1. News

Warning: ഇന്ത്യയിൽ ഉടനീളം ചൂട് വർദ്ധിക്കുന്നു, മരണത്തിനു വരെ അപകടസാധ്യത!

ഈ ആഴ്‌ച ഇന്ത്യയിൽ ഉടനീളം താപനില കുതിച്ചുയരുന്നു, താപ തരംഗങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകളും ബ്ലാക്ക്ഔട്ടുകളുടെ അപകടസാധ്യതയും വർദ്ധിക്കുകയാണ്. ദശലക്ഷക്കണക്കിന് ആളുകൾക്ക് അതിയായ ചൂടു മൂലം മാരകമായ ഹീറ്റ് സ്ട്രോക്ക് നേരിടാൻ സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കുക

Raveena M Prakash
Warning: Temperature will rise rapidly in all areas of India, chances of getting heat stroke
Warning: Temperature will rise rapidly in all areas of India, chances of getting heat stroke

ഈ ആഴ്‌ച ഇന്ത്യയിൽ ഉടനീളം താപനില കുതിച്ചുയരുകയാണ്, താപ തരംഗങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകളും ബ്ലാക്ക്ഔട്ടുകളുടെ അപകടസാധ്യതയും വർദ്ധിക്കുകയാണ്. ദശലക്ഷക്കണക്കിന് ആളുകൾക്ക് അതിയായ ചൂടു മൂലം മാരകമായ ഹീറ്റ് സ്ട്രോക്ക് നേരിടാൻ സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഒഡീഷ സംസ്ഥാനത്തെ, നഗരമായ ബരിപാഡയിൽ തിങ്കളാഴ്ചത്തെ കൂടിയ താപനില 44C (111F) കവിഞ്ഞു. 

കൂടാതെ പല പ്രദേശങ്ങളിലും സാധാരണ താപനിലയിൽ നിന്ന് 5 ഡിഗ്രി സെൽഷ്യസ് കൂടുതലാണ് ഇപ്പോഴുള്ള താപനില. ഹരിയാന, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ബിഹാർ, ഒഡീഷ എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി. സാധാരണയേക്കാൾ ചൂടേറിയ വേനൽ വരാൻ ഇന്ത്യ തയ്യാറെടുക്കുകയാണ് എന്ന് കാലാവസ്ഥ അധികൃതർ വ്യക്തമാക്കി.

ചൂട്, ഈർപ്പം ഇവ രണ്ടും കൂടിച്ചേർന്നാൽ, പ്രത്യേകിച്ച് അപകടകരമായിത്തീരുന്നു. ഇന്ത്യയിലെ 1.4 ബില്യൺ ജനസംഖ്യയിൽ ഭൂരിഭാഗവും തൊഴിലാളികൾ സംരക്ഷണമില്ലാതെ ജോലി ചെയ്യുന്നവരാണ്. ഓരോ വർഷവും വേനൽക്കാലത്ത് ചൂട് താങ്ങാനാവാതെ നിരവധി നിർമാണ തൊഴിലാളികളും കച്ചവടക്കാരും റിക്ഷാ വണ്ടി വലിക്കുന്നവരും മരണപ്പെടുന്നു. ലോകത്ത് ഏറ്റവുമധികം ചൂട് മൂലമുള്ള തൊഴിൽ നഷ്ടം ഇന്ത്യയിലാണ് സംഭവിക്കുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

മഹാരാഷ്ട്രയിൽ സർക്കാർ സ്‌പോൺസർ ചെയ്‌ത പരിപാടിയിൽ പങ്കെടുത്തതിന് ശേഷം 11 പേർ നിർജ്ജലീകരണം മൂലം മരണമടയുകയും, ഹീറ്റ് സ്‌ട്രോക്കിനെ തുടർന്ന് വൈദ്യസഹായം ആവശ്യമായി വരികയും ചെയ്തു, അവിടെ മണിക്കൂറുകളോളം കത്തുന്ന വെയിലിന് കീഴിൽ ഇരുന്നു ആളുകൾക്ക് സൂര്യാഘാതവും അനുഭവപ്പെട്ടു. ജലാംശം നിലനിർത്തി ആരോഗ്യകാര്യങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് ജനങ്ങൾക്ക് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി. ചൂട് ഏൽക്കാതിരിക്കാനും, അയഞ്ഞതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും, അതോടൊപ്പം തലയും, മുഖവും മറയ്ക്കാനും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദേശിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: ചൂട് കൂടുന്നു, ഒപ്പം പഞ്ചസാര വില കുത്തനെ ഉയരുന്നു

English Summary: Warning: Temperature will rise rapidly in all areas of India, chances of getting heat stroke

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds