1. Environment and Lifestyle

നായ കടിച്ചാല്‍ ചെയ്യേണ്ട അടിയന്തിര കാര്യങ്ങളെക്കുറിച്ചറിയാം

ഇന്ന് എവിടെ നോക്കിയാലും നായ കടിച്ചു മരിച്ചതും പേപ്പട്ടി വിഷത്തെ കുറിചുള്ള വാർത്തകളാണ്. കടിയേറ്റ ആൾ വിഷബാധയുടെ ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങിയാല്‍ ഇത് 100 ശതമാനവും ഗുരുതരമായ വിഷബാധയാണ്. റേബീസ് വൈറസാണ് ഇത്തരം വിഷബാധയ്ക്ക് കാരണമാകുന്നത്. ഇവയുടെ നഖങ്ങളും കടിയുമെല്ലാം ഇത്തരം വിഷബാധയ്ക്ക് കാരണമാകുന്നു. പേവിഷ ബാധയുണ്ടാക്കുന്ന വൈറസ് പേപ്പട്ടിയുയുടെ ഉമിനീര്‍ ഗ്രന്ഥിയിലാണ് കാണപ്പെടുന്നത്. നായ കടിച്ചാല്‍ ഉടനടി ചെയ്യേണ്ട ചില അടിയന്തിര കാര്യങ്ങളാണ് വിവരിക്കുന്നത്.

Meera Sandeep
Dog Bite: Lets know what we need to do
Dog Bite: Lets know what we need to do

ഇന്ന് എവിടെ നോക്കിയാലും നായ കടിച്ചു മരിച്ചതും പേപ്പട്ടി വിഷത്തെ കുറിചുള്ള വാർത്തകളാണ്.  കടിയേറ്റ ആൾ വിഷബാധയുടെ ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങിയാല്‍ ഇത് 100 ശതമാനവും ഗുരുതരമായ വിഷബാധയാണ്. റേബീസ് വൈറസാണ് ഇത്തരം വിഷബാധയ്ക്ക് കാരണമാകുന്നത്.  ഇവയുടെ നഖങ്ങളും കടിയുമെല്ലാം ഇത്തരം വിഷബാധയ്ക്ക് കാരണമാകുന്നു.  പേവിഷ ബാധയുണ്ടാക്കുന്ന വൈറസ് പേപ്പട്ടിയുയുടെ ഉമിനീര്‍ ഗ്രന്ഥിയിലാണ് കാണപ്പെടുന്നത്. നായ കടിച്ചാല്‍ ഉടനടി ചെയ്യേണ്ട ചില അടിയന്തിര കാര്യങ്ങളാണ് വിവരിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: പൂച്ച മാന്തിയാൽ പേവിഷബാധ വരാമോ?

കടിച്ചിടത്ത് ഈ വൈറസ് ബാധ നീര്‍ക്കെട്ടുണ്ടാക്കുന്നു. പിന്നീട് ഇത് നാഡീവ്യൂഹത്തിലെത്തുന്നു. ഇത് ആന്തരികാവയവത്തിലെത്തി ശാരീരിക പ്രക്രിയകള്‍ തടസപ്പെടുത്തുന്നു. പേപ്പട്ടി വിഷബാധയ്‌ക്കെതിരെ വാക്‌സിനെടുക്കുമ്പോള്‍ വൈറസിന് എതിരെയുള്ള ആന്റിബോഡികള്‍ ശരീരത്തില്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. ഇത് റാബീസ് വൈറസുകളെ നിര്‍വീര്യമാക്കുന്നു. ഈ വൈറസ് ബാധ തലച്ചോറിലെ ബാധിച്ച് മസ്തിഷ്‌ക ജ്വരം ബാധിച്ചാല്‍ പിന്നെ ചികിത്സ ഏറെ ബുദ്ധിമുട്ടാണ്.

ബന്ധപ്പെട്ട വാർത്തകൾ: തെരുവുനായ ഒരു പൗരനെ കടിച്ചാൽ, പഞ്ചായത്തു വക ചെയ്യേണ്ട കാര്യങ്ങൾ

- പട്ടി കടിച്ചാല്‍ കുഴി പോലുളള മുറിവുകളുണ്ടാകുന്നു. അതായത് പല്ലിന്റെ കൂര്‍ത്ത മുറിവുകള്‍. ഈ മുറിവില്‍ ഉമിനീര്‍ ഉണ്ടാകാം. എത്രയും പെട്ടെന്ന് ഒഴുകുന്ന വെള്ളത്തില്‍, പൈപ്പ് തുറന്നിട്ട് ഇതിന് കീഴേ മുറിവുള്ള ഭാഗം വരത്തക്ക വിധത്തില്‍ നല്ലതു പോലെ കഴുകുക. ഈ മുറിവിലേയ്ക്ക് ടാപ്പു വെള്ളം ചീറ്റിയ്ക്കുക. ഇതിനൊപ്പം സോപ്പു കൂടി ഇട്ടു കഴുകുക. ഇത് വൈറസിന്റെ പുറംപാളി നശിപ്പിയ്ക്കും. ഇത് തുടര്‍ച്ചയായി കഴുകണം. 15 മിനിറ്റെങ്കിലും സോപ്പുപയോഗിച്ച് തുടര്‍ച്ചയായി കഴുകുക. രക്തം ഒലിയ്ക്കുന്നുണ്ടെങ്കില്‍ മുറിവിന് മുകളില്‍ ഒരു തുണി കെട്ടി വയ്ക്കുക. പിന്നീട് ഇത് അയൊഡിന്‍, മെത്തലേറ്റഡ് സ്പിരിറ്റ് എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ചു കഴുകാം. സാധാരണ നായ കടിച്ചാല്‍, ഇതാണ് കാരണമെന്ന് ഡോക്ടര്‍മാരെ അറിയിക്കണം. സാധാരണ നായ കടിച്ച മുറിവ് സ്റ്റിച്ചിട്ട് കെട്ടാറില്ല. ഇതൊഴിവാക്കണമെങ്കില്‍ ഡോക്ടറോട് കാര്യം പറയണം.

ബന്ധപ്പെട്ട വാർത്തകൾ: ജനകീയമായി പേവിഷ പ്രതിരോധ നടപടികൾ സംഘടിപ്പിക്കും: മന്ത്രി വീണ ജോർജ്

- നായ കടിച്ചാല്‍ വാക്‌സിനെടുക്കുക, കുത്തിവയ്‌പെടുക്കുക എന്നിവയാണ് ചെയ്യുക. എത്രയും പെട്ടെന്ന് തന്നെ ചികിത്സ തേടണം. ഇതിന് മുമ്പ് നല്ലതു പോലെ കഴുകണം. ഇമ്യൂണോഗ്ലോബിന്‍ കുത്തിവയ്പ്പാണ് ഇതിനായി എടുക്കുന്നത്. നായ കടിച്ചാല്‍ ഈ ഭക്ഷണം നല്‍കരുതെന്ന് പലരും പറഞ്ഞ് കേള്‍ക്കാം. ഇത്തരത്തില്‍ യാതൊരു വിലക്കുകളുമില്ല. ഇതു പോലെ വളര്‍ത്തു നായ്ക്കളെങ്കില്‍പ്പോഴും ചെറിയ കടിയാണെങ്കിലും ഇത് അവഗണിയ്ക്കാതെ എത്രയും പെട്ടെന്ന് മെഡിക്കല്‍ സഹായം തേടുക. വീട്ടിലെ നായ്ക്കള്‍ക്ക് പേവിഷബാധയില്ലെന്ന് ഉറപ്പും വരുത്തുക. ഇതിനായി ഇവയ്ക്ക് വാക്‌സിനെടുക്കുക.

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Dog Bite: Know what you need to do

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds