1. News

വയനാട് സീഡ് ഫെസ്റ്റിന് തുടക്കമിട്ടു.....കൂടുതൽ കൃഷി വാർത്തകൾ

വയനാട് ജില്ലയുടെ വിത്ത് വൈവിധ്യം വിലയിരുത്തുന്നതിനുള്ള കമ്മ്യൂണിറ്റി പരിപാടിയായ വയനാട് സീഡ് ഫെസ്റ്റിവൽ 2023 ന് തുടക്കമായി.

Anusmruthi V
വയനാട് സീഡ് ഫെസ്റ്റിന് തുടക്കമിട്ടു
വയനാട് സീഡ് ഫെസ്റ്റിന് തുടക്കമിട്ടു

1. വയനാട് ജില്ലയുടെ വിത്ത് വൈവിധ്യം വിലയിരുത്തുന്നതിനുള്ള കമ്മ്യൂണിറ്റി പരിപാടിയായ വയനാട് സീഡ് ഫെസ്റ്റിവൽ 2023 ന് തുടക്കമായി. വെള്ളി, ശനി ദിവസങ്ങളിൽ പുത്തൂർവയലിൽ എം എസ സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിൽ വെച്ചാണ് ഫെസ്റ്റ് നടക്കുന്നത്. കൃഷിമന്ത്രി പി.പ്രസാദ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ പരമ്പരാഗത നെൽകർഷകരുടെ സംഘടനയായ സീഡ് കെയറുമായി സഹകരിച്ച് എംഎസ്എസ്ആർഎഫ് സംഘടിപ്പിക്കുന്ന ദ്വിദിന ഉത്സവത്തിൽ, ഐക്യരാഷ്ട്രസഭ 2023 നെ അന്താരാഷ്ട്ര മില്ലറ്റുകളുടെ വർഷമായി പ്രഖ്യാപിച്ചതുമുതൽ ഉപയോഗശൂന്യമായ വിളകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യമെന്നും സംഘടകർ അറിയിച്ചു.

2. കേരളത്തിൽ കോഴിയിറച്ചി വില കൂടുന്നു. 94 രൂപയായിരുന്ന കോഴിക്ക് ഇപ്പോൾ വില 104 രൂപയാണ്. കോട്ടയം ജില്ലയിലെ ചില പ്രദേശങ്ങളിൽ 107 രൂപ വരെ ഈടാക്കുന്നുണ്ട്. വേനൽച്ചൂട് കഠിനമായതോടെ ആവശ്യക്കാരുടെ എണ്ണം കുറഞ്ഞെങ്കിലും വില ഉയർന്നു നിൽക്കുന്ന സ്ഥിതിയാണ്. തമിഴ്നാട്, പെരുമ്പാവൂർ എന്നിവിടങ്ങളിൽ നിന്നാണ് കോട്ടയത്തെ ഇറച്ചിക്കടകളിലേക്ക് കോഴികളെ എത്തിക്കുന്നത്. വിപണിയിലെ ലോബികളുടെ ഇടപെടലും, കോഴി വിലയിൽ ഏകീകരണം ഇല്ലാത്തതുമാണ് വില വർധനവിന്റെ പ്രധാന കാരണം.

3. തൃശൂർ ആ​മ്പ​ല്ലൂ​ർ, പ​റ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ നെ​ടു​മ്പാ​ൾ, ധ​നു​കു​ളം, കോ​ന്തി​പു​ലം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ തണ്ടു​തു​ര​പ്പ​ൻ പു​ഴു​വി​ന്റെ ആ​ക്ര​മ​ണ​ത്തി​ൽ 200 ഏ​ക്ക​റോ​ളം നെ​ൽ​കൃ​ഷി ന​ശി​ക്കു​ന്നു. കൊ​യ്ത്തി​ന് പാ​ക​മാ​യ നെ​ല്ലാ​ണ് ന​ശി​ക്കു​ന്ന​ത്. 60 ശ​ത​മാ​ന​ത്തോ​ളം വി​ള​വ് ല​ഭി​ച്ചി​രു​ന്ന പാ​ട​ത്ത് ഇ​ത്ത​വ​ണ പ​കു​തി​യി​ൽ താ​ഴെ വിള​വ് മാ​ത്ര​മേ ല​ഭി​ക്കു​ക​യു​ള്ളൂ​വെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു​തു​ട​ങ്ങി​യ​പ്പോ​ഴേ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ര​ണ്ടി​ട​ത്തു​മാ​യി നൂ​റി​ലേ​റെ ക​ർ​ഷ​ക​രാ​ണ് കൃ​ഷി​യി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ത​ണ്ടു​തു​ര​പ്പ​ൻ ആ​ക്ര​മ​ണ​ത്തി​ൽ ഭൂ​രി​ഭാ​ഗം കൃ​ഷി​യും ന​ശി​ച്ച​തോ​ടെ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ് ക​ർ​ഷ​ക​ർ.

4. അടിസ്ഥാന വിലനിശ്ചയിച്ച് പൊക്കാളി നെല്ല് സപ്ലൈകോ വഴി തന്നെ സംഭരിക്കണമെന്ന് റിപ്പോർട്ട് നൽകി എറണാകുളം ജോയിന്റ് രജിസ്ട്രാർ. കിലോയ്ക്ക് അറുപതു രൂപയെങ്കിലും ലഭിക്കണമെന്നും എന്നാൽ, നിലവിൽ സപ്ലൈക്കോ സംഭരിക്കുന്നത് കിലോയ്ക്ക് 28.50 രൂപക്കാണ് എന്നും റിപ്പോർട്ടിൽ പറയുന്നു. കർഷകർ ആശ്രയിച്ചിരുന്ന മിൽ പ്രവർത്തന രഹിതമാണ്, ആയതിനാൽ ഈ സാഹചര്യത്തിൽ സഹകരണ വകുപ്പിന്റെ നേത്യത്വത്തിൽ സഹകരണ ബാങ്കുകളുടെ ഒരു കൺസോർഷ്യം രൂപീകരിച്ച് പൊതുമേഖലാ സ്ഥാപനങ്ങൾ വഴിയോ മറ്റോ പൊക്കാളി നെല്ല് കിലോക്ക് 60 രൂപ നിരക്കിൽ സംഭരിക്കണമെന്നും, പൊക്കാളി നെല്ല് കുത്തി അരിയാക്കുവാനുള്ള ജില്ലയിലെ മില്ല് പ്രവർത്തനക്ഷമമാക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

5. കർഷകർക്ക് ബോധവത്കരണo ലക്ഷ്യമിട്ട് ‘നാളികേര മേള’ യുമായി നാളികേര വികസന ബോർഡ്.
ബോർഡിന്റെ നേര്യമംഗലത്തുള്ള കർഷകർക്കാണ് ബോധവത്കരണ ക്ലാസ് നടത്തിയത്. സർക്കാർ സഹായം കൊണ്ട് മാത്രം തേങ്ങാ ഉത്പാദനം കൂട്ടാൻ സാധിക്കില്ലെന്നും കർകർഷകരുടെ പൂർണ്ണ പങ്കാളിത്തം വേണമെന്നും ഡോ. അബ്ദുൾ ഹാരിസ് കൂട്ടിച്ചേർത്തു. ഡി.എസ്. രശ്മി മേള ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കായംകുളം സി.പി.സി.ആർ.ഐ. പ്രിൻസിപ്പൽ സയന്റിസ്റ്റ്, ഡോ. അബ്ദുൾ ഹാരിസ്, സീനിയർ സയന്റിസ്റ്റ് ഡോ. സഫീന എം. എന്നിവർ കർഷകർക്ക് ക്ലാസുകളെടുത്തു.

6. കൃഷി ലാഭകരമാക്കാൻ കർഷകർക്ക് സഹായപദ്ധതിയുമായി കോഴിക്കോട് കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത്.
കാർഷികമേഖലയിൽ യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കുക, അതുവഴി കർഷകർക്ക് വരുമാനം വർധിപ്പിക്കുക, കൃഷിയന്ത്രങ്ങൾ സുഗമമായി വാങ്ങുന്നതിന് കർഷകർക്ക് സാമ്പത്തിക സഹായംനൽകുക, കാർഷികയന്ത്രങ്ങളുടെ വാടകകേന്ദ്രങ്ങൾ പ്രോത്സാഹിപ്പിക്കുക, തുടങ്ങിയവ ലക്ഷ്യമിട്ടാണ് യന്ത്രങ്ങളുടെ പ്രദർശനവും വിൽപ്പനയും ഓൺലൈൻ രജിസ്ട്രേഷനും സംഘടിപ്പിച്ചത്.

7. പൊള്ളാച്ചി തകളിച്ചന്തകളിൽ തക്കാളി വില കൂടി. കഴിഞ്ഞാഴ്ച 15 രൂപയ്ക് വിറ്റുപോയിരുന്ന തക്കാളി, നിലവിൽ 23 രൂപയ്ക്കാണ് വിറ്റു പോകുന്നത്. 25 രൂപയായിരുന്ന വെണ്ടക്കയ്ക്ക, വിലകൂടി കിലോഗ്രാമിന് 55 രൂപയ്ക്കാണ്‌ ഇപ്പോൾ വിൽക്കുന്നത്. വരവുകുറഞ്ഞതാണ്‌ വില കൂടാനുള്ള കാരണം എന്നാണ് വ്യാപാരികൾ പറയുന്നത്‌.

8. മൃഗസംരക്ഷണ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ തൃശൂർ ജില്ലയിലെ കോർപ്പറേഷൻ പരിധിയിൽ കോഴിയും കൂടും പദ്ധതിക്ക് തുടക്കമായി. ഒല്ലൂർ മൃഗാശുപത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ പരിധിയിൽ 150 യൂണിറ്റ് കോഴിക്കൂടുകൾ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യും. നഗരപ്രദേശങ്ങളിൽ സ്ഥലപരിമിതി മറികടന്ന് മുട്ട ഉത്പാദനം സാധ്യമാക്കുകയാണ് ലക്ഷ്യം. പത്തുകോഴികളുള്ള 15,000 രൂപയുടെ ഒരു കൂട് യൂണിറ്റ് 9500 രൂപ സബ്സിഡിയോടെയും, അഞ്ചു കോഴികളുള്ള 8000 രൂപയുടെ കൂട് യൂണിറ്റ് 5350 രൂപ സബ്‌സിഡിയോടെയും ലഭിക്കും. കോഴിക്കുള്ള തീറ്റ, മരുന്ന്, വിറ്റാമിൻ എന്നിവ അടങ്ങുന്നതാണ് ഒരു യൂണിറ്റ്.

9. കോട്ടയം ജില്ലയെ മാലിന്യമുക്തമാക്കാനുള്ള പരിപാടികൾ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു. ‘വൃത്തിയുള്ള കേരളം-വലിച്ചെറിയൽ മുക്ത കേരളം’ കാമ്പയിന്റെ പ്രവർത്തനങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ശിൽപശാല ഉദ്ഘാടനം ചെയ്തു കൊണ്ടിരിക്കെയാണ് ഈ പദ്ധതി മുന്നോട്ടു വെച്ചത്. 2025ൽ എല്ലാ തദ്ദേശസ്ഥാപനങ്ങളും മാലിന്യമുക്ത സംസ്ഥാനം ആയി പ്രഖ്യാപിക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.

10. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.2 മുതൽ 0.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകി. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേയ്ക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കൂടുതൽ വാർത്തകൾ: കമ്പോള വില നിലവാരം 10/03/2023; പാവയ്ക്ക, പയർ, സവാള, വഴുതന

English Summary: Wayanad seed fest started

Like this article?

Hey! I am Anusmruthi V. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds