1. News

ഫാർമർ പ്രൊഡ്യൂസർ കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ

കാർഷിക ഓഹരികളിൽ പണം നിക്ഷേപിക്കുകയും അതിലൂടെ മികച്ച വരുമാനം നേടാൻ ശ്രമി ക്കുകയും ചെയ്യുന്ന ആളുകളുടെ എണ്ണം വർധിച്ചു വരികയാണ്. എന്നാൽ ശ്രദ്ധ ഒന്ന് തെറ്റിയാൽ, തെരഞ്ഞെടുക്കുന്ന കമ്പ നികളിൽ പാളിച്ച പറ്റിയാൽ ലാഭം നഷ്ടത്തി ന് വഴിമാറും.

Arun T
ഫാർമർ പ്രൊഡ്യൂസർ കമ്പനി
ഫാർമർ പ്രൊഡ്യൂസർ കമ്പനി

കാർഷിക ഓഹരികളിൽ പണം നിക്ഷേപിക്കുകയും അതിലൂടെ മികച്ച വരുമാനം നേടാൻ ശ്രമിക്കുകയും ചെയ്യുന്ന ആളുകളുടെ എണ്ണം വർധിച്ചു വരികയാണ്. എന്നാൽ ശ്രദ്ധ ഒന്ന് തെറ്റിയാൽ, തെരഞ്ഞെടുക്കുന്ന കമ്പനികളിൽ പാളിച്ച പറ്റിയാൽ ലാഭം നഷ്ടത്തിന് വഴിമാറും. അതിനാൽ ഓഹരി നിക്ഷേപത്തിനൊരുങ്ങുമ്പോൾ അതേപ്പറ്റി നല്ല രീതിയിൽ പഠിക്കേണ്ടത് അനിവാര്യമാണ്. വിപണിയിൽ നിക്ഷേപം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾ ഇതാ.

1. അനാവശ്യ ഭീതി വേണ്ട

ഓഹരി നിക്ഷേപം മുൻപിൻ ആലോ ചിക്കാതെ ചെയ്യുന്നത് പോലെ തന്നെ അപകടമാണ് ഭീതിയോടെ ചെയ്യുന്നതും. വിപണിയിലെ മാറ്റങ്ങളോട് വൈകാരിക മായി പ്രതികരിക്കാതിരിക്കുക. വിപണിയി ലുണ്ടാകുന്ന ഉയർച്ചയും താഴ്ചയും പ ായോഗിക ബുദ്ധിയോടെ നോക്കികാണുക. വിപണിയിൽ ചാഞ്ചാട്ടം സ്വാഭാവികമാണ്. അതിനാൽ ഏത് പിരിമുറുക്കത്തിലും മനസ്സ് കൈവിടാതെ മികച്ച പ്രകടനം നടത്തു മ്പോൾ മാത്രമാണ് നിക്ഷേപകന് സമ്പത്ത് സൃഷ്ടിക്കുവാൻ സാധിക്കുക.

2. കൃത്യമായ പ്ലാനിംഗ്

കൃത്യമായ സാമ്പത്തിക ആസൂത്രണം ഓഹരി നിക്ഷേപത്തിൽ ഏറ്റവും അനിവാ ര്യമായ കാര്യമാണ്. നിക്ഷേപകന്റെ ആവശ്യങ്ങൾ, നിക്ഷേപത്തുക എന്നിവ ഓരോ വ്യക്തികൾക്കും വ്യത്യസ്തമായിരിക്കും. അതിനാൽ എല്ലാവർക്കും യോജിക്കുന്ന പൊതുവായ ഒരു സാമ്പത്തിക സമീപന രീതിയല്ല സ്വീകരിക്കേണ്ടത്. ഓരോരുത്തരും അവരുടെ നിക്ഷേപ രീതികൾക്ക് അനു സരിച്ച് അവരവരുടേതായ സാമ്പത്തിക പദ്ധതികൾ ആസൂത്രണം ചെയ്യണം. എത്ര തുക എത്രകാലത്തേക്ക് ഏതൊക്കെ മുകളിൽ നിക്ഷേപിക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത് നമ്മുടെ നിക്ഷേപ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി ആയിരിക്ക

3. മികച്ച പോർട്ട്ഫോളിയോ

വളരെ ചുരുങ്ങിയ നേട്ടമാണ് ഓഹരി-ഡെറ്റ് നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്നതെ ങ്കിൽ പോർട്ട്ഫോളിയോയിൽ അതിനനുസ രിച്ച് മാറ്റം വരുത്തണം. പോർട്ട്ഫോളിയോ പരിശോധിച്ച് വിലയിരുത്തി മികച്ച നേട്ടം ലഭിക്കുന്ന നിക്ഷേപങ്ങൾ അതിൽ ഉൾപ്പെ ടുത്തണം. ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിൽ മൾട്ടി ക്യാപ് ഫണ്ട് മുഖാ തിരം നിക്ഷേപം നടത്തുമ്പോൾ നിശ്ചിത അനുപാതം ലാർജ് ക്യാപ് ഫണ്ടുകളും മിഡ് ക്യാപ് ഫണ്ടുകളും മറ്റും ഉൾപ്പെടുത്താൻ മറക്കരുത്.

4. വ്യത്യസ്ത മേഖലകളിൽ നിക്ഷേപിക്കുക

നിക്ഷേപം മുഴുവൻ ഒരേ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾ കേന്ദ്രീകരി ച്ചാകുന്നത് നല്ലതല്ല. വിവിധ മേഖലകൾക്ക് അനുസരിച്ച് പോർട്ട്ഫോളിയോയിൽ വൈ വിധ്യം കൊണ്ടു വരുന്നതിലൂടെ റിസ്ക് കുറയ്ക്കാനും അതുവഴി കൂടുതൽ നേട്ടം കൈവരിക്കാനും കഴിയും. അതിനാൽ പേ ർട്ടഫോളിയോ വിലയിരുത്തി അതിനനു സരിച്ചുള്ള മാറ്റങ്ങൾ കൊണ്ട് വരിക.

English Summary: When investing in FPO STEPS AND PRECAUTIONS TO TAKE

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds