Updated on: 30 August, 2022 6:34 AM IST
Weather Report Tuesday August 30, 2022 – East zone

തെക്കൻ അറബിക്കടൽ, ഇന്ത്യൻ മഹാ സമുദ്രമേഖല, ബംഗാൾ ഉൾകടലിൽ തമിഴ്നാടിനു കിഴക്കായി ഉള്ള മേഖലകൾ എന്നി മേഖലകളിൽ അനിശ്ചിതത്വം നിറഞ്ഞ അന്തരീക്ഷ സ്ഥിതിയാണ് നിലവിൽ ഉള്ളത്. പെടുന്നനെ രൂപപ്പെടുന്ന മർദ്ദം കുറഞ്ഞ മേഖലകളും കാറ്റിന്റെ ഒഴുക്കിൽ പെട്ടന്നുണ്ടാകുന്ന വ്യതിയാനങ്ങളും (wind- discontinuity) കേരള തമിഴ്നാട് മേഖലകളിലെ കാലാവസ്ഥയിൽ പെട്ടന്നുള്ള മാറ്റങ്ങൾ ഉണ്ടാകുന്നതായി കാണുന്നു. ബംഗാൾ ഉലകടലിൽ തമിഴ്നാടിന് തെക്ക് കിഴക്കായി രൂപപ്പെട്ടിട്ടുള്ള ചക്രവാത ചുഴി ആണ്‌ നിലവിലെ അസ്ഥിരമായ അന്തരീക്ഷ സ്ഥിതിക്ക് കാരണം.

ബന്ധപ്പെട്ട വാർത്തകൾ: Monsoon Health Care: പനിയ്ക്കും ജലദോഷത്തിനും വീട്ടുവൈദ്യത്തിലെ 5 സൂത്രങ്ങൾ

വരുന്ന ദിവസങ്ങളിൽ ചക്രവാത ചുഴി തമിഴ്നാട് കേരള കർണാടക സംസ്ഥാനങ്ങൾക്ക് മുകളിൽ പ്രവേശിക്കും. ഇക്കാരണങ്ങൾ കൊണ്ട് തന്നെ കേരളത്തിൽ നാളെ രാവിലെ വരെയുള്ള സമയത്തിൽ വ്യാപകമായും മഴ സാധ്യത നിലനിൽക്കുന്നു. കിഴക്കൻ മേഖലകളിൽ ശക്തമായ മഴ സാധ്യത നിലനിൽക്കുന്നു. ഇന്ന് ഉച്ചക്ക് ശേഷം കിഴക്കൻ മേഖലകളിൽ പ്രധാനമായും മഴ ലഭിക്കും രാത്രി വൈകി മറ്റു പ്രദേശങ്ങളിലും മഴ സാധ്യത ഉണ്ട്.

നിലവിലെ അന്തരീക്ഷ സ്ഥിതി വരുന്ന വെള്ളിയാഴ്ച വരെ തുടരും. ഈ സമയത്തിൽ മഴയുടെ തീവ്രത വർധിക്കാൻ സാധ്യത കാണുന്നുണ്ട്. മധ്യ വടക്കൻ ജില്ലകളുടെ പടിഞ്ഞാറാൻ മേഖലകളിലും മഴ ശക്തമായി ലഭിക്കും. അപ്രതീക്ഷിതമായി കുറഞ്ഞ സമയത്തിൽ കൂടുതൽ മഴ കിഴക്കൻ മലയോര മേഖലകളിൽ ഇന്ന് മുതൽ വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളിൽ പ്രതീക്ഷിക്കാം.കോട്ടയം കിഴക്കൻ മേഖല ഇടുക്കി ജില്ലയുടെ വടക്കൻ മേഖല, പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മേഖല പാലക്കാട്‌ ജില്ലയുടെ വടക്ക് കിഴക്കൻ മേഖല, മലപ്പുറം കിഴക്കൻ മേഖല കണ്ണൂർ കോഴിക്കോട് ജില്ലകളുടെ കിഴക്കൻ മേഖല എന്നിങ്ങനെ ഇന്ന് മുതൽ അതീവ ജാഗ്രത വേണ്ടി വരും.

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് ഒഴിവാക്കേണ്ടതും, കഴിക്കേണ്ടതും: ആയുർവേദം പറയുന്നു…

നിലവിലെ സാഹചര്യത്തിൽ കിഴക്കൻ മേഖലകളിലേക്കുള്ള രാത്രി യാത്രകൾ അടുത്ത വെള്ളിയാഴ്ച വരെ കഴിയുന്നതും ഒഴിവാക്കുക. മലയോരങ്ങളിലും മുൻപ് ഉരുൾപൊട്ടൽ ഉണ്ടായ മേഖലകളിലും ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും അതാതു സ്ഥാങ്ങളിൽ നിന്നും വെള്ളിയാഴ്ച വരെ മാറി താമസിക്കുക. ഹൈറേഞ്ച് മേഖലകളിലേക്കുള്ള വിനോദ സഞ്ചാരം തീർത്തും സുരക്ഷിതമല്ല.

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പില്‍ പറയുന്നു.

മുന്‍വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളില്‍ ഉള്ളവരും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകള്‍ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങളെന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അപകട സാധ്യത മുന്നില്‍ക്കണ്ട് തയാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കണം. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ നടത്താന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് 2021 ലൂടെ നിര്‍ദേശിച്ച തരത്തിലുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കേണ്ടതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാല രോഗങ്ങളെ ആയുർവേദത്തിലൂടെ എങ്ങനെ പ്രതിരോധിക്കാം?

**പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കേണ്ടതാണ്.

വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മത്സ്യബന്ധനോപധികള്‍ സുരക്ഷിതമാക്കി വെക്കണം.

അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കാന്‍ തയ്യാറാവേണ്ടതാണ്.

സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാവണം.

ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമെര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.

ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.

അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ മാറിത്താമസിക്കുകയും വേണം.

മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കുക.

കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.

English Summary: Weather Report Tuesday August 30, 2022 – East zone
Published on: 30 August 2022, 12:09 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now