Updated on: 1 March, 2021 11:00 AM IST
താല്പര്യമുള്ളവര്‍ മാര്‍ച്ച് 15 വൈകിട്ട് 5 ന് മുന്‍പായി ഇടുക്കി ജില്ലാ ഫയര്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.

ഇടുക്കി ജില്ലയില്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വീസസ്/പോലീസ് എന്നീ വകുപ്പുകളില്‍ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന ഹോംഗാര്‍ഡ്‌സ് വിഭാഗത്തില്‍ ഭാവിയിലുണ്ടാകുന്ന ഒഴിവുകളിലേക്ക് യോഗ്യരായ വനിത ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

ആര്‍മി,നേവി എയര്‍ഫോഴ്‌സ്, പാരാമിലിട്ടറി തുടങ്ങിയ സൈനിക-അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ നിന്നും പോലീസ്, ഫോറസ്റ്റ്, എക്‌സൈസ്, ജയില്‍ തുടങ്ങിയ സംസ്ഥാന സര്‍വ്വീസുകളില്‍ നിന്നും വിരമിച്ച സേനാംഗമായിരിക്കണം.

യോഗ്യത എസ്.എസ്.എല്‍.സി (എസ്എസ്എല്‍സി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ 7 ആം ക്ലാസുകാരെ പരിഗണിക്കുന്നതാണ്) പ്രായപരിധി 35-58, ദിവസവേതനം 765 രൂപ (പ്രതിമാസ പരിധി: 21420 രൂപ)യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ കായികക്ഷമതാ പരിശോധനയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കും.

(കായികക്ഷമത ടെസ്റ്റിന്റെ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും).  (100 മീറ്റര്‍ ദൂരം 18 സെക്കന്‍ഡിനുള്ളില്‍ ഓടിയെത്തുക 3 കിലോമീറ്റര്‍ ദൂരം 30 മിനിറ്റിനുള്ളില്‍ നടന്ന് എത്തുക) പ്രായംകുറഞ്ഞ ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനത്തില്‍ മുന്‍ഗണന ലഭിക്കും.

താല്പര്യമുള്ളവര്‍ മാര്‍ച്ച് 15 വൈകിട്ട് 5 ന് മുന്‍പായി ഇടുക്കി ജില്ലാ ഫയര്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോഗ്രാഫ് 2 എണ്ണം, ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റിന്റെ അല്ലെങ്കില്‍ മുന്‍ സേവനം തെളിയിക്കുന്ന രേഖ, വിദ്യാഭ്യാസയോഗ്യത, പ്രായം, മേല്‍വിലാസം എന്നിവ സംബന്ധിച്ച രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഉള്‍പ്പെടുത്തണം.

അപേക്ഷ ഫോറത്തിന്റെ മാതൃക ഇടുക്കി ജില്ലാ ഫയര്‍ ഓഫീസ്, ആലിന്‍ചുവട്, ചെറുതോ ണി ഇവിടങ്ങളില്‍ നിന്നും ലഭിക്കും കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 296 001, 9497920164

English Summary: Women Home Guard recruitment application can still be sent
Published on: 28 February 2021, 07:42 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now