CRUZ EXPOS
Chingam, K. P. Vallon Road
Kadavanthra, Kochi - 682 020. India
Mob: +91 88933044508089304450
mail: joseph@cruzexpos.comevent@cruzexpos.com
http://agriexpo.coevento.in

കാർഷിക സംരംഭം ആരംഭിക്കുന്നതിന്

കർഷകർക്കായിട്ടുള്ള നബാർഡിൻറെ

English Summary: Virtual Fair for Agri & Food Sector Agri-Business Expo 2020 kjoct1420ar
Published on: 14 October 2020, 07:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now