1. Environment and Lifestyle

ഈ പ്രകൃതിദത്ത ബ്ലീച്ചുകൾ ഉപയോഗിച്ച് മുഖത്തെ അഴുക്കും പൊടിയും എളുപ്പത്തിൽ നീക്കം ചെയ്യാം

ഒരു ദിവസം നമുക്ക് ഏൽക്കുന്ന അന്തരീക്ഷ മലിനീകരണം, ചൂട്, തണുപ്പ്, ടെൻഷൻ അങ്ങനെ പലതും ആദ്യം ബാധിക്കുന്നത് നമ്മുടെ ചർമ്മത്തെയാണ്. ഇക്കാരണത്താൽ നമ്മുടെ ചർമ്മത്തിന് ഒരുപാടു കേടുപാടുകൾ സംഭവിക്കാറുണ്ട്. മുഖത്തെ തന്നെയാണ് കൂടുതൽ ബാധിക്കുന്നത്. സൂര്യപ്രകാശം, പൊടി, തണുപ്പ്, അന്തരീക്ഷ മലിനീകരണങ്ങള്‍ തുടങ്ങിയവ മുഖത്തെ സാരമായി ബാധിക്കുന്നു.

Meera Sandeep
Dirt and dust can be easily removed from the face with these natural bleaches
Dirt and dust can be easily removed from the face with these natural bleaches

ഒരു ദിവസം നമുക്ക് ഏൽക്കുന്ന അന്തരീക്ഷ മലിനീകരണം, ചൂട്, തണുപ്പ്, ടെൻഷൻ അങ്ങനെ പലതും ആദ്യം ബാധിക്കുന്നത് നമ്മുടെ ചർമ്മത്തെയാണ്.   ഇക്കാരണത്താൽ നമ്മുടെ ചർമ്മത്തിന് ഒരുപാടു കേടുപാടുകൾ സംഭവിക്കാറുണ്ട്.   മുഖത്തെ തന്നെയാണ് കൂടുതൽ ബാധിക്കുന്നത്. സൂര്യപ്രകാശം, പൊടി, തണുപ്പ്, അന്തരീക്ഷ മലിനീകരണങ്ങള്‍ തുടങ്ങിയവ മുഖത്തെ സാരമായി ബാധിക്കുന്നു. ഇതിന് പരിഹാരമായി ചില പ്രകൃതിദത്ത ബ്ലീച്ചുകൾ കൊണ്ട് മുഖത്തെ പൊടിയും അഴുക്കും നീക്കം ചെയ്യാം.  ഇതുവഴി നിങ്ങൾക്ക് യുവത്വം നിലനിര്‍ത്തുകയും മനോഹരവുമായ ചർമ്മം സ്വന്തമാക്കുകയും ചെയ്യാം.  ചില പ്രകൃതിദത്ത ബ്ലീച്ച് ഫേസ് പാക്കുകളെ പരിചയപ്പെടാം.

-   തേൻ ചർമ്മത്തിന്‍റെ ഇരുണ്ട നിറം മാറ്റാനും ചർമ്മത്തെ സ്വാഭാവികമായി ബ്ലീച്ച് ചെയ്യാനും സഹായിക്കുന്നു. ഇതിന്‍റെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരു പാടുകളും പ്രായത്തിന്‍റെ പാടുകളും ഇല്ലാതാക്കും. ശുദ്ധമായ തേൻ മുഖത്തെ ചർമ്മത്തിൽ പുരട്ടി കുറച്ച് മിനിറ്റ് അതേ അവസ്ഥയില്‍ തുടരാന്‍ അനുവദിക്കുക, തുടർന്ന് ചെറുചൂടു വെള്ളത്തിൽ വൃത്തിയാക്കുക. മുഖം വൃത്തിയാക്കാനും ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാനും ദിവസത്തിൽ ഒരിക്കൽ തേൻ ഉപയോഗിക്കുക.

- കറ്റാർ വാഴ ജെൽ ചർമ്മത്തിന്‍റെ  ഹൈപ്പർ പിഗ്മെന്റേഷൻ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നു, അതുവഴി ചർമ്മത്തിന്‍റെ സ്വാഭാവിക നിറം വീണ്ടെടുക്കാൻ സഹായിക്കുന്നു. ഇതിനായി വളരെ എളുപ്പത്തില്‍ നിര്‍മ്മിക്കുവാന്‍ കഴിയുന്ന പ്രകൃതിദത്ത ബ്ലീച്ച് എജെന്റ് ആണ് കറ്റാർ വാഴ കൂടാതെ, കറ്റാർ വാഴ ജെൽ ചർമ്മത്തിന് സോഫ്റ്റ്നസ് നൽകാനും  കോശങ്ങളെ പുനരുജ്ജീവിപ്പിച്ചു കൊണ്ട് ചർമ്മത്തിന്‍റെ നിറം മെച്ചപ്പെടുത്താൻ ജെൽ സഹായിക്കുന്നു.

- ചർമ്മത്തെ ബ്ലീച്ച് ചെയ്യാൻ പ്രകൃതിദത്തമായ ചേരുവയായി നാരങ്ങ ഉപയോഗിക്കാവുന്നതാണ്‌. നാരങ്ങയിലെ വിറ്റാമിൻ സി പുതിയ ചർമ്മകോശങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ചർമ്മ സംരക്ഷണത്തിനായി നാരങ്ങ നീര് ഒരു പാത്രത്തിൽ ശേഖരിക്കുകയും തുടര്‍ന്ന് ഒരു കോട്ടൺ ബോൾ ഉപയോഗിച്ചോ നേരിട്ട് കൈ കൊണ്ടോ ചര്‍മ്മത്തില്‍ പുരട്ടുകയും ചെയ്യുക ഇങ്ങനെ ചെയ്യുന്നതിലൂടെ ചർമ്മത്തെ മനോഹരമാക്കുകയും ചർമ്മപ്രശ്നങ്ങളിൽ നിന്ന് മുക്തമാക്കുകയും ചെയ്യും.

ചർമ്മത്തെ സ്വാഭാവികമായി ബ്ലീച്ച് ചെയ്യുന്നതിന് ഉപയോഗിക്കാവുന്ന മറ്റൊരു പദാർത്ഥമാണ് തൈര്.  തൈരിലെ വിവിധ ഘടകങ്ങള്‍ ചര്‍മ്മത്തില്‍ ആഴത്തിൽ പ്രവര്‍ത്തിക്കുകയും ചർമ്മത്തിന് ഒരേ കളര്‍ ടോണും മാര്‍ദ്ധവവും നല്‍കുന്നു.  ഒരു പാത്രത്തില്‍ തൈര് എടുത്ത് മിനുസമാർന്ന പേസ്റ്റ് ആകുന്നതുവരെ അടിക്കുക. അതിനുശേഷം ഇത് ഉപയോഗിച്ച് ചർമ്മം മസാജ് ചെയ്യുക. കൂടുതല്‍ ഗുണങ്ങള്‍ ലഭിക്കുവാനായി ഒരു ടേബിൾസ്പൂൺ തൈരിൽ അര ടേബിൾസ്പൂൺ തേൻ ചേർക്കുക. ഇവ ചര്‍മ്മത്തില്‍ 15 മിനിറ്റ് വയ്ക്കുക, തുടർന്ന് ശുദ്ധജലം ഉപയോഗിച്ച് ചർമ്മം വൃത്തിയാക്കുക. 

English Summary: Dirt and dust can be easily removed from the face with these natural bleaches

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds