Updated on: 4 December, 2020 11:19 PM IST
Coconut tree - Courtesy-amazon.in

22-ാമത് ലോക നാളികേര ദിനം 2020 സെപ്റ്റംബര്‍ 2 ന് ആഘോഷിക്കും. യുഎന്‍ സാമൂഹിക സാമ്പത്തിക കമ്മിഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട നാളികേര സമൂഹത്തിന്റെ (ഐസിസി) സ്ഥാപക ദിനം എന്ന നിലയിലാണ് സെപ്റ്റംബര്‍ 2 ലോക നാളികേര ദിനമായി ആചരിക്കുന്നത്. ഐസിസിയുടെ സ്ഥാപക അംഗം കൂടിയാണ് ഇന്ത്യ. ഇന്ത്യയില്‍ നാളികേര വികസന ബോര്‍ഡിന്റെ ആഭിമുഖ്യത്തിലാണ് എല്ലാ വര്‍ഷവും നാളികേര ദിനാചരണം.

ലോകത്തെ രക്ഷിക്കാന്‍ നാളീകേരമേഖലയില്‍ നിക്ഷേപിക്കൂ


'ലോകത്തെ രക്ഷിക്കാന്‍ നാളികേര മേഖലയില്‍ നിക്ഷേപിക്കൂ' എന്നതാണ് ഈ വര്‍ഷത്തെ നാളികേരദിന പ്രമേയം. ഗ്രാമങ്ങള്‍ സാമ്പത്തിക ഭദ്രതയും പാരിസ്ഥിതിക സുസ്ഥിരതയും കൈവരിക്കുന്നതിന് അനുയോജ്യമായ നിക്ഷേപ മേഖലയായി നാളികേരകൃഷിയും അനുബന്ധ വ്യവസായങ്ങളും ഇന്ന് മാറിയിരിക്കുന്നു. ഗ്രാമീണജനതയുടെ സമഗ്ര വളര്‍ച്ച, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, പോഷകഭക്ഷണം എന്നിവയുടെ ശാക്തീകരണം വഴി സാമൂഹിക പുരോഗതിയും ഭൗമ പരിപോഷണവുമാണ് ഈ നിക്ഷേപത്തിലൂടെ നേടുക.നാളികേര ദിനത്തോടനുബന്ധിച്ച് ഈ പ്രമേയം ചര്‍ച്ച ചെയ്യുന്നതിനായി നാളികേര വികസന ബോര്‍ഡ് അഖിലേന്ത്യ തലത്തില്‍ കൃഷിക്കാര്‍ ഉള്‍പ്പെടെയുള്ള ഗുണഭോക്താക്കളെ പങ്കെടുപ്പിച്ചുകൊണ്ട് സെപ്റ്റംബര്‍ 2 ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ വെബിനാര്‍ നടത്തും. കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ മന്ത്രി നരേന്ദ്ര സിംങ് തോമര്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ വെബിനാറിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സന്ദേശം നല്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്, രാജ്യത്ത് വിവിധ കേന്ദ്രങ്ങളില്‍ 500 കര്‍ഷകരെ കൂടാതെ കയറ്റുമതി വ്യാപാരികള്‍ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രത്തിലെയും നയരൂപീകരണ വിദഗ്ധര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.ഉച്ചകഴിഞ്ഞ് 1.40 ന് ടെക്‌നിക്കല്‍ സെഷനും ഉണ്ടാവും. നാളികേര കൃഷി, സംസ്‌കരണം, മൂല്യവര്‍ധനവ്, കയറ്റുമതി തുടങ്ങിയ മേഖലകളില്‍ മൂലധന നിക്ഷേപം നടത്തുന്നതിന്റെ സാധ്യതകള്‍ അനാവരണം ചെയ്ത് വിദഗ്ധര്‍ സംസാരിക്കും. തുടര്‍ന്ന് 3.05 മുതല്‍ 3.30 വരെ ചര്‍ച്ചയും നടക്കും.പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്‍പര്യപ്പെടുവര്‍ക്ക് വെബിനാറിന്റെ ലിങ്ക് ലഭ്യമാക്കുന്നതാണ്.

ഏറ്റവും മുന്നില്‍ ഇന്ത്യ


ലോകത്ത് നാളികേര കൃഷിയില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്നത് ഇന്ത്യയാണ് എന്നതില്‍ നമുക്ക് അഭിമാനിക്കാം. ഭക്ഷണം, ഇന്ധനം, നാര്, തടി തുടങ്ങി സര്‍വതും നല്കുന്ന തെങ്ങ് നമുക്ക് കല്പവൃക്ഷമാണ്. നമ്മുടെ രാജ്യത്ത് 2.15 ദശലക്ഷം ഹെക്ടറിലാണ് നാളികേരം കൃഷി ചെയ്യുന്നത്. ഇന്ത്യയുടെ വാര്‍ഷിക ഉത്പാദനം 21308.41 ദശലക്ഷം നാളികേരവും ഉത്പാദന ക്ഷമത ഹെക്ടറിന് 9898 നാളികേരവുമാണ്. നാളികേര ഉത്പ്പന്നങ്ങളുടെ കയറ്റുമതി രംഗത്തും മേല്‍കൈ ഇന്ത്യക്കു തന്നെ. 2019 -20 ല്‍ കയര്‍ ഒഴികെ നാം കയറ്റുമതി ചെയതത് 1762.17 കോടി രൂപയുടെ നാളികേര ഉത്പ്പന്നങ്ങളാണ്. നാളികേര ഉത്പ്പന്നങ്ങളുടെ പോഷക ആരോഗ്യ പ്രയോജനങ്ങള്‍ കയറ്റുമതി മേഖലയില്‍ നാളികേരത്തിന് വലിയ ഭാവി വാഗ്ദാനം ചെയ്യുന്നു. മൂലധനനിക്ഷേപത്തിലൂടെ സമ്പദ് വ്യവസ്ഥയെ രക്ഷിക്കുന്നതിന് ഏറ്റവും ഉചിതമായ വിളയായി നാളികേരത്തെ കാണുന്നതും അതുകൊണ്ടാണ്

നാളീകേര ടെക്നോളജി മിഷന്‍

നാളികേര കൃഷിയിലും അനുബന്ധ വ്യവസായങ്ങളിലും മൂലധന നിക്ഷേപം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന് നാളികേര വികസന ബോര്‍ഡ് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഉത്പാദന വര്‍ധനവിന് കൃഷിയിട വിസ്തൃതി വിപുലീകരണം, മികച്ച നടീല്‍ വസ്തുക്കളുടെ ലഭ്യതയ്ക്കായി നഴ്‌സറികള്‍, നാളികേര കൃഷി പുനരുദ്ധാരണം തുടങ്ങിയ പദ്ധതികളും നാളികേര സംസ്‌കരണ സംരംഭകര്‍ക്ക് സാങ്കേതിക സാമ്പത്തിക സഹായങ്ങളും ബോര്‍ഡ് നല്കിവരുന്നു. പ്രതിവര്‍ഷം 2910 ദശലക്ഷം നാളികേരം സംസ്‌കരിക്കാന്‍ ശേഷിയുള്ള 516 യൂണിറ്റുകള്‍ക്ക് നാളികേര ടെക്‌നോളജി മിഷന്‍ വഴി ബോര്‍ഡ് ധനസഹായം ലഭ്യമാക്കിയിട്ടുണ്ട്.

World Coconut Day - September 2, invest in the coconut sector to save the world

The 22nd World Coconut Day will be celebrated on September 2, 2020. September 2 is World Coconut Day, the founding day of the International Coconut Society (ICC), which operates under the auspices of the UN Socio-Economic Commission. India is also a founding member of the ICC. In India, Coconut Day is celebrated every year under the auspices of the Coconut Development Board.

This year's Coconut Day theme is 'Invest in the Coconut Sector to Save the World'. Today, coconut cultivation and allied industries have become an ideal investment destination for villages to achieve economic security and environmental sustainability. Through this investment, social development and land consolidation will be achieved through the holistic growth of the rural population, poverty alleviation and nutrition. Union Minister for Agriculture and Agrarian Welfare Narendra Singh Tomar will inaugurate the webinar via video conferencing. According to Covid norms, 500 farmers from different parts of the country as well as exporters, policy makers and senior officials from various states and centers will be present. There will also be a technical session at 1.40 pm. Experts will talk about the potential for capital investment in coconut cultivation, processing, value addition and export. The discussion will follow from 3.05 to 3.30. A link to the webinar will be made available to those who wish to attend the event.

We can be proud of the fact that India is one of the leading coconut growing states in the world. Coconut is the kalpa vriksha that provides us with everything like food, fuel, fiber and wood. Coconut is cultivated in 2.15 million hectares in our country. India's annual production is 21308.41 million coconuts and its productivity is 9898 coconuts per hectare. India also dominates the export of coconut products. During 2019-20, excluding coir, we exported coconut products worth Rs.1762.17 crore.  Coconut Products  has a great future in the export sector. That is why coconut is seen as the most suitable crop to save the economy through capital investment.


The Coconut Development Board has formulated various schemes to encourage capital investors in coconut cultivation and allied industries. To increase production, the Board has been providing schemes such as farm area expansion, nurseries for better planting material availability, rehabilitation of coconut cultivation and technical and financial assistance to coconut processing entrepreneurs. The Board has provided financial assistance to 516 units with a capacity to process 2910 million coconuts per annum through the Coconut Technology Mission.

മൈക്രോആല്‍ഗയില്‍ നിന്നും ബയോഡീസല്‍

English Summary: World coconut day
Published on: 29 August 2020, 11:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now