1. News

ഹരിത കർമ്മ സേനയുമായി കൈകോർത്ത് യുവജനങ്ങൾ

ജില്ലയിൽ മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളെ കുറിച്ച് യുവജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ‘ യൂത്ത് മീറ്റ്സ് ഹരിത കർമ്മ സേന ‘ ക്യാമ്പയിൻ നടന്നു.

Meera Sandeep
ഹരിത കർമ്മ സേനയുമായി കൈകോർത്ത് യുവജനങ്ങൾ
ഹരിത കർമ്മ സേനയുമായി കൈകോർത്ത് യുവജനങ്ങൾ

തിരുവനന്തപുരം: ജില്ലയിൽ മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളെ കുറിച്ച് യുവജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ‘യൂത്ത് മീറ്റ്സ് ഹരിത കർമ്മ സേന‘ ക്യാമ്പയിൻ നടന്നു.

യുവജനങ്ങൾക്ക് ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കാനും, ഹരിത കർമ്മ സേനയ്ക്കൊപ്പം ഒരു ദിവസം പ്രവർത്തിക്കാനുള്ള അവസരം ഒരുക്കുകയുമായിരുന്നു ക്യാമ്പയിന്റെ ലക്ഷ്യം.

മാനവീയം വീഥിയിൽ നിന്നാണ് ക്യാമ്പയിൻ ആരംഭിച്ചത്. ക്യാമ്പയിന്റെ ഭാഗമായി യുവ ജനങ്ങൾ ഹരിത കർമ്മ സേനയോടൊപ്പം വാതിൽപടി ശേഖരണം, തരം തിരിക്കൽ, പാഴ് വസ്തുക്കൾ കൈമാറൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

മാനവീയം വീഥിയിൽ നിന്നും കനക നഗറിലെ വീടുകളിൽ സന്ദർശനം നടത്തിയാണ് മാലിന്യം ശേഖരിച്ചത്. തുടർന്ന് ശേഖരിച്ച മാലിന്യങ്ങൾ തരം തിരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നതിനായി മാറ്റി. എഴുപതോളം പേരാണ് ക്യാമ്പയിനിൽ പങ്കെടുത്തത്. തിരുവനന്തപുരം കോർപറേഷൻ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗായത്രി ബാബു പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

English Summary: Youth join hands with Harita Karma Sena

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds