1. News

നാളികേരാധിഷ്ഠിത ഉല്‍പന്നങ്ങളുടെ വിര്‍ച്വല്‍ വ്യാപാരമേള 2022 ഏപ്രില്‍ 26 മുതല്‍ 28 വരെ

കേന്ദ്ര കര്‍ഷക ക്ഷേമ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാളികേര വികസന ബോര്‍ഡും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയുമായി ചേര്‍ന്ന് നാളികേരാധിഷ്ഠിത ഉല്‍പന്നങ്ങളുടെ വിര്‍ച്വല്‍ വ്യാപാരമേള 2022 ഏപ്രില്‍ 26 മുതല്‍ 28 വരെ നടത്തുന്നു.

Meera Sandeep
Virtual Trade Fair for Coconut Based Products from April 26-28, 2022
Virtual Trade Fair for Coconut Based Products from April 26-28, 2022

കേന്ദ്ര കര്‍ഷക ക്ഷേമ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാളികേര വികസന ബോര്‍ഡും ഫെഡറേഷന്‍ ഓഫ്  ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയുമായി ചേര്‍ന്ന് നാളികേരാധിഷ്ഠിത ഉല്‍പന്നങ്ങളുടെ വിര്‍ച്വല്‍ വ്യാപാരമേള 2022 ഏപ്രില്‍ 26 മുതല്‍ 28 വരെ നടത്തുന്നു.

ബന്ധപ്പെട്ട വാർത്തകൾ: നാളികേര വെള്ളത്തിൻറെ ഗുണങ്ങളും പാർശ്വഫലങ്ങളും

നാളികേരാധിഷ്ഠിത ഭക്ഷ്യോല്‍പന്നങ്ങള്‍, മധുരപലഹാരങ്ങള്‍, പാനീയങ്ങള്‍ മുതല്‍ ഭക്ഷ്യേതര ഉല്‍പന്നങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും. ലോകമെമ്പാടുമുള്ള വ്യാപാരികള്‍ക്കും, ഉപഭോക്താക്കള്‍ക്കും മുന്നില്‍ രാജ്യത്തെ സംരംഭകര്‍ ഉല്‍പാദിപ്പിക്കുന്ന നാളികേരത്തില്‍ നിന്നുള്ള മൂല്യ വര്‍ദ്ധിത ഉല്‍പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനും അതിലൂടെ വ്യാപാര ഉടമ്പടികള്‍ സുഗമമാക്കുന്നതിനും മികച്ച അവസരം ലഭ്യമാക്കുവാനാണ് 3 ദിവസം നീണ്ടു നില്‍ക്കുന്ന വെര്‍ച്വല്‍ ട്രേഡ് ഫെയറിലൂടെ ലക്ഷ്യമിടുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: നാളികേര ഉത്പാദനം വർദ്ധിപ്പിക്കുവാൻ അറിഞ്ഞിരിക്കേണ്ട മണ്ണുജലസംരക്ഷണ രീതികൾ

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഏറ്റവും പുതിയ നാളികേര ഉല്‍പന്നങ്ങളെ പരിചയപ്പെടുത്തല്‍, നാളികേര ഉല്‍പന്നങ്ങള്‍ വാങ്ങാനുള്ള ക്രമീകരണം, വില്‍ക്കുന്നവരും വാങ്ങുന്നവരും തമ്മില്‍ മുഖാമുഖം, വ്യാപാര അന്വേഷണങ്ങള്‍ ,രജിസ്റ്റര്‍ ചെയ്തിട്ടുള്ള സന്ദര്‍ശകര്‍ തമ്മില്‍ ബി ടു ബി കൂടിക്കാഴ്ച, അന്വേഷണങ്ങള്‍ സുഗമമാക്കാന്‍ ബിസിനസ്സ് അന്വേഷണ ഫോമുകള്‍ തുടങ്ങി മേഖലയിലെ വ്യാപാരികള്‍്ക്കും നിര്‍മ്മാതാക്കള്‍ക്കും വിര്‍ച്വല്‍ വ്യാപാര മേളയില്‍ വിവിധ സേവനങ്ങളാണ് ഒരുക്കുന്നത്.

നാളികേര ഉല്‍പന്ന നിര്‍മ്മാതാക്കള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ലിങ്ക്:

https://registrations.ficci.com/vtfccp/exhibitor-registration.asp 

നാളികേര ഉല്‍പന്ന അന്വേഷകര്‍ക്കുള്ള രജിസ്‌ട്രേഷന്‍ ലിങ്ക്:

 https://registrations.ficci.com/vtfccp/business-registrationb.asp

കൂടുതല്‍ വിവരങ്ങള്‍ക്ക് ശ്രീമതി. സറീന മേരി ജോണ്‍സണ്‍, അസി. ഡയറക്ടര്‍ FICCI കേരള സ്‌റ്റേറ്റ് കൗണ്‍സില്‍, ഫോണ്‍ : 0484 4058041/42, 0484 4876976, Mob:9746903555, എന്നീ നമ്പറുമായി ബന്ധപ്പെടുക

ഇ-മെയില്‍: kesc@ficci.com

English Summary: Virtual Trade Fair for Coconut Based Products from April 26-28, 2022

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds