1. News

കർഷകർക്കയി എസ്.ബി.ഐ. യോനോ ആപ്പ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ യോനോ ആപ്പ് രാജ്യത്തെ ഡിജിറ്റൽ പരിവർത്തനത്തിൽ കർഷകരെ കൂടി പങ്കാളികളാക്കുന്നു കാർഷിക വായ്പയെടുക്കാൻ ഇനി കർഷകർക്ക് ബാങ്കിൽ പോകേണ്ടതില്ല. സ്മാർട്ട്‌ ഫോൺ ഉപയോഗിച്ച് യോനോ ആപ്പ് വഴി വീട്ടിലിരുന്ന് വായ്പയ്ക്ക് അപേക്ഷിക്കാം..യോനോ ആപ്ലിക്കേഷനിലെ ‘യോനോ കൃഷി’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ

Asha Sadasiv
YONO SBI

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ യോനോ ആപ്പ് രാജ്യത്തെ ഡിജിറ്റൽ പരിവർത്തനത്തിൽ കർഷകരെ കൂടി പങ്കാളികളാക്കുന്നു കാർഷിക വായ്പയെടുക്കാൻ ഇനി കർഷകർക്ക് ബാങ്കിൽ പോകേണ്ടതില്ല. സ്മാർട്ട്‌ ഫോൺ ഉപയോഗിച്ച് യോനോ ആപ്പ് വഴി വീട്ടിലിരുന്ന് വായ്പയ്ക്ക് അപേക്ഷിക്കാം..യോനോ ആപ്ലിക്കേഷനിലെ ‘യോനോ കൃഷി’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ മതി. മലയാളം അടക്കമുള്ള ഭാഷകളിൽ കൃഷിയിലെ നിർദേശങ്ങൾ ലഭ്യമാണ്. കർഷകർക്ക് പ്രാദേശിക ഭാഷയിൽ ...യോനോ ആപ്ലിക്കേഷനിലെ ‘യോനോ കൃഷി’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ മതി. മലയാളം അടക്കമുള്ള ഭാഷകളിൽ കൃഷിയിലെ നിർദേശങ്ങൾ ലഭ്യമാണ്. . കർഷകർക്ക് പ്രാദേശിക ഭാഷയിൽ കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ ഇത് സഹായിക്കും.വായ്പയ്ക്ക് ആവശ്യമായ എല്ലാ രേഖകളും ആപ്പ് വഴി അപ്‌ലോഡ്‌ ചെയ്യാനാകും. അപേക്ഷാ നടപടികൾ പൂർത്തിയാക്കുമ്പോൾ ഉപഭോക്താവിന് ഒരു റഫറൻസ് നമ്പർ ലഭിക്കും. .അടുത്തുള്ള എസ്.ബി.ഐ. ശാഖയിലെത്തി ഈ റഫറൻസ് നമ്പർ നൽകി രേഖകൾ ബാങ്ക് ഉദ്യോഗസ്ഥർ വെരിഫൈ ചെയ്താൽ ഉടൻതന്നെ വായ്പത്തുക നിങ്ങളുടെ അക്കൗണ്ടിൽ എത്തും. സ്വർണപ്പണയ കാർഷിക വായ്പയ്ക്കാണ് അപേക്ഷ നൽകിയതെങ്കിൽ സ്വർണവുമായി ബ്രാഞ്ചിലെത്തണം.18-നും അതിനു മുകളിലും പ്രായമുള്ള ബാങ്കിന്റെ നിലവിലുള്ള ഇടപാടുകാർ. കർഷകർ, സ്വന്തം ഭൂമിയിൽ കൃഷി ചെയ്യുന്ന വ്യക്തികൾ. കുടിയാന്മാരായ കർഷകർ,പാട്ടത്തിന് കൃഷി ചെയ്യുന്നവർ, പങ്ക് കൃഷിക്കാർ, കാർഷിക അല്ലെങ്കിൽ അനുബന്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവർ എന്നിവർക്ക് വായ്പ ലഭിക്കും.

വിവിധ സ്ഥാപനങ്ങളും ഏജൻസികളും സേവനദാതാക്കളും നൽകുന്ന വിവരങ്ങളാണ് കമ്പോളം, സുഹൃത്ത് എന്നീ ഓപ്ഷനുകളിലുള്ളത്.വിത്തും രാസവളങ്ങളും ജൈവ ഉത്പന്നങ്ങളും കാർഷിക ഉപകരണങ്ങളും അടക്കം കൃഷിക്കാവശ്യമായതെല്ലാം ലഭ്യമാക്കുന്ന കിസാൻ ഇ സ്റ്റോർ, ഫാർമേഴ്‌സ് സ്റ്റോപ്, ബിഗ്ഹാറ്റ്.,അഗ്രി ബെഗ്രി, ബെഹ്തർ സിന്ദഗി എന്നീ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും യോനോയിലുണ്ട്.ഒരു അഡ്വൈസറി ഹബ്ബാണ് യോനോ സുഹൃത്ത്. വിപണി വില, വിള ഇൻഷുറൻസ്, മണ്ണ് പരിശോധന ലബോറട്ടറികൾ, രാസവളം ഡീലർമാർ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളാണ് യോനോ സുഹൃത്ത് എന്ന ഓപ്ഷനിലുള്ളത.കൃഷിയിൽ കർഷകർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുന്നതിനു വേണ്ടിയുള്ളതാണ് ഈ പ്ലാറ്റ്‌ഫോം. കൃഷി സംബന്ധമായ വാർത്തകളും ഈ പ്ലാറ്റ്‌ഫോമിൽ ഒരുക്കിയിട്ടുണ്ട്. ഉത്പന്നങ്ങൾ വിൽക്കാനും വാങ്ങാനും സഹായിക്കുന്ന ഐ.എഫ്.എഫ്.സി.ഒ. കിസാൻ, കാലാവസ്ഥയെ കുറിച്ച് അറിയാൻ സഹായിക്കുന്ന സ്കൈമെറ്റ് വെതർ എന്നീ ഓപ്ഷനുകൾ യോനോ സുഹൃത്ത് എന്ന പ്ലാറ്റ്‌ഫോമിലുണ്ട്.

English Summary: YONO app for farmers by SBI

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds