1. News

സ്ത്രീകളെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുന്ന പ്രവർത്തനങ്ങളാണ് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്നത്

വനിത സംരംഭകത്വ പദ്ധതി ധനസഹായ വിതരണവും ന്യൂട്രി മിക്സ് സംരംഭക യൂണിറ്റുകൾക്കുള്ള ധനസഹായ വിതരണവും പെണ്ണെഴുത്ത് പുസ്തക വിതരണവും നടന്നു

Meera Sandeep
സ്ത്രീകളെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുന്ന പ്രവർത്തനങ്ങളാണ് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്നത് ; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
സ്ത്രീകളെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുന്ന പ്രവർത്തനങ്ങളാണ് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്നത് ; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

* വനിത സംരംഭകത്വ പദ്ധതി ധനസഹായ വിതരണവും ന്യൂട്രി മിക്സ് സംരംഭക യൂണിറ്റുകൾക്കുള്ള ധനസഹായ വിതരണവും പെണ്ണെഴുത്ത് പുസ്തക വിതരണവും നടന്നു.

സ്ത്രീകളുടെ കഴിവുകളെ പ്രയോജനപ്പെടുത്തി സ്വയം പര്യാപ്തതയിലേക്ക് നയിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന ചടങ്ങിൽ വനിത സംരംഭകത്വ പദ്ധതി ധനസഹായ വിതരണവും ന്യൂട്രി മിക്സ് സംരംഭക യൂണിറ്റുകൾക്കുള്ള ധനസഹായ വിതരണവും പെണ്ണെഴുത്ത് പുസ്തക വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏത് മേഖലയിലും കടന്ന് ചെന്ന് വിജയം കൈവരിക്കാൻ കഴിയുന്നവരാണ് സ്ത്രീകൾ. പഴയകാലത്ത് നിന്ന് വ്യത്യസ്തമായി ഇന്ന് സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകളെ കാണാൻ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയുടെ ഭാഗമായി വനിത സംരഭകത്വ പദ്ധതിയുടെ ഭാഗമായി 15 വനിത യൂണിറ്റുകൾക്കാണ് ധനസഹായ വിതരണം ചെയ്തത്. 10 കുടുംബശ്രീ ന്യൂട്രിമിക്സ് യൂണിറ്റുകൾ‌ക്കും ധനസഹായ വിതരണ ചെയ്തു. പെണ്ണെഴുത്ത് പദ്ധതിയുടെ ഭാഗമായുള്ള 15 കഥകൾ എന്ന പുസ്തകത്തിൻ്റെ വിതരണവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മുതിർന്ന അംഗം ശാരദ മോഹനെ ചടങ്ങിൽ ആദരിച്ചു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൽസി ജോർജ് അദ്ധ്യക്ഷത വഹിച്ചു, എഴുത്തുകാരി തനുജ ഭട്ടതിരി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ഉല്ലാസ് തോമസ്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻെ കെ ജി ഡോണോ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സനിത റഹീം, ഷൈനി ജോർജ്, എ എസ് അനിൽകുമാർ, റാണിക്കുട്ടി ജോർജ്, ഷൈമി വർഗീസ് , ലിസി അലക്സ്, അനിത ടീച്ചർ, അനിമോൾ ബേബി, ഉമ മഹേശ്വരി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. എസ് ഷിനോ എന്നിവർ പങ്കെടുത്തു.

English Summary: Zilla Panchayat implements activities to guide women towards self-sufficiency

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds