MFOI 2024 Road Show
  1. Environment and Lifestyle

പ്രകൃതിക്ക് തുണയായ കണ്ടൽക്കാടുകൾ നാശത്തിന്റെ വക്കിലോ?

കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കാനുള്ള കഴിവ് കാരണം കണ്ടൽക്കാടുകൾ ഭൂമിയിലെ ഏറ്റവും ഉൽപ്പാദനക്ഷമവും ജൈവശാസ്ത്രപരവുമായ പ്രതിഭാസമായി കണക്കാക്കുന്നു. മത്സ്യം, പക്ഷികൾ, സസ്തനികൾ, ഉരഗങ്ങൾ തുടങ്ങി എണ്ണമറ്റ ജീവജാലങ്ങളുടെ പോഷകസമൃദ്ധമായ പ്രജനന കേന്ദ്രങ്ങളാണ് കണ്ടൽക്കാടുകൾ.

Darsana J
പ്രകൃതിക്ക് തുണയായ കണ്ടൽക്കാടുകൾ നാശത്തിന്റെ വക്കിലോ?
പ്രകൃതിക്ക് തുണയായ കണ്ടൽക്കാടുകൾ നാശത്തിന്റെ വക്കിലോ?

വളരെ സവിശേഷമായ ജൈവ ആവാസ വ്യവസ്ഥയാണ് കണ്ടൽക്കാടുകൾ (Mangrove Forest). കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കാനുള്ള കഴിവ് കാരണം കണ്ടൽക്കാടുകൾ ഭൂമിയിലെ ഏറ്റവും ഉൽപ്പാദനക്ഷമവും ജൈവശാസ്ത്രപരവുമായ പ്രതിഭാസമായി കണക്കാക്കുന്നു. മാത്രമല്ല ഇവ സങ്കീർണമായ കടലുകളിൽ നിന്ന് തീരപ്രദേശങ്ങളെ സംരക്ഷിച്ച് എണ്ണമറ്റ സമുദ്രജീവികൾക്ക് സംരക്ഷണവും അഭയവും നൽകുന്നു. അതിനു പുറമെ പ്രാദേശിക സമൂഹങ്ങളുടെ നിലനിൽപ്പിനും കണ്ടൽക്കാടുകൾ അത്യന്താപേക്ഷിതമാണ്.

ഉഷ്ണമേഖലാ തീരപ്രദേശങ്ങൾക്ക് സമീപം കാണപ്പെടുന്ന കണ്ടൽക്കാടുകൾ മത്സ്യം, പക്ഷികൾ, സസ്തനികൾ, ഉരഗങ്ങൾ തുടങ്ങി എണ്ണമറ്റ ജീവജാലങ്ങളുടെ പോഷകസമൃദ്ധമായ പ്രജനന കേന്ദ്രങ്ങളാണ്. വംശനാശഭീഷണി നേരിടുന്ന പക്ഷികളുടെയും ഉഭയജീവികളുടെയും ആവാസകേന്ദ്രമാണ് ഫ്ലോറിഡയിലെ എവർഗ്ലെയ്ഡ്സ് നാഷണൽ പാർക്ക് (Everglades National Park). ഓസ്‌ട്രേലിയൻ കണ്ടൽക്കാടുകളിൽ നൂറിലധികം ഇനം നത്തക്കകൾ (Molluscs) കാണപ്പെടുന്നു.

അപൂർവമായ പച്ച കടലാമകൾ കരീബിയൻ കണ്ടൽക്കാടുകളിൽ കാണപ്പെടുന്നു. കണ്ടൽക്കാടുകളിൽ വളരുന്ന ഞണ്ട്, ചെമ്മീൻ, മത്സ്യം തുടങ്ങിയവ പ്രാദേശിക മത്സ്യബന്ധനത്തിന് വലിയൊരു മുതൽക്കൂട്ടാണ്. ഇത് തീരദേശ സമൂഹങ്ങൾക്ക് ഭക്ഷണവും വരുമാനവും നൽകുന്നു. ചില കണ്ടൽക്കാടുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളായി മാറിയിരിക്കുന്നു.

പക്ഷിനിരീക്ഷണം, തുഴയൽ, മീൻപിടുത്തം തുടങ്ങിയ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് അധിക ലാഭം നൽകുന്നു. എന്നാൽ സമുദ്രജീവികളെ സംരക്ഷിക്കുന്നതിനും ജനങ്ങളുടെ ഉപജീവനമാർഗത്തെ പിന്തുണയ്ക്കുന്നതിനും പുറമെ കണ്ടൽക്കാടുകൾ തീരപ്രദേശത്തിന്റെ ഘടനയെ സംരക്ഷിക്കുന്നു എന്നത് എടുത്തു പറയേണ്ട ഒന്നാണ്.

കൊടുങ്കാറ്റും സുനാമിയും പോലുള്ള പ്രകൃതി ദുരന്തങ്ങൾക്കെതിരെ കണ്ടൽക്കാടുകൾക്ക് ശക്തമായ പ്രതിരോധം തീർക്കാൻ സാധിക്കും. കാലാവസ്ഥ വ്യതിയാനവും സമുദ്രനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യങ്ങളെ തടുക്കാൻ മനുഷ്യനിർമ്മിത ബദലുകളേക്കാൾ അഞ്ചിരട്ടി ചെലവ് കുറഞ്ഞതും ഫലപ്രദവുമാണ് കണ്ടൽക്കാടുകൾ. കണ്ടൽക്കാടുകൾക്ക് വായുവിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ് വലിച്ചെടുത്ത് അവയുടെ വേരുകളിലും ശാഖകളിലും സംഭരിക്കാൻ സാധിക്കും. മഴക്കാടുകളേക്കാൾ നാലിരട്ടി വരെ കാർബൺ ആഗിരണം ചെയ്യാൻ ഇവയ്ക്ക് കഴിയും. എന്നാൽ മനുഷ്യന്റെ ചൂഷണം കണ്ടൽ വനങ്ങളെയും വെറുതെ വിട്ടിട്ടില്ല. ആഗോളതലത്തിൽ കഴിഞ്ഞ 40 വർഷത്തിനിടയിൽ 35 ശതമാനം കണ്ടൽ വനങ്ങൾ നഷ്ടമായി.

ബന്ധപ്പെട്ട വാർത്തകൾ: കാലവർഷ സമയത്ത് റബ്ബർ ടാപ്പിംഗ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഉഷ്ണമേഖലാ മഴക്കാടുകളേക്കാൾ വേഗത്തിലാണ് ഇവ നശിപ്പിക്കപ്പെടുന്നത്. 2009 ആയപ്പോൾ കിഴക്കേ-ആഫ്രിക്കൻ രാജ്യമായ കെനിയയിൽ 80 ശതമാനം കണ്ടൽക്കാടുകൾ അപ്രത്യക്ഷമായി എന്നാണ് കണക്ക്. ഇത് അവിടെയുള്ള പ്രാദേശിക ജനങ്ങളുടെ ഉപജീവനമാർഗമായ മത്സ്യസമ്പത്തിൽ കുറവുണ്ടാക്കി. ഇതോടെ ആളുകൾ മരം മുറിക്കലിലേക്കും മൃഗങ്ങളെ അനധികൃതമായി വേട്ടയാടുന്നതിലേക്കും തിരിഞ്ഞു.

എന്തായാലും ഇന്ന്, കണ്ടൽക്കാടുകളുടെ പുനർനിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി പുതിയതും നിയമപരവുമായ സാമ്പത്തിക അവസരങ്ങൾ നിലവിൽ വന്നു. ഇതിന്റെ ഫലമായി കഴിഞ്ഞ ആറ് വർഷ കാലയളവിൽ ഈ മേഖലയിലെ കണ്ടൽക്കാടുകളോടുള്ള ആക്രമണം 90 ശതമാനം വരെ കുറയ്ക്കാൻ സാധിച്ചതായി കെനിയയിലെ വന്യജീവി സംരക്ഷ കേന്ദ്രം അറിയിച്ചു.

English Summary: Are mangrove forests on the verge of extinction?

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds